തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിയെ കുറിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ ഇടതുമുന്നണിയും സര്‍ക്കാരും ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇടതു മുന്നണിയില്‍ രണ്ട് ഘടകകക്ഷികള്‍ വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് ഒരു ഘടകകക്ഷി പറയുമ്പോള്‍ വിധിക്കെതിരെ അപ്പില്‍ പോകുമെന്നാണ് മറ്റൊരു ഘടകകക്ഷി പറയുന്നത്.
മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണം. മതന്യൂനപക്ഷങ്ങളെ വോട്ട് ബാങ്കാക്കി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നവര്‍ക്ക് ഇത്തരം വിധി തലവേദനയാണ്. കോണ്‍ഗ്രസിന്റെയും പ്രതിപക്ഷ നേതാവിന്റെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക് താത്പര്യമുണ്ട്. കോടതിവിധിക്കെതിരെ മുസ്ലിംലീഗ് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞത് യുഡിഎഫ് അംഗീകരിക്കുന്നുണ്ടോയെന്നും സുരേന്ദ്രന് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: