കവരത്തി: ലക്ഷദ്വീപില്‍ സര്‍ക്കാര്‍ ഡയറി ഫാമുകള്‍ അടച്ചത് സംബന്ധിച്ച നടക്കുന്നത് വ്യാജ പ്രചാരണങ്ങളെന്ന് സമ്മതിച്ച് ലക്ഷദ്വീപ് സിപിഎം സ്റ്റേറ്റ് സെക്രട്ടറി ലുക്മാനുല്‍ ഹക്കീം. ഫാമുകള്‍ വലിയ നഷ്ടത്തിലായതിനലാണ് പൂട്ടിയതെന്ന് ലക്ഷദീപ് സിപിഎം സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി. ലക്ഷദ്വീപിലെ ഫാമില്‍ ആകെ പത്ത് പശുക്കളൊക്കെയേ ഉള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതിനെ തീറ്റിപോറ്റണമെങ്കില്‍ തന്നെ വലിയൊരു തുക ചിലവാകുന്നുണ്ടെന്നും, ഇപ്പോള്‍ നുണപ്രചാരകര്‍ ഉയര്‍ത്തുന്ന അമുല്‍ ഒക്കെ പണ്ടേ ലക്ഷദ്വീപില്‍ ഉണ്ടെന്നും ലുക്മാനുല്‍ ഹക്കീം പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതെ നടക്കാത്ത സംഭവങ്ങള്‍ പൊലിപ്പിച്ചു കാട്ടരുതെന്നും ഫാം പൂട്ടിയെന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അമുല്‍ എന്ന് പറയുന്നത് ലക്ഷദ്വീപില്‍ പണ്ടേ ഉണ്ടെന്നും ഇതൊന്നും ആദ്യസംഭവമോ അല്ലെന്നും കുറെയേറെ വര്‍ഷങ്ങളായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ടര്‍ ചാനലില്‍ ചര്‍ച്ചക്കിടെയാണ് സിപിഎം നേതാവിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഇവിടുത്തെ പ്രശ്നം ടൂറിസം നടത്തുക എന്നതാണ്, അല്ലാതെ ജനങ്ങളുടെ ജീവനോപാധികളില്‍ അവര്‍ ഒന്നും ചെയ്തിട്ടില്ലെന്നുമുള്ള വ്യക്തമായ സൂചന നല്‍കിയിരിക്കുകയാണ് സിപിഎം സെക്രട്ടറി. നേരത്തേ, ബീഫ് നിരോധിച്ചെന്നും മദ്യം ഒഴുക്കുന്നു എന്നതടക്കം വ്യാജപ്രാചാരണങ്ങള്‍ കേരളത്തിലെ ഇടത് ജിഹാദി സംഘങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ലക്ഷദ്വീപ് കളക്റ്റര്‍ അഷ്കര്‍ അലി കൊച്ചിയില്‍ നേരിട്ട് വാര്‍ത്താസമ്മേളനം നടത്തി ഇത്തരം ആരോപണങ്ങളുടെ മുന ഒടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: