പോര്‍ട്ടോ: യൂറോപ്പിലെ ഫുട്ബോള്‍ രാജാക്കന്മാര്ക്കുള്ള ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സിക്ക് സ്വന്തം. ഇംഗ്ലീഷ് ക്ലബ്ബുകള്‍ മാറ്റുരച്ച ആവേശകരമായ കലാശക്കളിയില്‍ ചെല്‍സി ഏകപക്ഷീയമായ ഒരു ഗോളിന് മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി. ജര്‍മന്‍ യുവ താരം കായ് ഹാവെര്‍ട്സാണ് ചെല്സിയയെ കിരീടമണിയിച്ച ഗോള്‍ നേടിയത്. ഇത് രണ്ടാം തവണയാണ് അവര്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കുന്നത്.
റെക്കോഡ് തുകയ്ക്ക് ചെല്‍സിയില്‍ ചേക്കേറിയ ഹായ് ഹാവെര്‍ട്സ് നാല്‍പ്പത്തിരണ്ടാം മിനിറ്റിലാണ് നിര്‍ണായക ഗോള്‍ കുറിച്ചത്. മാസണ് മൗണ്ടിന്റെ ത്രൂപാസ് സ്വീകരിച്ച് കുതിച്ചു മുന്നേറിയ ഹാവെര്‍ട്സ് മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പറെയും മറികടന്ന് ആളില്ലാ ഗോള്‍ പോസ്റ്റിലേക്ക് നിറയൊഴിച്ചു. ചാമ്പ്യന്‍സ് ലീഗില്‍ ഹാവെര്‍ട്സിന്റെ ആദ്യ ഗോളാണിത്.
പ്രീമിയര്‍ ലീഗ് കിരീടവും പോക്കറ്റിലാക്കി ആവേശപൂര്‍വം ആദ്യ ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരാട്ടത്തിനിറങ്ങിയ പെപ്പ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് നിരാശപ്പെടേണ്ടിവന്നു. കഴിഞ്ഞ നാലു സീസണുകളില്‍ മൂന്ന് തവണയും മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത പെപ്പ് ഗ്വാര്‍ഡിയോള യൂറോപ്യന്‍ ട്രോഫി ക്ലബ്ബിന് സമ്മാനിക്കുന്നതില്‍ പരാജയപ്പെട്ടു. 2011 ല്‍ ഗ്വാര്‍ഡിയോള പരിശീലിപ്പിച്ച ബാഴ്സലോണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയിരുന്നു.
അതേസമയം, കഴിഞ്ഞ തവണ കൈവിട്ട കിരീടമാണ് ജര്‍മന്‍ പരിശീലകനായ തോമസ് ടുച്ചല്‍ ചെല്‍സിക്ക് നേടിക്കൊടുത്തത്. കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ തോമസ് ടുച്ചല്‍ പരിശീലപ്പിച്ച പാരീസ് സെന്റ് ജര്‍മന്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് തോറ്റു. നാലു മാസങ്ങള്‍ക്ക് ശേഷം തോമസ് ടുച്ചല്‍ ഫ്രാങ്ക് ലാംപാര്‍ഡിന് പകരം ചെല്‍സിയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു.
കഴിഞ്ഞ ആറാഴ്ചയ്ക്കുള്ളില്‍ ഇത് മൂന്നാം തവണയാണ് തോമസ് ടുച്ചലിന്റെ ചെല്‍സി പെപ്പിന്റെ മാഞ്ചസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തുന്നത്.
പതിനാറായിരത്തിഅഞ്ഞൂറ് കാണകിളുടെ മുന്നിലാണ് കലാശപ്പോരാട്ടം അരങ്ങേറിയത്. തുടക്കത്തില്‍ തന്നെ ചെല്‍സി ഒന്നാന്തരം നീക്കങ്ങളുമായി മുന്നേറി. എന്നാല്‍ ഗോള്‍ നേടാന്‍ നാല്‍പ്പത്തിരണ്ടാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. മധ്യനിര താരം മാസണ് മൗണ്ട് സിറ്റിയുടെ പ്രതിരോധനിരയെ കീറിമുറിച്ച് കായ് ഹാവെര്‍ട്സിന് ത്രൂ പാസ് നല്കി. പന്ത് പിടിച്ചെടുത്ത ഹാവെര്‍ട്സ് ഒന്നാന്തരം നീക്കത്തിലൂടെ ഗോളിയേയും കബളിപ്പിച്ച് പന്ത് വലയിലാക്കി.
ഗോള്‍ വീണതോടെ സിറ്റി പോരാട്ടം കടുപ്പിച്ചു. എന്നാല്‍ ചെല്‍സിയുടെ ഫ്രഞ്ച് പ്രിരോധ താരം എംഗോള കാന്റെ ഒറ്റയ്ക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുടെ താരനിബിഡമായ ആക്രമണനിരയെ പൂട്ടിയിട്ടു. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തും ഓടിയെത്തിയ കാന്റെ സിറ്റിയുടെ ആക്രമണങ്ങളുടെ മുനയൊടിച്ചു.
ചെല്‍സി ഇത് രണ്ടാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്നത്. 2011- 12 സീസണിലാണ് ആദ്യം ചാമ്പ്യന്മാരായത്. അന്ന് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെ ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ചെല്‍സി ചാമ്പ്യന്മാരായത്. ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: