ബീജിംഗ്: ലോകത്ത് ആദ്യമായി ചൈനയില്‍ പക്ഷിപ്പനിയുടെ വകഭേദമായ H10N3 മനുഷ്യരില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ജിയ്ങസുവിലാണ് രോഗം സ്ഥിരീകരിച്ചതായി ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന് അറിയിച്ചു. ഷെന്‍ജിയാങ് നഗരത്തിലെ 41 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നവരെ നിരീക്ഷിച്ചിരുന്നെങ്കിലും രോഗബാധ കണ്ടെത്താന്‍ കഴിഞ്ഞില്ല.
പനിയും മറ്റ് അസുഖങ്ങളുമായി ഏപ്രില്‍ 28നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടതായും വൈകാതെ ആശുപത്രി വിടാനാകുമെന്നുമാണ് വിവരം. ചൈനയിലെ വളര്‍ത്തു താറാവുകളില്‍ 2012ലാണ് രോഗം കണ്ടെത്തിയത്. ഇവ എലികളില്‍ അതീവ ഗുരുതരമാകാറുണ്ട്. വാത്തകള്‍, വളര്‍ത്തുനായ്ക്കള്‍ എന്നിവയിലും രോഗാണുക്കള്‍ കണ്ടെത്തിയിട്ടുണ്ടെങ്കിലും മനുഷ്യരില്‍ ആദ്യമാണ്.
ചൈനയില്‍ പക്ഷിപ്പനിയുടെ വിവിധ വകഭേദങ്ങള്‍ കാണപ്പെടാറുണ്ട്. ചിലത് മനുഷ്യരില്‍ ബാധിക്കാറും ഉണ്ട്. പക്ഷിപ്പനിയുടെ മറ്റൊരു വകഭേദമായ H7N9 2016-17 കാലത്ത് മൂന്നുറിലധികം ജീവനുകള്‍ നഷ്ടപ്പെടുന്നതിന് കാരണമായിരുന്നു. ഇതിനുമുന്‍പ് H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചിട്ടില്ലെന്ന് ഹെല്‍ത്ത് കമ്മീഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: