ആധുനിക കാലത്ത് ശിശുക്കള്‍ക്ക് ഉണ്ടാകുന്ന രോഗങ്ങള്‍ വളരെ പെട്ടെന്ന് കണ്ടെത്തുവാന്‍ സ്കാന്‍, എക്സ് റേ, രക്ത പരിശോധന തുടങ്ങി ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുണ്ട്. എന്നാല്‍ മുന്‍കാലങ്ങളില്‍ ശിശുവിന്റെ കരച്ചില്, കൈകാലുകള്‍ ചലിപ്പിക്കുന്നത്, കണ്ണിനും ശരീരത്തിനും ഉണ്ടാകുന്ന നിറവ്യത്യാസങ്ങള്‍, മലമൂത്ര വിസര്ജനങ്ങളിലെ ഏറ്റക്കുറച്ചിലുകള്‍, അവയുടെ വര്‍ണവ്യത്യാസങ്ങള്‍ ഇവ കണക്കാക്കിയാണ് രോഗനിര്‍ണയം നടത്തിയിരുന്നത്.
അവ ഫലപ്രദമായിരുന്നു എന്നുള്ളതിന് തെളിവാണ് ഇന്നീ സമൂഹത്തിന്റെ നിലനില്‍പ്പ്. ഓരോ ദേശത്തും തനതായ ചികിത്സാ സമ്പ്രദായങ്ങള്‍ എക്കാലത്തും നില നിന്നിരുന്നു. അവയുടെ ഫലപ്രാപ്തി കൊണ്ടാണ് മാനവ രാശി ഇന്നത്തെ പുരോഗതി കൈവരിച്ചത്. അന്നും ഇന്നും രോഗങ്ങള്‍ക്ക് ഫലപ്രദമായ ചികിത്സാ സമ്പ്രദായങ്ങള്‍ ആധുനിക ശാസ്ത്രത്തിലും പ്രാദേശിക ചികിത്സാ സമ്പ്രദായത്തിലും നിലവിലുണ്ട്.
ശിശുക്കളുടെ കണ്ണു ചുമന്ന് പീളകെട്ടുന്നതിന്:
പൂവാംകുറുന്തള് ഇളം തണ്ടോടു കൂടി നന്നായി ചതച്ച് തേനില്‍ ഞരടി പിഴിഞ്ഞ് അത് അരിച്ചെടുത്ത് ശിശുവിന്റെ കണ്ണില്‍ തേയ്ക്കുക. രണ്ടു ദിവസം കൊണ്ട് പൂര്‍ണമായും മാറിക്കിട്ടും.
ജലദോഷം (മൂക്കൊലിപ്പ്) വന്നാല്‍: കുട്ടികളുടെ നെറ്റിയില്‍ ചൂട്, ഉറക്കമില്ലായ്മ, കൈകാലിട്ട് അടിക്കല്‍, കരച്ചില് എന്നിവ കണ്ടാല്‍ പനിക്കൂര്‍യിലയും കരിഞ്ചീരകവും തിപ്പലിയും സമമായെടുത്ത് മുലപ്പാലില്‍ അരച്ച് നെറുകയില്‍ തേയ്ക്കുക. അവ ഒരു തുണിയില്‍ പിഴിഞ്ഞ് ഒന്നോ രണ്ടോ തുള്ളി നാവില്‍ തൊട്ടു കൊടുക്കുക. അല്ലെങ്കില്‍ മുരിക്കിന്റെ ഇല, കാട്ടുപടവലത്തിന്റെ ഇല ഇവ ഇടിച്ചു
പിഴിഞ്ഞ നീര് നാലു ലിറ്റര്‍, എള്ളെണ്ണ ഒരു ലിറ്റര്‍, കരിഞ്ചീരകം, തിപ്പലി, നെല്ലിക്കാത്തൊണ്ട് ഇവ ഓരോന്നും 10 ഗ്രാം (മുതിര്‍ന്നവര്‍ക്കാണെങ്കില്‍ ഇത് ഓരോന്നും 100ഗ്രാം വീതം) കല്ക്കം അരച്ചതും ചേര്‍ത്ത് മെഴുകിന്റെ ആദ്യപാകത്തില് (വെള്ളം വറ്റി കല്ക്കം കൈയില്‍ പറ്റുന്ന ഘട്ടം) വാങ്ങി അരിച്ചെടുത്ത് നെറുകയിലും തൊണ്ടക്കുഴിലും നെഞ്ചിലും തേയ്ക്കുക. മുതിര്‍ന്നവര്‍ക്കാണെങ്കില്‍ മണല്‍പാകത്തില്‍ വാങ്ങണം.
നെല്ലിക്കാത്തൊണ്ട് കടുക്കാത്തൊണ്ട്, താന്നിക്കാ തൊണ്ട്, ഇവ സമം ഏറ്റവും നേര്മയായി പൊടിച്ച് പൊടി ഒരു തുണിയില്‍ കിഴി കെട്ടി തേനില്‍ മുക്കി ഞരടി പിഴിഞ്ഞെടുത്ത് ആ തേന്‍ ഓരോ തുള്ളി നാക്കില്‍ വയ്ക്കുക. പൊടി തേനില്‍ കുഴച്ച് കുഞ്ഞിന്റെ അമ്മ കഴിക്കുന്നതും വളരെ നല്ലതാണ്.
വായില്‍ പുണ്ണു വന്നാല്‍:
കൊച്ചു കുട്ടികള്‍ക്ക് വായില്‍ പുണ്ണു വന്നാല്‍ മുലപ്പാല്‍ കുടിക്കില്ല. സദാ സമയവും കരഞ്ഞ് കഴുത്ത് മേല്പ്പോട്ട് ഉയര്‍ത്തിക്കൊണ്ടിരിക്കും. ശിശുവിന്റെ വായ് തുറന്നു നോക്കിയാല്‍ ചുമന്നിരിക്കും. അകം കവിളില്‍ ചുവന്ന പാടുകളും വ്രണങ്ങളും കണ്ടേയ്ക്കും. ജാതിക്ക, കരിംജീരകം ഇവ വളരെ നേര്മയായി പൊടിച്ച് തുണിയില്‍ കിഴി കെട്ടി കൃഷ്ണ തുളസിയില പിഴിഞ്ഞ നീരില്‍ അല്പം തേനും ചേര്‍ത്ത് അതില്‍ കിഴി ഞെരടി പിഴിഞ്ഞ് കുഞ്ഞിന്റെ വായില്‍ തൊട്ടു കൊടുക്കുക. അമ്മയും ഇതേ മരുന്ന് കഴിക്കണം. മൂന്നു ദിവസം കൊണ്ട് പൂര്‍ണമായും ഭേദമാകും അല്ലെങ്കില്‍ പിച്ചകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് ഒരു ലിറ്റര്‍, നെയ്യ് 250 മില്ലി, ഇരട്ടി മധുരം 10 ഗ്രാം കല്ക്കമായി അരച്ചു ചേര്‍ത്തത് മെഴുകിന്റെ ആദ്യ പാകത്തില്‍ കാച്ചിയരിച്ച് ഈ നെയ്യ് വായില്‍ തൊട്ടു കൊടുക്കുക. ഇങ്ങനെ ചെയ്താല്‍ വായ്പ്പുണ്ണും മൂക്കൊലിപ്പും പെട്ടെന്ന് ഭേദമാകും.
കഴുത്തില്‍ കുരുക്കള്‍ പ്രത്യക്ഷ പെട്ടാല്‍:
സമുദ്രപച്ചയുടെ കായ മോരില്‍ അരച്ചുതേയ്ക്കുക. അല്ലെങ്കില്‍ മരോട്ടിത്തൊലി ഉങ്ങിന്റെ തൊലി, അത്തിത്തൊലി, ചന്ദനം, രക്തചന്ദനം, ഇവ സമമായ് അരച്ച് നെയ്യില്‍ ചാലിച്ച് കഴുത്തില്‍ തേയ്ക്കുക. ശരീരത്തില്‍ കുരുക്കള്‍ കണ്ടാല്‍ ഇതേ ലേപനം ശരീരം മുഴുവനും തേയ്ക്കാം. അല്ലെങ്കില്‍ കാഞ്ഞിരത്തിന്റെ തളിരില പഴുത്ത പ്ലാവിലയില് പൊതിഞ്ഞ് മണ്ണുകുഴച്ച് തേച്ച് അടുപ്പിലിട്ട് ചുട്ട് മണ്ണ് വിണ്ടു പൊട്ടിയാല്‍ വാങ്ങിയെടുത്ത് മണ്ണു കളഞ്ഞ് ആ തളിരില നെയ്യില്‍ അരച്ച് തേയ്ക്കുക.
മൂത്രത്തില്‍ കറുപ്പ് നിറം കണ്ടാല്‍:
ഇളം തെങ്ങിന്റെ മടല് പറിച്ച് ചതച്ച് അതിന്റെ നീര പിഴിഞ്ഞെടുത്ത് അല്പം തേനും ചേര്‍ച്ച് കുട്ടികള്‍ക്ക് നാവില്‍ തൊട്ടു കൊടുക്കുക. മൂത്രത്തില്‍ ഊറല്‍ കണ്ടാല്‍ (മൂത്രം നിലത്തു വീണ് ഉണങ്ങിയാല്‍ വെളുത്ത പൊടി പോലെ കാണും) മണ്ണുരുളി നന്നായി ചൂടാക്കി ഇറക്കി വച്ച ശേഷം റാഗി ഇടുക. റാഗി പൊട്ടി അതിന്റെ മലര് കിട്ടും. ഇത് പൊടിച്ച് അല്പം കാടി വെള്ളവും തേനും ചേര്‍ച്ച് നാവില്‍ തൊട്ടു കൊടുക്കുക.
ശിശുവിന് നല്ല പനിയും ദേഹത്തിന് ചുവപ്പും സര്‍വാംഗം നീരും കണ്ടാല്‍ ഇത് അത്ര എളുപ്പില്‍ ഭേദമാകുന്നതല്ലെന്ന് അറിയുക. മൂത്രതടസ്സം ഇല്ലാതെയും മൂത്രത്തിന് കറുപ്പ് നിറം ഇല്ലാതെയും വന്നാല്‍ ഈ രോഗം തീര്ച്ചയയായും സുഖപ്പെടുത്താം. താഴെ പറയുന്ന ലേപനം ശരീരമാസകലം തേച്ചാല്‍ മൂന്നു നാലു ദിവസിത്തിനകം ഭേദമാകും. വാളന്‍
പുളിയുടെ ഇല മാത്രമെടുത്ത് ഗോമൂത്രത്തില്‍ വേവിച്ച് അതില്‍ വാളന്‍ പുളി ഇലയ്ക്ക് സമം കടുക്കയും എടുത്ത് ബാക്കി വരുന്ന ഗോമൂത്രത്തില്‍ നന്നായി അരച്ച് ശരീരമാസകലം ലേപനം ചെയ്യുക. നാലു ദിവസം കൊണ്ട് രോഗം മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: