ന്യൂദല്‍ഹി: മേനക ഗാന്ധിയെ അഭിനന്ദിച്ച് പിലിഭിത്തില്‍നിന്നുള്ള ബിജെപി എംപിയും മകനുമായ വരുണ്‍ ഗാന്ധി. മേനക ഗാന്ധിയെക്കാള്‍ മികച്ചയൊരാളെയ പീറ്റര്‍ സിംഗര്‍ പുരസ്‌ക്കാരത്തിനായി ചിന്തിക്കാന്‍ കഴിയില്ലെന്ന് വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ‘അഭിനന്ദനങ്ങള്‍ അമ്മ’ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. മൃഗങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനുള്ള സംഭാവനകള്‍ ചെയ്യുന്നവർക്കാണ് പീറ്റര്‍ സിംഗര്‍ പുരസ്‌ക്കാരം നല്‍കുന്നത്.
ആറാമത് പുരസ്‌ക്കാര ജേതാവ് മേനക ഗാന്ധിയെന്ന് അവാര്‍ഡ് പ്രഖ്യാപിക്കുന്ന വെബ്‌സൈറ്റ് അറിയിച്ചു. ഏഴാം പീറ്റര്‍ സിംഗര്‍ പുരസ്‌ക്കാരത്തിന് റിച്ചാര്‍ഡ് റൈഡറും അര്‍ഹനായി. അറിയപ്പെടുന്ന മൃഗാവകാശ പ്രവര്‍ത്തകനും തത്വചിന്തകനുമാണ് പീറ്റര്‍ സിംഗര്‍. 1975-ല്‍ പ്രസിദ്ധീകരിച്ച പീറ്റര്‍ സിംഗറിന്റെ പുസ്തകമായ ‘അനിമല്‍ ലിബറേഷന്‍’ ആധുനിക മൃഗാവകാശ പ്രസ്ഥാനത്തിലെ ക്ലാസിക് ആയി പരിഗണിക്കുന്നു.
ലോകത്തെ 20 ഭാഷകളിലേക്ക് പുസ്തകം മൊഴിമാറ്റം ചെയ്തിട്ടുണ്ട്. എപ്രിലില്‍ അഹിംസാ ഫെലോഷിപ്പ് മേനകാ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ഇത് ‘മൃഗക്ഷേമത്തിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഫെലോഷിപ്പ് പരിപാടി’ എന്ന് ചൂണ്ടിക്കാണിപ്പെടുന്നു. സുല്‍ത്താന്‍പൂരില്‍നിന്നുള്ള ലോക്‌സഭാംഗമായ മേനക ഗാന്ധി പരിസ്ഥിതി പ്രവര്‍ത്തക കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: