ടോക്കിയേ: ഈ വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്സിന് യൂറോപ്യന്‍ യൂണിയനും ജപ്പാനും എല്ലാവിധ പിന്തണയും പ്രഖ്യാപിച്ചു. കൊവിഡ് നാലാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ജപ്പാനെ സഹായിക്കുന്നത് യൂറോപ്യന്‍ യൂണിയനില്‍ നിര്‍മിച്ച വാക്സിനുകളാണ്.
ആഗോള ഐക്യത്തിന്റെ പ്രതീകമായ 2020 ലെ ഒളിമ്പിക്സും പാരാലിമ്പിക്സും സുരക്ഷിതായി നടത്തുന്നതിന് ഞങ്ങള്‍ എല്ലാവിധ പിന്തുണയും നല്‍കുകയാണെന്ന് യുറോപ്യന്‍ യൂണിയനും ജപ്പാനും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.
ജപ്പാനിലെ വാക്സിനേഷന് മന്ദഗതിയിലാണ്. ഇത് വരെ അഞ്ചു ശതമാനം പേരാണ് വാക്സിനേഷന് എടുത്തത്. ജപ്പാനിലെ ഭൂരിഭാഗം പേരും ഒളിമ്പിക്സ് നടത്തുന്നതിനെ എതിര്‍ക്കുകയാണ്. ടോക്കിയോ ഒളിമ്പിക്സുമായി മുന്നോട്ടുപോയാല്‍ അത് രാജ്യത്ത് പുതിയ കൊവിഡ് വകഭേദത്തിന് കാരണമാവുമെന്ന് അത് വലിയ ദുന്തമാകുമെന്നും ജപ്പാനിലെ ഡോക്ടര്‍മാരുടെ സംഘടന മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ വര്‍ഷം നടത്താനിരുന്ന ടോക്കിയോ ഒളിമ്പിക്സ് കൊവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക് മാറ്റിയത്. ജൂലൈ 23 ന് ഒളിമ്പിക്സ് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: