കായംകുളം: ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര ജങ്ഷന് സമീപം കഴിഞ്ഞദിവസം പുലര്‍ച്ചെ നാലുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. പോലീസും മോട്ടോര്‍ വാഹന വകുപ്പുമാണ് അന്വേഷണം നടത്തുന്നത്. ഇന്നലെ ഫോറന്‍സിക് വിഭാഗവും സയന്റിഫിക് വിഭാഗവും മോട്ടര്‍ വാഹന വകുപ്പും അപകടത്തില്‍പെട്ട വാഹനം പരിശോധിച്ചു. അമിതവേഗതയില്‍ എത്തിയ കാര്‍ ലോറിയില്‍ ഇടിച്ചാണ് നിന്നതെന്ന് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
കാറിന്റെ ഇടതുഭാഗമാണ് ലോറിയില്‍ ഇടിച്ചത്. കാര്‍ അമിതവേഗത്തില്‍ പോകാന്‍ കാരണം മറ്റാരെങ്കിലും പിന്തുടര്‍ന്നതാണോ എന്നും പോലീസ് പരിശോധിക്കും. റിയാസും അന്‍സിഫും പോലീസ് കാപ്പ ചുമത്തിയിട്ടുള്ള പ്രതികളാണ്. ഉണ്ണിക്കുട്ടന്‍ മയക്കുമരുന്ന് കേസിലും പ്രതിയാണ്. അജ്മിയുടെ ഭര്‍ത്താവ് അരുണ്‍കുമാര്‍ മയക്കുമരുന്ന് കേസില്‍ ജയിലില്‍ ആണ്. ഇയാളുടെ ജാമ്യത്തിനായി എറണാകുളത്ത് പോകുന്ന വഴിയാണ് അപകടം ഉണ്ടായത്.
അജ്മിയുടെ മൊഴി രേഖപ്പെടുത്തിയെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആവുകയുള്ളൂയെന്ന് കരീലക്കുളങ്ങര സിഐ എസ്.എല്‍.അനില്‍കുമാര്‍ പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. വാഹനത്തില്‍ കഞ്ചാവ് കണ്ടെത്തിയ സാഹചര്യത്തില്‍ വാഹനത്തില്‍ യാത്രചെയ്തവരുടെ പേരില്‍ പോലീസ് കേസെടുക്കും. വിവിധ വിഭാഗങ്ങള്‍ നടത്തുന്ന അന്വേഷണത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ പിന്നീട് ഏകോപിപ്പിക്കും. അമിതവേഗതയിലാണ് കാര്‍ സഞ്ചരിച്ചതെന്നാണ് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: