ഛണ്ഡിഗഡ്: പൗരത്വത്തിന് അപേക്ഷ ക്ഷണിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പഞ്ചാബിലെ ലുധിയാനയിലുള്ള സിഖ് അഭയാര്‍ഥികള്‍. ‘2013-ല്‍ കാബൂളില്‍നിന്നാണ് ഞാന്‍ ഇവിടെയെത്തിയത്. ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്താന്‍ ഞങ്ങള്‍ സമ്മര്‍ദം നേരിട്ടിരുന്നു. ഈ തീരുമാനമെടുത്ത കേന്ദ്രസര്‍ക്കാരിന് ഞങ്ങള്‍ നന്ദി പറയുന്നു’- അവരിലൊരാളായ അംരിക് സിംഗ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ചരിത്രപരമായ പൗരത്വഭേദഗതി നിയമം(സിഎഎ) നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, പാക്കിസ്ഥാന് എന്നീ അയല്‍രാജ്യങ്ങളില്‍നിന്ന് മതപീഡനത്തെ തുടര്‍ന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഹിന്ദു, ബുദ്ധ, പാഴ്സി, ക്രൈസ്തവ, ജൈന, സിഖ് മതവിഭാഗങ്ങളില്‍ പെട്ടവരില്നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഗുജറാത്ത്, രാജസ്ഥാന്, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍നിന്നുള്ളവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം.
പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ തയ്യാറാക്കിവരുന്നു. അത് പൂര്‍ത്തിയാകുന്നതിനൊപ്പം അപേക്ഷ നൽകിയവർക്ക് പൗരത്വം നല്‍കാനുള്ള നടപടികളും തുടങ്ങും. കോവിഡ് വ്യാപനംമൂലമായിരുന്നു ഇതുസംബന്ധിച്ച നടപടികള്‍ വൈകിയത്. അപേക്ഷ ക്ഷണിച്ച് ഗസറ്റ് വിജ്ഞാപനവും പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: