ന്യൂദല്‍ഹി : യാസ് ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ച സംസ്ഥാനങ്ങളില്‍ ആയിരം കോടിയുടെ സഹായ പാക്കേജുമായി കേന്ദ്ര സര്‍ക്കാര്‍. ഒഡീഷ, ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് യാസ് ചുഴലിക്കാറ്റ് കൂടുതല്‍ നാശനഷ്ടം വിതച്ചത്.
ഒഡീഷയിലെ ബലാസോര്‍, ഭദ്രക് ജില്ലകളിലും ബംഗാളിലെ ഈസ്റ്റ് മേദിനിപുരിലും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഹെലികോപ്ടറില്‍ നിരീക്ഷണം നടത്തിയിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്ര സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
മോദിയുടെ ഒഡീഷ, ബെംഗാള്‍ സന്ദര്‍ശനത്തില്‍ ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. നേരത്തെ യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ മമത ബാനര്‍ജി പങ്കെടുക്കാത്തത് വിവാദമായിരുന്നു. അതേസമയം പ്രധാനമന്ത്രി പങ്കടുത്ത യോഗത്തില്‍ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍, പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി എന്നിവര്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: