Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാഘ പൗര്‍ണമിയില്‍

ഉണര്‍ത്തിയെടുക്കുന്നത.് കവി കര്‍മ്മത്തിന്റെ സൂക്ഷ്മ ദര്‍ശനമാനങ്ങളിലും ജ്ഞാനസരണിയുടെ മഹിത മാര്‍ഗങ്ങളിലും മാഘന്റെ ഉത്തരായന പ്രതിഭ ഉത്തേജനമാകുന്നു.

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
May 31, 2021, 05:00 am IST
in Samskriti

പൈതൃകത്തിന്റെ കാവ്യനാദപ്പെരുമയില്‍ കാളിദാസനും ഭാരവിക്കുമൊപ്പം ശിരസ്സുയര്‍ത്തി നില്‍ക്കുന്ന മഹാകവിയാണ് മാഘന്‍. ദത്തനെന്നോ ദത്തകനെന്നോ ആയിരുന്നു പിതൃനാമം. വര്‍മലതാ രാജാവിന്റെ കൊട്ടാരത്തിലെ സര്‍വ്വാധികാരിയായിരുന്ന സുപ്രദേവന്‍ കവിയുടെ മുത്തച്ഛനാണ്. ഭോജപ്ര ബന്ധത്തിലും മാഘമഹാകാവ്യത്തിലും ഊറിക്കൂടുന്ന ഐതിഹ്യങ്ങളും ഭാവാത്മക ചിത്രണങ്ങളും നിറഞ്ഞതാണ് മാഘന്റെ ജീവിതചിത്രം. ഭോജ് രാജാവിന്റെ സമകാലികനായിരുന്നു എന്ന പഴങ്കഥ പണ്ഡിതന്മാര്‍ വിശ്വാസത്തിലെടുത്തിട്ടില്ല. ‘ശിശുപാലവധം’ എന്ന ഒറ്റ മഹാകാവ്യത്തിന്റെ ആകാശപ്പെരുമയിലാണ് മാഘമഹാകവി ‘അപാരമായ കാവ്യ സംസാരത്തില്‍ പ്രജാപതി’യാകുന്നത്.  

മകരവും കുംഭവും ഉള്‍പ്പെടുന്ന മാസമാണ് ‘മാഘം’.  ഈ വിചിന്തന പശ്ചാത്തലത്തില്‍ മാഘനേയും ഭാരവിയെയും രസകരമായി താരതമ്യപ്പെടുത്തുന്ന ഒരു ശ്ലോകസാരമുണ്ട്. മാഘം പിറക്കുന്നത് വരെ മാത്രം ഭാരവിയുടെ കാന്തി പരന്നൊഴുകും. മാഘം വന്നാല്‍ സൂര്യന്റെ വടക്കോട്ടുള്ള സഞ്ചാരത്തില്‍ ചൂടും പ്രതാപവും കുറയുന്നതുപോലെ ഭാരവിയുടെ പ്രതാപവും കുറയും. മാഘമാഹാത്മ്യത്തെ ധ്വന്യാത്മകമായി വാഴ്‌ത്തുകയാണ് ശ്ലോകരസം.  

മഹാഭാരതത്തിലെ സഭാപര്‍വത്തില്‍ വര്‍ണിക്കുന്ന ശിശുപാലവധമാണ് ‘മാഘ’ത്തിലെ വിഷയം. ഇരുപത് സര്‍ഗങ്ങളില്‍  പൂര്‍ണമാകുന്ന കാവ്യം കല്പനാ ചാതുരിയിലും പ്രതീക ഭംഗിയിലും അലങ്കാരാദി ലാവണ്യ വര്‍ണങ്ങളിലും അദ്വിതീയമായ സ്ഥാനം നേടുന്നു. വിവിധ ശാസ്ത്രവിജ്ഞാനസാരങ്ങളുടെ ആകരഗ്രന്ഥം കൂടിയാണിത.് ‘മാഘത്തിലെ ഒമ്പത് സര്‍ഗം പിന്നിട്ടാല്‍ പിന്നെ പുതിയൊരു അറിവുമുണ്ടാകില്ല’ എന്ന മൂല്യ വചനം കാവ്യത്തിന്റെ ജ്ഞാനപ്രമാണമാണ്. വസുദേവ ഗൃഹത്തില്‍ വസിക്കുന്ന കൃഷ്ണന് മുന്നില്‍ ശിശുപാലനെ വധിക്കണമെന്ന ഇന്ദ്ര സന്ദേശവുമായെത്തുന്ന നാരദന്റെ ആഗമനത്തോടെ തുടങ്ങുന്ന കാവ്യം അവസാനിക്കുന്നത് ശിശുപാലവധത്തോടെയാണ്. വസ്തു നിര്‍േദശം കൊണ്ട് സമാരംഭിക്കുന്ന മാഘത്തില്‍ സര്‍ഗങ്ങളെല്ലാം വൈവിധ്യമേറുന്ന വര്‍ണനകളുടെ നിറമാലയാണ്. പര്‍വതം, കാട,് സൂര്യോദയം, ചന്ദ്രോദയം,  ഋതുവിലാസങ്ങള്‍, ഉദ്യാനക്രീഡ, ജലക്രീഡ തുടങ്ങി മഹാകാവ്യലക്ഷണ സംയുക്തങ്ങളെല്ലാം ഇതില്‍ അണിചേരുന്നു. ബൃഹത്തായ ഈ കൃതി ദുര്‍ഗ്രഹമല്ലെങ്കിലും പാണ്ഡിത്യത്തിന്റെ സംവേദനാത്മകമായ സഹൃദയത്വം ആവശ്യപ്പെടുന്നു.  മഹാകാവ്യ വ്യാഖ്യാനം നിര്‍വഹിച്ച മല്ലീനാഥന്‍ ‘മാഘ’ത്തിലും ‘മേഘ’ത്തിലുമായി ആയുസ്സ് കഴിഞ്ഞു എന്ന അര്‍ത്ഥത്തില്‍ ‘മാഘേമേഘേ ഗതം വയഃ’ എന്ന് മധുരമായി രേഖപ്പെടുത്തിയിട്ടുണ്ട്.  

ശാസ്ത്രപാണ്ഡിത്യം കൊണ്ട് മാഘവും ലാവണ്യ സൗകുമാര്യം കൊണ്ട് മേഘസന്ദേശവും വ്യാഖ്യാനിച്ച് ആയുസ്സ് തീര്‍ന്നു എന്നാണ് ഫലിതമയമായ വാക്യധ്വനി. ‘കാളിദാസന് ഉപമ, ഭാരവിക്ക് അര്‍ഥപൂര്‍ണിമ, ദണ്ഡിക്ക് ലളിതപദപ്രയോഗം, മാഘനില്‍ ഈ മൂന്നു ഗുണങ്ങളും തിളങ്ങുന്നു’ എന്ന ഭാവസങ്കല്പത്തിലെ പ്രാചീന ശ്ലോകം പ്രസിദ്ധമാണ്. മാഘമഹാകാവ്യത്തില്‍ സര്‍ഗാന്ത്യങ്ങളിലോരോന്നിലും ‘ശ്രീ’ എന്ന കോര്‍ത്തു വയ്‌ക്കുക നിമിത്തം കൃതി ക്ക്   ‘ശ്ര്യങ്ക’മെന്നും വിളിപ്പേരുണ്ട്. ‘ദീപശിഖാ കാളിദാസന്‍’ ‘ഛത്രഭാരതി’ എന്നെല്ലാമുള്ള ബിരുദ നാമം പോലെ രൈവതക പര്‍വത വര്‍ണനയെ മുന്‍നിര്‍ത്തി ഘണ്ഡാമാഘന്‍ (മണി മാഘന്‍) എന്ന ബിരുദമുദ്രയില്‍ ഈ മഹാകവി പ്രതിഭ കാലങ്ങളില്‍ സഞ്ചരിക്കുന്നു.  

ഭാരതീയ കാവ്യ ഗംഗാപ്രവാഹത്തിന്റെ മായികമായ ചാലകശക്തിയാണ് മാഘന്‍. പുരാണ സന്ദര്‍ഭമോരോന്നും മഹാകാവ്യത്തിന്റെ മാറ്റില്‍ തെളിയാന്‍ യോഗ്യമാണെന്ന മഹാശയം കൂടിയാണ് മാഘപൗര്‍ണമി  ഉണര്‍ത്തിയെടുക്കുന്നത.് കവി കര്‍മ്മത്തിന്റെ സൂക്ഷ്മ ദര്‍ശനമാനങ്ങളിലും ജ്ഞാനസരണിയുടെ മഹിത മാര്‍ഗങ്ങളിലും മാഘന്റെ ഉത്തരായന പ്രതിഭ ഉത്തേജനമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

Entertainment

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

Kerala

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

India

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

Entertainment

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

പുതിയ വാര്‍ത്തകള്‍

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

കശുവണ്ടി കോർപ്പറേഷൻ അഴിമതി; കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കും, വ്യവസായ വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണം: ഹൈക്കോടതി

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.