മുംബൈ: പതിനാലാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ യുഎഇയില്‍ നടത്തുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഇന്നലെ ചേര്‍ന്ന ബിസിസിഐ പ്രത്യേക പൊതുയോഗമാണ് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങള്‍ യുഎഇയില്‍ നടത്താന്‍ തീരുമാനിച്ചത്.
ഈ വര്‍ഷത്തെ ടി 20 ലോകകപ്പിന് യുഎഇയെ റിസര്‍വ് വേദിയായി പരിഗണിക്കണമെന്ന് യോഗം ഇന്‍ര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. സെപ്തംബറില്‍ ഇന്ത്യയില്‍ മഴക്കാലമായിരിക്കും. ഈ സാഹചര്യത്തില്‍ ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയിലേക്ക് മാറ്റാന്‍ യോഗം തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയില്‍ കൊവിഡ് വ്യാപനം കുറയുന്നതിനാല്‍ ഈ വര്‍ഷത്തെ ടി 20 ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. ലോകകപ്പ് വേദി മാറ്റുന്നത് സംബന്ധിച്ച ജൂലൈ പതിനഞ്ചിന് ശേഷമേ തീരുമാനമെടുക്കാവൂയെന്ന് ബിസിസിഐ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടു.
ബയോബബിളിലെ കൂടുതല്‍ കളിക്കാര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് മെയ് ആദ്യമാണ് ഐപിഎല്ലിലെ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചത്. 29 മത്സരങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇനി മുപ്പത്തിയൊന്ന് മത്സരങ്ങള്‍ കൂടിയുണ്ട്. സെപ്തംബര്‍ പതിനഞ്ച് മുതല്‍ ഒക്ടോബര്‍ പതിനഞ്ചുവരെയുള്ള കാലയളവില്‍ ഈ മത്സരങ്ങള്‍ യുഎഇയില്‍ നടത്താനാണ് ബിസിസിഐയുടെ പദ്ധതി.
കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിനും യുഎഇയാണ് ആതിഥേയത്വം വഹിച്ചത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഇന്ത്യയില്‍ നിന്ന് വേദി യുഎഇയിലേക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: