Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ട്വിറ്റര്‍ അതിരു വിടുന്നോ?

സര്‍ക്കാരിന്റെ അധികാരത്തില്‍ കൂടിയാണ് രാജ്യത്തിന്റെ പരമാധികാരം പ്രയോഗിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഈ അധികാരം രാജ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കാത്തവിധം, ഒരു സമാന്തര സംവിധാനം ഉണ്ടാക്കുകയാണ് ട്വിറ്റര്‍. ഇവയുടെ പ്രവര്‍ത്തനം ഒരു ഇന്ത്യന്‍ ഉപസ്ഥാപനത്തിന്റെ കീഴില്‍ കൊണ്ടുവരികയാണ് ഇവെയ നിയന്ത്രിക്കാനുള്ള ഒരു വഴി. ഇതോടെ ഇവര്‍ ഇന്ത്യന്‍ നിയമത്തിന് നേരിട്ട് ഉത്തരം പറയേണ്ടിവരും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 1, 2021, 05:00 am IST
in Main Article

തരുണ്‍ വിജയ്

ട്വിറ്റര്‍ എന്നത് ഒരു ഉപാധിയല്ലാതെ മറ്റൊന്നുമല്ല. സ്വതന്ത്രമായ ഒരു സോഷ്യല്‍ പ്ലാറ്റ് ഫോം. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തപ്പോള്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചെല മെര്‍ക്കല്‍ എന്താണ് പറഞ്ഞത്? എതൊരു രാജ്യത്തിനും ട്വിറ്റര്‍ ഇടപാടുകള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കണമെന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്.

കൂടുതല്‍ പ്രകോപനപരമായ പ്രസ്താവനകളാണ് ട്വിറ്റര്‍ ഓരോ ദിവസവും നടത്തിക്കൊണ്ടിരിക്കുന്നത്. ആഗോള തലത്തില്‍ തന്നെ വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചതായിരുന്നു മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദിന്റെ വിവാദ ട്വീറ്റ്. ഇതൊരു ഉദാഹരണമാണ്. ഫ്രഞ്ച് ജനതയെ കൊല്ലുന്നതിനടക്കമുള്ള അവകാശം മുസ്ലിം ജനങ്ങള്‍ക്കുണ്ട് എന്നായിരുന്നു മുഹമ്മദിന്റെ ട്വീറ്റ്. പൊതുതാല്‍പര്യം എന്ന് പരിഗണിച്ച് ട്വിറ്റര്‍ അത് അനുവദിക്കുകയും ചെയ്തു. മഹാതീറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഉടനടി സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് ഫ്രാന്‍സിന്റെ ആവശ്യം. അല്ലാത്തപക്ഷം, കൊലപാതക കുറ്റകൃത്യത്തില്‍ നിന്നും ട്വിറ്ററിനും ഒഴിഞ്ഞാമാറാനാവില്ലെന്നും ഫ്രാന്‍സ് വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് മഹാതീറിന്റെ ട്വീറ്റ്, ചട്ടലംഘനമാണെന്ന് പറഞ്ഞ് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ നിര്‍ബന്ധിതമായത്. പക്ഷേ, അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തില്ല. മുഹമ്മദ് ക്ഷമാപണവും നടത്തിയില്ല. ചുരുക്കത്തില്‍ മഹാതീറിന് ഒരു സംരക്ഷണ കവചം തീര്‍ക്കുന്ന പ്രവര്‍ത്തിയാണ് ട്വിറ്ററിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

അമൂലിന്റെ വിഷയം തന്നെ എടുക്കാം. ഇന്ത്യ- ചൈന വിഷയത്തില്‍ ദേശീയതയുടെ പക്ഷത്തുനിന്ന അമൂല്‍കൂപ്പ്‌സിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയായിരുന്നു. ചൈനീസ് നിലപാടുകള്‍ക്കെതിരെ , ശക്തവും മനോഹരവുമായ ചീനി കാം കരോ, റെസിസ്റ്റ് ദ ഡ്രാഗണ്‍ എന്നീ ക്യാപ്ഷനുകള്‍ എഴുതിയ ബാനറുകളുമായി നില്‍ക്കുന്ന അമൂല്‍ പെണ്‍കുട്ടിയുടെ ചിത്രം ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തിരുന്നു. അമൂല്‍ ഒരു പാല്‍ ഉത്പാദക സഹകരണ സംഘം മാത്രമല്ല. ഇന്ത്യന്‍ മണ്ണിന്റെ സുഗന്ധവും ആത്മാവുമാണ് അത് പ്രതിനിധാനം ചെയ്യുന്നത്. ഇന്ത്യക്കാരന്‍ എന്ന നിലയിലും ദേശസ്‌നേഹമുള്ള പൗരന്‍ എന്ന നിലയിലും അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പോരാടുന്ന സൈനികര്‍ക്ക് അമൂല്‍ പിന്തുണ നല്‍കിയതിന് വിലക്കേര്‍പ്പെടുത്തിയത് ഗുരുതര തെറ്റാണ്. ഈ അക്ഷന്തവ്യമായ കുറ്റത്തിന് ട്വിറ്റര്‍ ശിക്ഷിക്കപ്പെടേണ്ടതാണ്. പക്ഷേ ഒന്നും സംഭവിച്ചില്ല. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍, ജനങ്ങളുടെ മനോഭാവം മനസ്സിലാക്കിയ ട്വിറ്റര്‍, അമൂലിന്റെ അക്കൗണ്ട് പുന:സ്ഥാപിച്ചു. ക്ഷമാപണം നടത്തുകയോ, അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കുകയോ ചെയ്തില്ല.

എന്റെ ട്വിറ്റര്‍ അക്കൗണ്ടും കാരണം കൂടാതെ സസ്‌പെന്‍ഡ് ചെയ്തു. ഒരാഴ്ചയ്‌ക്കുശേഷമാണ് പുന:സ്ഥാപിച്ചത്. ട്വിറ്ററിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് കോടതിയെ സമീപിക്കുന്നതിനും സാധ്യമായിരുന്നില്ല.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പ്രസിദ്ധീകരിച്ച ഒരു ബുക്കില്‍ നിന്നും ഒരു ഭാഗം അപ്‌ലോഡ് ചെയ്തതിന് ട്രൂഇന്‍ഡോളജിയുടെ അക്കൗണ്ട് നേരത്തെ ബ്ലോക്ക് ചെയ്തിരുന്നു. ജമ്മു കാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍, നടി കങ്കണ റണാവത്ത് എന്നിവരുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തതാണ് അടുത്തിടെ നടന്ന സംഭവം. ബിജെപി നേതാക്കളുടെ ട്വീറ്റുകളില്‍ കൃത്രിമത്വം ആരോപിക്കുമ്പോള്‍ തന്നെ, 2018 ല്‍ ഗംഗയില്‍ ഒഴുകി നടന്ന മൃതദേഹങ്ങളുടെ ചിത്രം ഉപയോഗിച്ച് അതെല്ലാം കൊവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ എന്ന തരത്തില്‍ വന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ മൗനം പാലിക്കുകയും ചെയ്യുന്നു.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുന്ന ഒരു വിഷയത്തിന്റെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുന്നതിലും ഭേദഗതി വരുത്തുന്നതിലും ട്വിറ്ററിനും പ്രധാന പങ്കുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയങ്ങള്‍ നിയമപരമായി പരിശോധിക്കേണ്ടി വന്നാല്‍ ട്വിറ്ററിനേയും കക്ഷിചേര്‍ത്ത് പ്രോസിക്യൂട്ട് ചെയ്യാം.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ജനങ്ങളില്‍ അഭിപ്രായരൂപീകരണത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ അതൊക്കെയും ഒരു രാഷ്‌ട്രത്തിന്റെ പരമാധികാര പദവിക്ക് പ്രശ്നമുണ്ടാക്കുന്നുണ്ടോ എന്ന കാര്യത്തില്‍ ഉത്കണ്ഠപ്പെടേണ്ടിയിരിക്കുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഇന്ത്യന്‍ നി യമം ബാധകമാവേണ്ടതല്ലേ?.

കേന്ദ്രം സൈബര്‍ സുരക്ഷാ മന്ത്രാലയം രൂപീകരിക്കേണ്ട സമയവും അതിക്രമിച്ചു. എത്രയും വേഗം ഈ മന്ത്രാലയം പ്രവര്‍ത്തനമാരംഭിച്ച് സൈബര്‍ ഇക്കോസിസ്റ്റത്തെ ശക്തിപ്പെടുത്തണം. മുന്‍വിധികള്‍ കൂടാതെ ഈ രംഗത്തെ വിദഗ്ധരെ കേള്‍ക്കാന്‍ നാം തയ്യാറാവണം. ഇന്ത്യന്‍ നിയമ സംവിധാനത്തെ പൂര്‍ണ്ണമായും പുനക്രമീകരിക്കുകയും വേണം.

സര്‍ക്കാരിന്റെ അധികാരത്തില്‍ കൂടിയാണ് രാജ്യത്തിന്റെ പരമാധികാരം പ്രയോഗിക്കുന്നത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ, ഈ അധികാരം രാജ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കാത്തവിധം, ഒരു സമാന്തര സംവിധാനം ഉണ്ടാക്കുകയാണ് ഈ കമ്പനികള്‍. ഇവയുടെ പ്രവര്‍ത്തനം ഒരു ഇന്ത്യന്‍ ഉപസ്ഥാപനത്തിന്റെ കീഴില്‍ കൊണ്ടുവരികയാണ് ഇവയെ നിയന്ത്രിക്കാനുള്ള ഒരു വഴി. ഇതോടെ ഇവര്‍ ഇന്ത്യന്‍ നിയമത്തിന് നേരിട്ട് ഉത്തരം പറയേണ്ടിവരും.

ഗൂഗിള്‍ എര്‍ത്തിനും മറ്റും പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നതിന് പകരം സര്‍വെ ഓഫ് ഇന്ത്യ- ഭുവന്‍ എന്നിവയെ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. സ്വന്തമായി വികസിപ്പിച്ച മീറ്റിംഗ് ആപ്പ് നമുക്കില്ല. ഇന്ത്യന്‍ സോഷ്യല്‍ മീഡിയ വേദി വികസിപ്പിക്കാന്‍ ഇന്ത്യന്‍ സംരംഭകര്‍ യത്നിച്ചുവരികയുമാണ്‌

Tags: policy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

Kerala

പുതിയ മദ്യനയത്തിന് മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം, ഒന്നാം തീയതിയും മദ്യം നല്‍കാം

India

ഛത്തീസ്ഗഡ് : ഇരട്ട എഞ്ചിൻ സർക്കാരിന്റെ പദ്ധതി ഫലം കണ്ടു, തലയ്‌ക്ക് 29 ലക്ഷം രൂപ പ്രഖ്യാപിച്ച 19 നക്സലൈറ്റുകൾ കീഴടങ്ങി

India

ഇന്ത്യയുടെ ഹജ്ജ് ക്വാട്ട : സൗദി അറേബ്യ നിശ്ചയിച്ചത് 1,75,025 തീർഥാടകർ എന്ന നിലയിൽ

Kerala

മുസ്‌ളീം അനുകൂല പത്രങ്ങളിലെ സിപിഎം പരസ്യം: ഇത്രയ്‌ക്ക് പച്ചയായ വര്‍ഗീയത തങ്ങളുടെ നയമല്ലെന്ന് സിപിഐ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.