മുംബൈ: ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിങ് ഐഎസ്എല്‍ ടീമായ മുംബൈ സിറ്റി എഫ്സി വിട്ടു. ക്ലബ്ബുമായുളള അമരീന്ദറിന്റെ കരാര്‍ ഇന്നലെ അവസാനിച്ചു. അഞ്ചു വര്‍ഷത്തിനുശേഷമാണ് മുംബൈ എഫ്സി വിടുന്നത്.
ഇരുപത്തിയേഴ് വയസുകാരനായ അമരീന്ദര്‍ 2016 സെപ്തംബര്‍ ഏഴിനാണ് മുംബൈ സിറ്റി എഫ്സിയില്‍ ചേര്‍ന്നത്. ബെംഗളൂരു എഫ്സിയില്‍ നിന്ന് വായ്പ വ്യവസ്ഥയിലാണ് ടീമിലെത്തിയത്. ആ വര്‍ഷം നവംബറില്‍ ഗോവ എഫ്സിക്കെതിരായ മത്സരത്തില്‍ മുംബൈ സിറ്റിക്കായി അരങ്ങേറ്റം കുറിച്ചു. മുംബൈയുടെ ക്യാപ്റ്റനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മുംബൈ സിറ്റിക്കായി ഇത് വരെ 84 മത്സരങ്ങള്‍ കളിച്ചു. 2020-21 സീസണിന്റെ ഐഎസ്എല്‍ ഫൈനലില്‍ എടികെ മോഹന്‍ ബഗാനെതിരെയാണ് അവസാനമായി മുംബൈക്കായി കളിച്ചത്. ഫൈനലില്‍ വിജയിച്ച മുംബൈ കിരീടവും സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: