കൊച്ചി: ലക്ഷദ്വീപ് വികസനത്തിനെതിരെ ഗൂഢാലോചന നടക്കുകയാണെന്ന് ജനാധിപത്യ സംരക്ഷണ വേദി. ലക്ഷദ്വീപിലെ വികസനത്തിന് തുരങ്കം വെക്കാനായി കുത്തക ഭൂമാഫിയയും കോണ്ട്രാക്ടര്മാരും കൈകോര്‍ത്ത് ദുഷ്പ്രചരണം നടത്തുകയാണെന്ന് ജനാധിപത്യ സംരക്ഷണ വേദി ചെയര്മാന് അഡ്വ. ടി.ജി.മോഹന്‍ദാസ് ആരോപിച്ചു.എറണാകുളം ഗാന്ധിനഗറിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിന് മുന്പില് നടന്ന ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2010 ല്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ ലക്ഷദ്വീപില്‍ സ്ഥാപിക്കുവാന്‍ വിസമ്മതിച്ചതിലൂടെയാണ് ആദ്യമായി ഈ കൂട്ടുകെട്ട് രംഗത്തുവരുന്നത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ പ്രതിമ അനാഥമായി കിടക്കുകയാണ്. ലക്ഷദ്വീപിലെ ചെറുപ്പക്കാരെ സംഘടിതമായി മയക്കുമരുന്നിന് അടിമപ്പെടുത്തുവാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുകയാണ്.
മത്സ്യത്തൊഴിലാളികളുടെ പേരില്‍ ഭൂമാഫിയ ലക്ഷദ്വീപിലെ മനോഹരമായ കടല്‍തീരം കയ്യടക്കുകയാണെന്നു. ലോകത്തിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കി തീര്‍ക്കുവാനും ലക്ഷദ്വീപിന്റെ സമഗ്ര വികസന പദ്ധതിയെ അട്ടിമറിക്കാനും ആണ് ഇവരുടെശ്രമമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. ‘ലക്ഷദ്വീപ് വികസനത്തിന് ഐക്യദാര്‍ഢ്യം, പ്രഫുല്ഘോഡ പട്ടേലിന് ഐക്യദാര്‍ഢ്യം,
നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം’ എന്നീ മുദ്രാവാക്യം ഉയര്‍ത്തി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് നടന്ന സമരത്തില്‍ സി.ജി.രാജഗോപാല്‍, ക്യാപ്റ്റന്‍ കെ.സുന്ദരന്‍, ആ.ഭാ.ബിജു തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: