ആലപ്പുഴ: കനത്തമഴയും കിഴക്കന്‍ വെള്ളത്തിന്റെ വരവും മൂലം ജില്ലയിലെ ജലാശയങ്ങളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ദുരിതത്തിലായവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ജില്ലയില്‍ വിവിധ താലൂക്കുകളിലായി 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.
104 കുടുംബങ്ങളിലെ 387 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. 161 പുരുഷന്മാരും 147 സ്ത്രീകളും 79 കുട്ടികളുമുണ്ട്. ഇതില്‍ 14 പേര് മുതിര്‍ന്ന പൗരന്മാരാണ്. ചേര്‍ത്തല താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. തുറവൂര്‍ തെക്ക് പഞ്ചായത്തിലെ മനക്കോടം എല്‍ പി സ്കൂളിലെ ക്യാമ്പില്‍ അഞ്ച് കുടുംബങ്ങളിലെ 16 പേരാണുള്ളത്. കോടംതുരുത്ത് പഞ്ചായത്തിലെ ചങ്ങാരം യു പി സ്കൂളിലെ ക്യാമ്പില്‍ ഒരു കുടുംബത്തിലെ എട്ട് പേരാണുള്ളത്.
മാവേലിക്കര താലൂക്കില്‍ ആറ് ക്യാമ്പുകളാണ് തുറന്നത്. ചെങ്ങന്നൂര്‍ താലൂക്കില്‍ 13 ക്യാമ്പുകളുണ്ട്. ക്വാറന്റൈനില്‍ ഇരിക്കുന്നവര്ക്കായാണ് ചേര്‍ത്തല താലൂക്കിലെ ചങ്ങരം യു പി സ്കൂളിലെ ഡി ടൈപ്പ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ഇതുകൂടാതെ ജില്ലയില്‍ നാല് ഭക്ഷണവിതരണ കേന്ദ്രങ്ങളും ആരംഭിച്ചിട്ടുണ്ട്. 118 കുടുംബങ്ങളിലെ 475 പേര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. അമ്പലപ്പുഴ താലൂക്കിലെ പുറക്കാട് മൂന്നും ചെങ്ങന്നൂര്‍ താലൂക്കിലെ മാന്നാറില്‍ ഒരു ഭക്ഷണവിതരണ ക്യാമ്പുമാണ് പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: