ദുബായ്: ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന നീളമേറിയ നീന്തല്‍ കുളം ദുബായില്‍. അഡ്രസ് ബീച്ച് റിസോര്‍ട്ടിന്റെ എഴുപത്തിയേഴാം നിലയില്‍. 311 അടി നീളവും 54 അടി വീതിയുമുള്ള പൂള് സമുദ്ര നിരപ്പില്‍ നിന്ന് 964.2 അടി ഉയരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. സംഭവം ഗിന്നസ് റെക്കോഡില്‍ ഇടംപിടിച്ചുകഴിഞ്ഞു.
ഒളിമ്പിക്സില്‍ ഉപയോഗിക്കുന്ന പൂളിന്റെ ഇരട്ടിയോളം വലിപ്പം വരും ഈ പൂളിന്. ഇവിടെ നിന്ന് കറങ്ങി നോക്കിയാല്‍ ബുര്‍ജുല്‍ അറബും പാം ജുമൈറയും ഐന്‍ ദുബൈയുമെല്ലാം ഒറ്റ സീനില്‍ കാണാം. ഹോട്ടല്‍ ഗസ്റ്റുകളായ 21 വയസിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം.
ലോകത്തിലെ ഏറ്റവും ഉയരുമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ സ്ഥാപകരായ ഇമാര്‍ തന്നെയാണ് റിസോര്‍ട്ടിന്റെയും പിന്നില്‍. ഒരുമാസം മുന്‍പാണ് പൂള് തുറന്നത്. അഡ്രസ് ബീച്ച് റിസോര്‍ട്ടിന് മറ്റൊരു ലോകറെക്കോഡ് കൂടിയുണ്ട്. റിസോര്‍ട്ടിനെയും ഇതോടൊപ്പമുള്ള റെസിഡന്സിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ലോകത്തിലെ ഏറ്റവും ഉയരമുള്ള സ്കൈ ബിഡ്ജാണ്. 63, 77 നിലകളെ തമ്മിലാണ് ഈ പാലം ബന്ധിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: