ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യന്‍ രത്ന വ്യാപാരി മെഹുല്‍ ചോക്സി പിടിയിലായി. കരീബിയന്‍ ദ്വീപായ ഡൊമിനക്കയില്‍ നിന്നുമാണ് ഇയാള്‍ പിടിയിലായിരിക്കുന്നത്. ബോട്ടില്‍ ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡൊമിനിക്കയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ചോക്സിക്കെതിരെ ഇന്റര്‍പോള്‍ ‘യെല്ലോ കോര്‍ണര്‍’ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആന്റിഗ്വയില്‍ നിന്ന് ഞായറാഴ്ച മുതല്‍ ചോക്സിയെ കാണാതായിരുന്നു. നിലവില്‍ ഡൊമിനക്കയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ(സി.ഐ.ഡി) കസ്റ്റഡിയിലുള്ള ചോക്സിയെ ആന്റിഗ്വ പോലീസിനു കൈമാറാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇയാളെ വിട്ടുകിട്ടാനുള്ള നീക്കം ഇന്ത്യയും ആരംഭിച്ചു.
2017-ല്‍ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനുപിന്നാലെ കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്സി അവിടെ പൗരത്വം സ്വീകരിച്ച് താമസിച്ചു വരികയായിരുന്നു. ചോക്സി രാജ്യംവിട്ടതായി വിശ്വസനീയമായ വിവരങ്ങളൊന്നുമില്ലെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: