തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സര്‍ക്കാര്‍ സേവാഭാരതിയെ വിലക്കുകയും തടയുകയും ചെയ്യുന്നു എന്നത് ദൗര്‍ഭാഗ്യകരമാണന്ന് സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.വിജയന്. സര്‍ക്കാര്‍ സംവിധാനങ്ങളോട് ചേര്‍ന്ന് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് രാജ്യത്തുടനീളം സേവാഭാരതി പ്രവര്‍ത്തിക്കുന്നത്.
രാഷ്ട്രീയമോ മതപരമോ ആയ ഒരു തരത്തിലുള്ള വിവേചനവും ഈ പ്രവര്‍ത്തനത്തില്‍ സേവാഭാരതി പുലര്‍ത്തിയിട്ടില്ലെന്ന് അങ്ങേയ്ക്കും അറിയാവുന്നതാണല്ലോ. മൃതദേഹങ്ങള്‍ സംസ്കരിക്കാനും മരുന്നും ഭക്ഷ്യധാന്യങ്ങളുമെത്തിക്കാനും ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് തണലാകാനുമൊക്കെ സേവാഭാരതി പ്രവര്‍ത്തകര്‍ സദാ സന്നദ്ധമാണ്. സാധാരണ ജനങ്ങള്‍ ഈ സേവനത്തിന്റെ ഗുണഭോക്താക്കളുമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള റിലീഫ് ഏജന്‍സിയായി കണ്ണൂര്‍ ജില്ലാ ഭരണകൂടം സേവാഭാരതിയെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് റദ്ദ് ചെയ്തതായി വിവരം വരുന്നു. സേവാഭാരതി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അടയാളങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചല്ല പ്രവര്‍ത്തിക്കുന്നത് എന്നത് സുവിദിതമാണ്. എന്നിട്ടും സര്‍ക്കാര്‍ മാറ്റി നിര്‍ത്തുന്നത് അപലപനീയമാണ്. ഈ ഒഴിവാക്കള്‍ അവസാനിപ്പിക്കണമെന്ന് കാട്ടി ജനറല്‍ സെക്രട്ടറി ഡി.വിജയന് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്കി.
കേരള മുഖ്യമന്ത്രി ശ്രി.പിണറായി വിജയന് അവറുകള്‍ക്ക് സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി.വിജയന് നല്കിയ കത്തിന്റെ പൂര്‍ണരൂപം:
സാദര നമസ്ക്കാരം,
രാഷ്ട്രീയത്തിനതീതമാണ് മനുഷ്യനെന്നും മനുഷ്യനിലെങ്കില് രാഷ്ട്രീയമെന്തിനെന്നുമുള്ള അങ്ങയുടെ ചിന്തയെക്കൂടി മുന്‍ നിര്‍ത്തിയാണ് ഈ മഹാമാരിക്കാലത്ത് സേവാഭാരതി അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയത്. സര്‍ക്കാര്‍ സംവിധാനങ്ങളോട് ചേര്‍ന്ന് മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് രാജ്യത്തുടനീളം സേവാഭാരതി പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയമോ മതപരമോ ആയ ഒരു തരത്തിലുള്ള വിവേചനവും ഈ പ്രവര്‍ത്തനത്തില്‍ സേവാഭാരതി പുലര്‍ത്തിയിട്ടില്ലെന്ന് അങ്ങേയ്ക്കും അറിയാവുന്നതാണല്ലോ. മൃതദേഹങ്ങള്‍ സംസ്കരിക്കാനും മരുന്നും ഭക്ഷ്യധാന്യങ്ങളുമെത്തിക്കാനും ഒറ്റപ്പെട്ടു പോകുന്നവര്‍ക്ക് തണലാകാനുമൊക്കെ സേവാഭാരതി പ്രവര്‍ത്തകര്‍ സദാ സന്നദ്ധമാണ്. സാധാരണ ജനങ്ങള്‍ ഈ സേവനത്തിന്റെ ഗുണഭോക്താക്കളുമാണ്. പ്രളയമടക്കമുള്ള ദുരന്തകാലങ്ങളിലെല്ലാം സേവാഭാരതി നടത്തിയ നിരുപാധികമായ സേവന പ്രവര്‍ത്തനങ്ങള്‍ അങ്ങയുടെ ശ്രദ്ധയിലുമുണ്ടല്ലോ.
എന്നിട്ടും സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ അധികൃതര്‍ സേവാഭാരതിയെ വിലക്കുകയും തടയുകയും ചെയ്യുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനുള്ള റിലീഫ് ഏജന്‍സിയായി കണ്ണൂര്‍ ജില്ലാ ഭരണകൂടം സേവാഭാരതിയെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് റദ്ദ് ചെയ്തതായി വിവരം വരുന്നു. സേവാഭാരതി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അടയാളങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചല്ല പ്രവര്‍ത്തിക്കുന്നത് എന്നത് സുവിദിതമാണ്.
എന്നിട്ടും കണ്ണൂര്‍ ജില്ല പഞ്ചായത്ത് ഭരണ നേതൃത്വം രാഷ്ട്രീയം ആരോപിച്ചാണ് ഈ നീക്കം നടത്തിയത്. ജില്ലാ കളക്ടറുടെയും സാമൂഹ്യനീതി വകുപ്പിന്റെയുമൊക്കെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നാണ് സേവാഭാരതിയും സഹകരിക്കുന്നത്. കണ്ണൂര്‍, തലശ്ശേരി, തളിപ്പറമ്പ്, പാനൂര്‍ എന്നിവിടങ്ങളില്‍ ലോക്ഡൗണില്‍ ഒറ്റപ്പെട്ടുപോയവര്‍ക്കും യാചക തൊഴിലാളികള്‍ക്കും ഉച്ചഭക്ഷണ വിതരണം നടത്തിയും ആവശ്യാനുസരണം പിപിഇ കിറ്റ്, മാസ്കുകള്‍, സാനിറ്റൈസര്‍ തുടങ്ങിയ കോവിഡ് പ്രതിരോധസാമഗ്രികള്‍ എത്തിച്ചുമൊക്കെ സേവാഭാരതി സജീവമാണ്.
കോവിഡിന്റെ രണ്ടാം വരവിന്റെ തുടക്കത്തിലും ബഹുമാനപ്പെട്ട എഡിഎമ്മിനെ നേരിട്ട് കണ്ട് എല്ലാ സഹായസഹകരണങ്ങളും അറിയിക്കുകയും തുടര്‍ന്നുള്ള എല്ലാ സേവനപരിപാടികളും സക്രിയമായി നിലകൊള്ളുകയും ചെയ്തുവെന്നതാണ് കണ്ണൂരിലെ ചിത്രം. സംസ്ഥാനത്തുടനീളം സമാനതകളില്ലാത്ത സേവനപ്രവര്‍ത്തനമാണ് സേവാഭാരതി നടത്തുന്നത്. വസ്തുതകള്‍ ഇതായിട്ടും പല മേഖലകളിലും അകാരണമായ രാഷ്ട്രീയ അസഹിഷ്ണുതയ്ക്ക് സേവാഭാരതി ഇരയാകുന്നു എന്ന് അങ്ങയെ അറിയിക്കട്ടെ.
കൊല്ലം ജില്ലയിലെ പരവൂരില്‍ പൂതക്കുളം പഞ്ചായത്തില്‍ സേവാഭാരതിയുടെ ഹെല്പ് ഡെസ്ക് പൂട്ടേണ്ടിവന്നത് അതിന്റെ ഭാഗമായാണ്. ഇപ്പോള്‍ ആയുഷ് 64 ന്റെ വിതരണം സേവാഭാരതിയെ ഏല്പിച്ചതിനെതിരെ കേന്ദ്രസര്‍ക്കാരിന് കേരളത്തിലെ ചില രാഷ്ട്രീയ നേതാക്കള്‍ പരാതി നല്കുന്ന സാഹചര്യമുണ്ടായിരിക്കുന്നു. പത്തനംതിട്ടയില്‍ ഡി.എം.ഒ സേവാഭാരതിക്കെതിരെ അവരുടെ സോഷ്യല്‍മീഡിയ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
വിചിത്രമായ സംഗതി സേവാഭാരതിയോട് ഇല്ലാത്ത രാഷ്ട്രീയം ചൂണ്ടിക്കാട്ടി വിവേചനം കാണിക്കുന്ന ഇതേ ആളുകള്‍ മറ്റ് സംഘടനകള്‍ രാഷ്ട്രീയ അടയാളങ്ങളുയര്ത്തിത്തന്നെ പ്രവര്‍ത്തിക്കുന്നതിനെ അംഗീകരിക്കുകയും ചെയ്യുുന്നു എന്നതാണ്. കണ്ണൂരില്‍ ഐ ആര് പി സി എന്ന സംഘടന ഇന്നുപയോഗിക്കുന്ന ആംബുലന്‍സ് ഡിവൈഎഫ്ഐ എന്ന് അടയാളം ചെയ്തതാണ്. റിലീഫ് ഏജന്‍സിയായി പ്രഖ്യാപിക്കപ്പെട്ട ഐ ആര് പി സി തുടക്കം മുതല്‍ തന്നെ ഇത്തരം ചിഹ്നങ്ങളുമായി പ്രവര്‍ത്തിക്കുന്നതിന്റെ നിരവധി ഫോട്ടോകളും വാര്‍ത്തകളും അവരുടെ ഫേസ്ബുക്ക് അകൗണ്ടിലും പത്രമാധ്യമങ്ങളിലും ഇന്നും കാണാം.
റിലീഫ് ഏജന്‍സിയെന്നോ മറ്റെന്തെങ്കിലുമോ പദവികള്‍ സേവാഭാരതി ആഗ്രഹിക്കുന്നില്ല. വിവേചനരഹിതമായ ഒരു പെരുമാറ്റം അധികൃതരില്‍ നിന്ന് ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കുന്നതിന് അങ്ങയുടെ നേതൃത്വത്തില്‍ കൈക്കൊള്ളുന്ന ധീരമായ നടപടികള്‍ക്ക് പിന്‍ബലമായി നിന്ന് സേവനം ആവശ്യമുള്ള എല്ലാവരിലേക്കും അതെത്തിക്കുക എന്നതാണ് ഞങ്ങളുടെയും ലക്ഷ്യം. സാധാരണ ജനങ്ങളിലേക്ക് എത്രയും വേഗം ആശ്വാസമെത്തിക്കുന്നതിനുള്ള മനുഷ്യശക്തിയും മനശ്ശക്തിയും സേവാഭാരതിക്കുണ്ട്. നാട് ദുരിതത്തിലായ ഈ സന്ദര്‍ഭത്തില്‍ സര്‍വ്വം സമര്‍പ്പിച്ച്
സേവാസന്നദ്ധരായി രംഗത്തിറങ്ങിയ സേവാഭാരതിക്ക് അങ്ങയുടെ പിന്തുണയുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സ്വതന്ത്രവും നീതിപൂര്‍വം ഉപാധിരഹിതവുമായ സേവാപ്രവര്‍ത്തനത്തിന് സേവാഭാരതിക്ക് അവസരം ഉണ്ടാകുന്നതിന് വേണ്ടുന്ന നടപടികള്‍ അങ്ങ് കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു.
ആദരവോടെ,
ദേശീയ സേവാഭാരതിക്കു വേണ്ടി
ഡി.വിജയന്
ജനറല്‍ സെക്രട്ടറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: