പള്ളിക്കത്തോട്: പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലായി നാലായിരം വീടുകളിലേക്ക് ഞായറാഴ്ച സേവാഭാരതി പ്രവര്‍ത്തകരുടെ യാത്ര. ഇത്രയും കുടുംബങ്ങള്‍ക്ക് കൊവിഡ് ദുരിതാശ്വാസ കിറ്റ് എത്തിച്ച് അവര്‍ക്ക് ആശ്വാസം പകര്‍ന്ന് സേവാഭാരതി. ദുരിതകാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന വീടുകള്‍ തെരഞ്ഞെടുത്ത് 15 ഇനങ്ങളടങ്ങിയ പച്ചക്കറി കിറ്റാണ് സേവാഭാരതി പ്രവര്‍ത്തകര്‍ വിതരണം ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ കിറ്റ് തയ്യാറാക്കല്‍ രാവിലെ എട്ടു മണിയോടെ പൂര്‍ത്തിയാക്കി. ഉച്ചയ്ക്ക് 12 മണിയോടെ നാലായിരം വീടുകളിലും പച്ചക്കറി കിറ്റ് എത്തിച്ചു നല്കി.
കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് വിഭാഗ് സേവാ പ്രമുഖ് ഡി. ശശികുമാര്‍ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിന് ആദ്യ കിറ്റ് നല്കി നിര്‍വ്വഹിച്ചു. സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി മധു മുട്ടമ്പലം, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ സി.കെ. രാധാകൃഷ്ണന്, ആര്‍എസ്എസ് പാമ്പാടി ഖണ്ഡ് സംഘചാലക് സി.എന്‍. പുരുഷോത്തമന്, ബിജെപി ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യു, സംസ്ഥാന സമിതിയംഗം എന്‍. ഹരി, ജില്ലാ സേവാ പ്രമുഖ് ആര്. രാജേഷ്, ബിജെപി പഞ്ചായത്ത് കമ്മറ്റി അദ്ധ്യക്ഷന്‍ സതീഷ് ചന്ദ്രന് മാസ്റ്റര്‍, പഞ്ചായത്തംഗങ്ങളായ കെ.കെ. വിപിന ചന്ദ്രന്, ബാബു വീട്ടിക്കല്‍, സനു ശങ്കര്‍, കെ.എന്‍. വിജയന്, അശ്വതി സതീഷ്, മഞ്ജു ബിജു തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വിവിധങ്ങളായ സേവന പ്രവര്‍ത്തനങ്ങളാണ് ഗ്രാമപഞ്ചായത്തില്‍ സേവാഭാരതി നടപ്പാക്കുന്നത്. 14 ഡിപ്പാര്‍ട്ട്മെന്റുകളായി തിരിച്ചാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. കോവിഡ് രോഗികളുടെ ക്ഷേമാന്വേഷണം, മരുന്ന്, ഭക്ഷണം, ഹോമിയോ മരുന്ന് വിതരണം, ആയുഷ് മന്ത്രാലയത്തിന്റെ മരുന്ന് വിതരണം, സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പലവ്യജ്ഞന സാധനങ്ങള്‍ എത്തിച്ചു നല്കല്, പള്‍സ് ഓക്സി മീറ്റര്‍, സഞ്ചരിക്കുന്ന ഓക്സിജന്‍ പാര്‍ലര്‍ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പച്ചക്കറി കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ആര്‍എസ്എസ് വിഭാഗ് സേവാ പ്രമുഖ് ഡി. ശശികുമാര്‍ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആശാ ഗിരീഷിന് ആദ്യ കിറ്റ് നല്കി നിര്‍വ്വഹിക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: