വത്തിക്കാന്‍ സിറ്റി : വൈദികര്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമ കേസുകള്‍ വര്‍ധിച്ചതോടെ ശിക്ഷാ നടപടികള്‍ വത്തിക്കാന്‍ കടുപ്പിക്കുന്നു. ഇതു പ്രകാരം ലൈംഗികാതിക്രമം, കുട്ടികളെ ലൈംഗികതയ്ക്ക് പ്രേരിപ്പിക്കല്‍, ചൈല്‍ഡ് പോണ്, ലൈംഗികാതിക്രമം മൂടിവെയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്കെതിരെയുള്ള ശിക്ഷ കടുപ്പിക്കാന്‍ പോപ്പ് ഫ്രാന്‍സിസ് മാറ്റവും വരുത്തി. ഡിസംബര്‍ എട്ട് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക.
വത്തിക്കാന്‍ നിയമ പ്രകാരം ലൈംഗികാതിക്രമവുമായ ബന്ധപ്പെട്ടതെല്ലാം ക്രിമിനല്‍ കുറ്റങ്ങളാണ്. നാല്‍പ്പത് വര്‍ഷമായി നിലവിലുള്ള നിയമത്തിലാണ് പോപ്പ് ഫ്രാന്‍സിസ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. വൈദികര്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്ന് പോപ്പ് ഫ്രാന്‍സിസ് അറിയിച്ചു.
വിവിധ രാജ്യങ്ങളിലായി കത്തോലിക്കാ വൈദികര്‍ക്കെതിരെ ആയിരത്തിലധികം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 1983ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന് വത്തിക്കാന്‍ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. അതിലാണ് പോപ്പ് ഫ്രാന്‍സിസ് വീണ്ടും മാറ്റിയിരിക്കുന്നത്. പുതിയ നിയമ പ്രകാരം വൈദികര്‍ക്കെതിരെ പരാതി ലഭിച്ചാലുടന്‍ ബിഷപ്പുമാര്‍ നടപടി കൈക്കൊള്ളാനും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: