അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനന വിഷയത്തില്‍ സിപിഐ നിലപാട് നിര്‍ണായകമാകുന്നു. ഇത്തവണയും കാലവര്‍ഷത്തിന് മുന്നോടിയായി പൊഴി മുറിക്കുന്നതിനുള്ള ചുമതല പൊതു മേഖലാ സ്ഥാപനമായ കെഎംഎംഎല്ലിനാണ് കൈമാറിയിരിക്കുന്നത്. ഇതിന്റെ മറവില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലെ തന്നെ ആയിരക്കണക്കിന് ലോഡ് കരിമണലാണ് ഈ വര്‍ഷവും കടത്തുന്നത്.
കഴിഞ്ഞ വര്‍ഷം ആസൂത്രിതമായ നീക്കത്തിനൊടുവിലാണ് പൊഴി മുറിക്കല്‍ ചുമതല കെഎംഎംഎല്ലിന് കൈമാറിയത്. തുടര്‍ന്ന് മാസങ്ങള്‍ നീണ്ട ശക്തമായ പ്രതിഷേധവും കണക്കിലെടുക്കാതെ നൂറു കണക്കിന് ടിപ്പറുകളിലും ടോറസുകളിലുമായി പതിനായിരക്കണക്കിന് ടണ്‍ കരിമണലാണ് കടത്തിയത്.
തുടക്കത്തില്‍ ഇതിനെതിരെ കോണ്‍ഗ്രസും, ബിജെപിയും സംഘടിപ്പിച്ച സമരത്തിന് പിന്നാലെ സ.പിഎം ഒഴികെയുള്ള മറ്റെല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സമരവുമായെത്തി. അന്നും ഭരണകക്ഷിയിലുണ്ടായിരുന്ന സിപിഐയും സമരത്തില്‍ പങ്കെടുത്തെങ്കിലും ഇതവഗണിച്ച് കരിമണലെടുക്കാന്‍ സിപിഎം നിലപാടെടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം കരിമണല്‍ ഖനന വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സിപിഐ നേതാവ് പി.പ്രസാദ് ഇപ്പോള്‍ മന്ത്രിയാണ്. പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ഖനനം അനുവദിക്കാന്‍ പാടില്ലെന്ന നിലപാടെടുത്ത പി.പ്രസാദിന്റെ ഇപ്പോഴത്തെ നിലപാടറിയാന്‍ ജനം കാത്തിരിക്കുകയാണ്.
ഇത്തവണയും സിപിഐ പ്രാദേശിക നേതാക്കള്‍ ഖനനത്തിനെതിരെയുള്ള നിലപാടുമായി ശക്തമായി രംഗത്തുണ്ട്. എന്നാല്‍ മേല്‍ ഘടകങ്ങളൊന്നും സമരത്തിന് പിന്തുണ നല്‍കിയിട്ടില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: