കൊച്ചി : ലക്ഷദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാന്‍ വേണ്ടിയെന്ന് പുതിയ പരിഷ്‌കാര നടപടികള്‍ സ്വീകരിച്ചിട്ടുള്ളതെന്ന് കളക്ടര്‍ എസ്. അസ്‌കര്‍ അലി. ടൂറിസം രംഗത്ത് വളര്‍ച്ച കൈവരിക്കുന്നതിനും മികച്ച മുന്നേറ്റം ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ഈ നടപടികള്‍ കൈക്കൊള്ളുന്നതെന്നും കളക്ടര്‍ അറിയിച്ചു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. ലക്ഷദ്വീപിലെ കാര്യങ്ങള്‍ നിലവില്‍ സമാധാന പരമാണ്. ആശങ്കയോ പ്രശ്നങ്ങളോ ഇല്ല. സ്ഥാപിത താത്പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നുണ പ്രചാരണം നടക്കുകയാണ്. ദ്വീപില്‍ നിയമ വിരുദ്ധ ബിസിനസ്സുകള്‍ നടത്തുന്നവരും ഈ നുണ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പുതിയ നടപടി ക്രമങ്ങള്‍കൊണ്ട് ദ്വീപിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അന്തര്‍ ദേശീയ ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിച്ചെടുക്കാനാണ് തീരുമാനം. ലക്ഷദ്വീപില്‍ സമ്പൂര്‍ണ്ണ വൈദ്യുതി പദ്ധതി നടപ്പിലാക്കി വരികയാണ്. തദ്ദേശീയര്‍ക്ക് കൂടി തൊഴിലവസരം കിട്ടുന്ന തരത്തില്‍ കവരത്തി കേന്ദ്രീകരിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനാണ് തീരുമാനമെന്നും കളക്ടര്‍ അറിയിച്ചു.
73 വര്‍ഷമായിട്ടും കാലത്തിന് അനുസരിച്ച വികസനം ദ്വീപില്‍ ഉണ്ടായിട്ടില്ലെന്നും ഇതിനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കളക്ടര്‍ വിശദീകരിച്ചു. ദ്വീപിലെ ഇന്റര്‍നെറ്റ് സംവിധാനം ശക്തിപ്പെടുത്തുന്നു. കാര്‍ഷിക രംഗത്തും പദ്ധതികള്‍ വരുന്നു. കേര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതികള്‍ നടപ്പിലാക്കും. കവരത്തി, അഗത്തി ,മിനി കോയ് എന്നിവിടങ്ങളില്‍ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. സ്ത്രീകളുടെ സ്വയംപര്യാപ്തതക്കായി സ്വാശ്രയ സംഘങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്നും കളക്ടര്‍ വിശദീകരിച്ചു. ദ്വീപില്‍ പോളിടെക്നിക് കോളേജ് അത്യാധുനിക സംവിധാനമുള്ള സ്‌കൂളുകള്‍ എന്നിവ സ്ഥാപിച്ചു കഴിഞ്ഞു.
പത്രസമ്മേളനത്തിന്റെ പൂര്‍ണമായ മലയാളം പരിഭാഷ:
1 ഇന്ത്യയുടെ തെക്ക് അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ വിനോദസഞ്ചാരത്തിനും അതേ സമയം തന്ത്രപ്രധാനവുമായ ഒരു ഭൂപ്രദേശമാണ് ലക്ഷദ്വീപ്. 36 വ്യത്യസ്ത ദ്വീപുകളില്‍ 10 ദ്വീപുകളിലാണ് മനുഷ്യവാസമുള്ളത്. സ്വാതന്ത്രം ലഭിച്ചിട്ട് 73 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇവിടുത്തെ വികസനത്തിന്റെ തോത് അതിന്റെ സാധ്യതകളുമായി പൊരുത്തപ്പെടുന്നില്ല. അടുത്തിടെ വികസനത്തിന് ഇവിടെ ഒരു പുതിയ ദിശയും വേഗതയും ലഭിച്ചു. അങ്ങനെ ആസൂത്രിതമായ രീതിയില്‍ ലക്ഷദ്വീപിന്റെ ഭാവിക്ക് അവര്‍ അടിത്തറയിട്ടു.
2 ടൂറിസം വികസനത്തിനായി നീതി ആയോഗുമായി സഹകരിച്ച് മിനികോയ്, കടമത്ത്, സുഹേലി എന്നിവിടങ്ങളില്‍ മാലദ്വീപ് മാതൃകയില്‍ മൂന്ന് ആങ്കര്‍ പ്രോജക്ടുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ഇത് ടൂറിസത്തിന് ഒരു പുതിയ മാനം നല്‍കും. ഓഗസ്റ്റ് മാസം മുതല്‍ ഈ പ്രക്രിയ ആരംഭിക്കും.
3 സിവില്‍ ഏവിയേഷന്‍ രംഗത്ത് അഗട്ടിയുടെ എയര്‍സ്ട്രിപ്പ് വികസിപ്പിക്കുതിനായി റണ്‍വേ വിപുലീകരണ പ്രക്രിയ ഇന്ത്യന്‍ സര്‍ക്കാര്‍ ആരംഭിച്ചു. ഇത് കൂടുതല്‍ ശേഷിയുള്ള വിമാനങ്ങളായ ബോയിംഗ്. എയര്‍ബസ് എന്നിവ ഇവിടെ ഇറങ്ങാന്‍ സഹായിക്കും, ഇത് ടൂറിസത്തിന് ഉത്തേജനം നല്‍കും.
4 നൈറ്റ് ലാന്‍ഡിംഗ് സാകര്യങ്ങളോടെ കവരത്തിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും ഹെലികോപ്റ്ററുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവുമുള്ള ഹെലിപാഡ് നിര്‍മ്മിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
5 വടക്കന്‍ അറ്റത്തുള്ള ദ്വീപുകളില്‍ അവശ്യവസ്തുക്കളുടെ ലഭ്യത സമയബന്ധിതമായി ഉറപ്പുവരുത്തുതിനായി, കൊച്ചിക്ക് പുറമേ മംഗലാപുരം തുറമുഖത്തുനിന്നും ചരക്ക് കൊണ്ടുവരാന്‍ നടപടിയെടുത്തിട്ടുണ്ട്.
6. ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ഒരു പ്രധാന പ്രശ്‌നമായിരുന്നു. 2000 കോടി രൂപയുടെ സമുദ്രാന്തര ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിന്റെ പദ്ധതി ഭാരത സര്‍ക്കാര്‍ ആരംഭിച്ചു, ഇത് 2023-24 ഓടെ പൂര്‍ത്തീകരിക്കും. ഇതോടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം, ഇ-മെഡിസിന്‍, വിവിധതരം സാങ്കേതിക സൗകര്യങ്ങള്‍ എന്നിവ ഇവിടെ ലഭ്യമാകും.
7. 12000 ജനസംഖ്യയുള്ള ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയെ സ്മാര്‍ട്ട് സിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.അതിന്റെ വ്യാപ്തി വര്‍ധിപ്പിക്കുതിനൊപ്പം പ്രധാനപ്പെട്ട 4-5 ദ്വീപുകളെയും ഉള്‍പ്പെടുത്താനുള്ളശ്രമങ്ങള്‍ നടക്കുന്നു. ഇതിനായി, ലോകോത്തര നഗര സൗകര്യങ്ങള്‍ പ്രദാനം ചെയ്യുന്നതിനുള്ള സുപ്രധാന ഘടകമായ ടൗണ്‍ കണ്‍ട്രി പ്ലാനിംഗ് റെഗുലേഷന്‍ തയ്യാറാക്കുകയാണ്.
8. യുവാക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അപര്യാപ്തതയുണ്ട്, ലക്ഷദ്വീപില്‍ തന്നെ വിദ്യാഭ്യാസ അവസരങ്ങള്‍ നല്‍കുന്നതിന് നഴ്‌സിംഗ് കോളേജ്, കവരത്തി, പാരാമെഡിക്കല്‍ കോളേജ്, കവരത്തി, പോളിടെക്‌നിക് കോളേജ്, മിനിക്കോയ് എന്നിവ സ്ഥാപിക്കുതിനുള്ള നടപടിക്രമങ്ങള്‍ ഭരണകൂടംആരംഭിച്ചു. . പോളിടെക്‌നിക് കോളേജിലെ മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, മറൈന്‍ എഞ്ചിനീയറിംഗ് കോഴ്സുകള്‍ക്ക് കീഴില്‍ ഈ മേഖലകളിലെ യുവാക്കള്‍ക്ക് ഒരു കരിയര്‍ നേടാനുള്ള അവസരം ലഭിക്കും. മര്‍ച്ചന്റ് നേവിയില്‍ ചേരാന്‍ ആവേശഭരിതരായ മിനിക്കോയിയിലെ യുവാക്കള്‍ക്ക് ഇത് ഒരു സുവര്‍ണ്ണാവസരം നല്‍കും. ഈ വര്‍ഷം അടുത്ത അക്കാദമിക് സെഷനില്‍ ഈ കോഴ്‌സുകള്‍ ആരംഭിക്കും.
9 ഇതേ ക്രമത്തില്‍ വിദ്യാഭ്യാസ മേഖലയിലെ കുട്ടികള്‍ക്കായി കവരത്തിയില്‍ ഒരു പുതിയ അത്യാധുനികഹൈസ്‌കൂളിനുള്ള നടപടി ആരംഭിച്ചു.
10. സ്വാതന്ത്ര്യം ലഭിച്ചിട്ട് 73 വര്‍ഷത്തിനുശേഷവും ഇവിടുത്തെ ആരോഗ്യ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിച്ചിട്ടില്ല. ഇത് കണക്കിലെടുത്ത്, അഗത്തി, മിനിക്കോയ്, ആന്‍ഡ്രോട്ട്, കവരത്തി എന്നിവിടങ്ങളില്‍ കടല്‍ അഭിമുഖമായ ആശുപത്രികള്‍ നിര്‍മ്മിക്കുന്നു. ഇത് കിടക്കകളുടെ എണ്ണം 150 ല്‍ നിന്ന് ഇവിടെ വര്‍ദ്ധിപ്പിക്കും. കൊറോണ പകര്‍ച്ചവ്യാധിയെ നേരിടാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രത്യേക മുന്‍കൈയെടുത്തു. അദ്ദേഹത്തിന്റെ പരിശ്രമത്തെത്തുടര്‍ന്ന് 2 ഓക്‌സിജന്‍ പ്ലാന്റുകള്‍അഗട്ടിയിലും കവരത്തിയിലും കേന്ദ്രസര്‍ക്കാര്‍ നിര്‍മ്മിക്കുകയാണ്. ഇതോടൊപ്പം, സിഎസ് ആര്‍ വഴി ഒരുഓക്‌സിജന്‍ പ്ലാന്റ് മിനിക്കോയിയില്‍ സ്ഥാപിക്കുന്നുണ്ട്. വന്‍കരയില്‍ നിന്ന് 500കിലോമീറ്റര്‍ അകലെയുള്ളലക്ഷദ്വീപ് ആരോഗ്യരംഗത്ത് സ്വയം പര്യപ്തത ആര്‍ജ്ജിക്കേണ്ടത് അനിവാര്യമാണ്.
11 കേന്ദ്ര ഭരണ പ്രദേശത്ത് കടല്‍പ്പായല്‍ ഉല്‍പാദിപ്പിക്കുതിന് ധാരാളം സാധ്യതയുണ്ട്. സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനായി, സ്വയം സഹായ സംഘങ്ങളിലൂടെ രാജ്യത്തെ ഏറ്റവും വലിയ കടല്‍പ്പായല്‍ കൃഷി കേന്ദ്രമാക്കി മാറ്റുതിനുള്ള പ്രക്രിയ ആരംഭിച്ചു. ഇതോടെ. ഇവിടത്തെ ആളുകള്‍ക്ക്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, സ്വയം പര്യപ്തരാക്കാനും സാമ്പത്തികമായിശാക്തികരിക്കപ്പെടുവാനും അവസരം ലഭിക്കും.
12. ഈ കേന്ദ്രഭരണ പ്രദേശത്ത് ഏകദേശം 10 ലക്ഷം തെങ്ങുകള്‍ ഉണ്ടായിരുന്നിട്ടും, ഇതുവരെ അതിന്റെ കൃഷി വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിച്ചിട്ടില്ല. തേങ്ങയുടെ മൂല്യവര്‍ദ്ധനയും സംസ്‌കരണവും പ്രോത്സാഹിപ്പിക്കുതിന് കേരള കയര്‍ ബോര്‍ഡുമായി ഭരണകൂടം മുന്‍കൈയെടുത്തു. അങ്ങനെ നമ്മുടെ പൗരന്മാരുടെ വരുമാനം ഉടന്‍ ഇരട്ടിയാകും.
13 ലക്ഷദീപിലെ കടലില്‍ വലിയ അളവില്‍ കാണപ്പെടു ട്യൂണ മത്സ്യത്തിന്റെ മൂല്യവും ഗുണനിലവാരവുംനിലനിര്‍ത്തുന്നതിനായി ജനുവരി മാസത്തില്‍ ആദ്യമായി മിനിക്കോയിയില്‍ ഒരു ഐസ് ഫാക്ടറി സ്ഥാപിച്ചു. ഇത്ഇവിടെയുള്ള മത്സ്യത്തൊഴിലാളികളുടെ കഠിനാധ്വാനത്തിന് ന്യായമായ വില നല്‍കും. ട്യൂണ ഫിഷിന്റെ കയറ്റുമതി വര്‍ദ്ധിപ്പിക്കുതിന് ആധുനിക പ്രോസസ്സിംഗ് ടെക്‌നിക്കുകള്‍ ഉപയോഗിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
14. ഇന്ത്യയിലുടനീളം പൊതുമേഖലാ സ്ഥാപനങ്ങള്‍ (ഐഒസിഎല്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍) പെട്രോളിയം ഉല്‍പങ്ങള്‍ വില്‍ക്കുന്നതുപോലെ. പ്രാദേശിക ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കിക്കൊണ്ട് ചില്ലറ വില്‍പ്പന ശാലകള്‍ ലക്ഷദ്വീപില്‍ നടത്തും.
15 മുഴുവന്‍ ലക്ഷദ്വീപിനും വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ഡീസല്‍ ജനറേറ്ററില്‍ നിന്നാണ്. ഇത് ഇവിടുത്തെ പരിസ്ഥിതിക്ക് വിനാശം വരുത്തുന്നു. ഇവിടുത്തെ പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി, ഹരിതവും ശുദ്ധവുമായ ഈര്‍ജ്ജത്തിനുമായി വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനായി സ്വകാര്യവത്ക്കരണത്തിന് ഭാരത സര്‍ക്കാര്‍ നടപടി ആരംഭിച്ചു.
16 ഉച്ചഭക്ഷണത്തിനും ദരിദ്രര്‍ക്കുമായി എന്‍എഫ്എസ്യ്‌ക്ക് കീഴില്‍ എന്ത് റേഷന്‍ ലഭിച്ചാലും അത് ഒരേ ദ്വീപില്‍ വരാറുണ്ടായിരുന്നു, അവിടെ നിന്ന് വിവിധ ദ്വീപുകളില്‍ വിതരണം ചെയ്യുകയായിരുന്നു. ഇപ്പോള്‍ അവ എഫ്‌സിഐ മുഖാന്തരം ദ്വീപുകളില്‍ ലഭ്യമാക്കി വരുന്നു. ഇതിലൂടെ കരിച്ചന്തയില്‍ റേഷന്‍ സാധനങ്ങള്‍ വില്പന നടത്തുന്ന പ്രവണത തടഞ്ഞു. ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ട ഭക്ഷ്യ മാഫിയകളും ഇപ്പോഴത്തെ ഈ വ്യാജ പ്രചാരണങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
17. ശുദ്ധമായ പാല്‍, തൈര്, ചീസ്, നെയ്യ്, വെണ്ണ തുടങ്ങിയ വസ്തുക്കള്‍ ഈ കേന്ദ്ര ഭരണ പ്രദേശത്തെ താമസക്കാര്‍ക്ക്ലഭ്യമാക്കുതിനായി പത്ത് ദ്വീപുകളിലും അമുല്‍ വില്പന കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനികച്ചിട്ടുണ്ട്.
18. കുറച്ച് നാള്‍മുമ്പ് 3000 കോടി രൂപയുടെ അന്താരാഷ്‌ട്ര മൂല്യമുള്ള 300 കിലോ ഹെറോയിന്‍. 5 എകെ 47 റൈഫിളുകളും 1000 ലൈവ് റാണ്ടുകളും പിടിച്ചെടുത്തു. ഇത് ആഭ്യന്തര സുരക്ഷയ്‌ക്കും യുവജനങ്ങളുടെ ഭാവിക്കും ഭീഷണിയാണ്. ഇതിനുപുറമേ കഞ്ചാവ്, മദ്യം,പോക്‌സോ കുറ്റകൃത്യങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ചെറിയ കേന്ദ്ര ഭരണ പ്രദേശത്തിന്റെ ഭാവി ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തങ്ങളാല്‍ ബാധിക്കുന്നുണ്ട്. ഇത് മനസ്സില്‍ വച്ചുകൊണ്ട്, ഇവിടത്തെ യുവാക്കള്‍ തെറ്റായ ദിശയില്‍ വളരാതിരിക്കാന്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവന്നു. ഇതിന് എതിരായും പ്രചാരണം നടക്കുന്നുണ്ട്.
19. നിരവധി വര്‍ഷങ്ങളായി ലക്ഷദ്വീപിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ അനധികൃത കയ്യേറ്റങ്ങള്‍ നീക്കം ചെയ്യാനും ഭരണകൂടം നടപടിയെടുക്കുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് പലരും പ്രചാരണം നടത്തുന്നു.
20. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള ഒരാള്‍ക്ക് ഒരു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മറ്റൊരു പ്രചരണം നടക്കുന്നു. ഈ റെഗുലേഷന്‍ എപ്പോള്‍ അറിയിപ്പിക്കുന്നുവോ, അതിന്റെ വ്യവസ്ഥകള്‍ നിശ്ചിത തീയതിക്ക് ശേഷം ജനിക്കുന്ന ശിശുക്കളുടെ മാതാപിതാക്കള്‍ക്ക് മാത്രമേ ബാധകമാകൂ എന്ന് ഈ സാഹചര്യത്തില്‍ വ്യക്തമാക്കുന്നു.
21 സ്ത്രീകളുടെ വികസനവും ഉന്നമനവും ശാക്തീകരണവും കണക്കിലെടുത്ത് ഭരണകൂടം ഇവിടെ പഞ്ചായത്ത് നിയമപ്രകാരം സ്ത്രീകള്‍ക്ക് 50% സംവരണം നല്‍കിയിട്ടുണ്ട്. ഇതോടെ ഇവിടുത്തെ സ്ത്രീകള്‍ക്ക് ലക്ഷദ്വീപിന്റെ വികസനം ആസൂത്രണം ചെയ്യാനും അതിന്റെ ഭാവിയുടെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയും. സ്ത്രീകളുടെ വികസനം നടക്കുന്ന സംസ്ഥാനത്ത്,സമൂഹത്തിന്റെ മുഴുവന്‍ വികസനവും തിളക്കമാര്‍താണ്.
22. രാജ്യത്തെ പല സംസ്ഥാനങ്ങളും പശു സംരക്ഷണ നിയമങ്ങള്‍ നടപ്പിലാക്കിയതിനാല്‍, അതേ രീതിയില്‍ തന്നെ ലക്ഷദ്വീപിലും ഒരു നിയമം നിലവില്‍ വന്നു. അതിന്റെ നിയമവിരുദ്ധ ബിസിനസ്സുമായി ബന്ധമുള്ളവരും വ്യക്തിപരമായ താല്‍പ്പര്യമുള്ളവരും അതിനെതിരെ പ്രചാരണം നടത്തുന്നു.
എല്ലാ പൗരന്മാരുടെയും അഭിവൃദ്ധിക്കും ശോഭനമായ ഭാവിക്കുമായി ഭരണകൂടം തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, പ്രത്യേകിച്ചും വികസനത്തിന്റെ മത്സരത്തില്‍ മറ്റ് ഇന്ത്യന്‍ സഹോദരി സഹോദരന്മാരെക്കാളും പിന്നോട്ടുപോയ ദൈവാനുഗ്രഹം ലഭിച്ചിട്ടുള്ള ലക്ഷദ്വീപിലെ മത്സ്യത്തൊഴിലാളികള്‍, സ്ത്രീകള്‍, യുവാക്കള്‍ എിവരെ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍. നിക്ഷിപ്ത താര്‍പ്പര്യങ്ങളാല്‍ വലയു ജനങ്ങളെ നിസ്സാര മാനസികാവസ്ഥ കാണിച്ച് ഭരണകൂടത്തിനെതിരെ തിരിയാല്‍ പ്രചാരണം നടത്തുകയാണ്. അതിനാല്‍ ലക്ഷദ്വീപിന്റെ ഈ വികസന യാത്രയില്‍ പങ്കെടുക്കാന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു…
പ്രതികരിക്കാൻ ഇവിടെ എഴുതുക: