സൂരാജ് വെഞ്ഞാറമൂടിന്റെ ചേട്ടന് സജി വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായ മ്യൂസിക് ആല്‍ബം പുറത്തിറങ്ങി. എന്നച്ഛന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ആല്‍ബം കുടുംബ ബന്ധത്തിന്റെ നേര്‍ക്കാഴ്ച കൂടിയാണ്. രാജേഷ് അമ്മാവിഷന്‍ സംവിധാനം ചെയ്യുന്ന ആല്‍ബത്തില്‍ സജി വെഞ്ഞാറമൂടിനെ കൂടാതെ കണ്ണൂര്‍ വാസൂട്ടിയും കേന്ദ്ര കഥാപാത്രമാകും.
സ്വന്തം കൈകള്‍ ഇറുക്കിപ്പിടിച്ചു കൊണ്ട് നിശ്ചലനായ അച്ഛന് മുന്നില്‍ മകന് പറയാന്‍ ഇതേ ഉണ്ടായിരുന്നുള്ളൂ… ഇതിന്റെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാണ് എന്നച്ഛനിലുള്ളത്. സ്വന്തം അച്ഛന്റെ ജീവിതകഥ, കവിതയിലൂടെ അവതരിപ്പിക്കുകയാണ് ഗാനരചയിതാവ് സുനില്‍ പ്ലാമൂട്. സജീ വ്യാസയാണ് ഛായാഗ്രാഹണം. സജി വെഞ്ഞാറമൂടാണ് മകനായി അഭിനയിക്കുന്നത്. കണ്ണൂര്‍ വാസൂട്ടിയാണ് അച്ഛന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.
ഒ.കെ രവിശങ്കറാണ് സംഗീത സംവിധാനവും ആലാപനവും നിര്‍വ്വഹിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എക്സല്‍ ജയന്, പ്രൊഡക്ഷന്‍ മാനേജര്‍ സജി കുറ്റിയാണി, വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.
കുട്ടിക്കാലം മുതല്‍ അനുകരണകലയിലും നാടകത്തിലും സജീവമായിരുന്ന സജി വെഞ്ഞാറമൂട് കോളേജ് വിദ്യാഭ്യാസത്തിനു ശേഷം മിലിട്ടറിയില്‍ ചേര്‍ന്നു. പിന്നീട് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് നാട്ടിലെത്തിയതിന് ശേഷമാണ് സജി വീണ്ടും കലാരംഗത്ത് സജീവമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: