കാബൂൾ : സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐ എസ് ) ഭീകരരുമായി ബന്ധപ്പെട്ട ഇറാഖിലെ കുടുംബങ്ങൾ ജന്മനാട്ടിലേക്ക് മടങ്ങി വരുന്നതിനെതിരെ ഇറാഖികളുടെ പ്രതിഷേധം. ആദ്യബാച്ചിലെ നൂറ് കുടുംബങ്ങള്‍ രണ്ട് ബസുകളിലായി ഇറാഖില്‍ എത്തി. ഇവര്‍ മൊസൂളിനടുത്തുള്ള ഖയാറയിലെ ജാദ ക്യാമ്പില്‍ താമസിച്ചുതുടങ്ങിയതായി നിനവേയിലെ ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
വടക്കുകിഴക്കൻ സിറിയയിലെ അൽ ഹോൾ ക്യാമ്പിൽ 2019 മുതല്‍ കഴിയുന്ന അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് മടങ്ങി വരാനാണ് ഇറാഖ് സർക്കാർ അനുവാദം നൽകിയത്. ഇവിടെ 70,000 പേര്‍ താമസിക്കുന്നു. ഇതില്‍ സ്ത്രീകളും കുട്ടികളുമാണ് അധികവും. സിറിയയില്‍ ഐഎസ് ഭീകരര്‍ നടത്തിയ യുദ്ധത്തില്‍ യുഎസ് നേതൃത്വത്തിലുള്ള സൈന്യം അവരെ തോല്‍പിക്കുകയായിരുന്നു. യുഎസും ഇറാഖും തമ്മില്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ഇവരെ ഇറാഖിലേക്ക് തിരിച്ചെത്തിക്കാന്‍ ധാരണയായത്. അതേ സമയം ഭീകരരുമായി ബന്ധമുള്ളവർ മടങ്ങിയെത്തുന്നതും അവർക്കായി താമസ സൗകര്യം നൽകുന്നതും തങ്ങൾക്ക് ഭീഷണിയാണെന്ന് കാട്ടിയാണ് ഇറാഖികള്‍ പ്രതിഷേധിക്കുന്നത് .
എന്തായാലും ആദ്യ ഘട്ടത്തില്‍ രണ്ട് ബസുകളിലായി സിറിയയില്‍ നിന്നെത്തിയ നൂറോളം ഐഎസ് കുടുംബങ്ങളെ ഇറാഖി സുരക്ഷാസൈന്യവും പ്രാദേശിക സൈന്യവും അനുഗമിച്ചു. ഐഎസ് കുടുംബങ്ങളില്‍ സ്ത്രീകളും കുട്ടികളും പുരുഷന്മാരുമുണ്ട്.
അതേ സമയം ഐഎസ് കുടുംബങ്ങള്‍ക്ക് അഭയം നല്‍കാനുള്ള തീരുമാനം ഇറാഖ് സര്‍ക്കാര്‍ തങ്ങളെ അറിയിച്ചിട്ടല്ലെന്നും , മടങ്ങിയെത്തുന്നവരെ സ്വീകരിക്കാനാകില്ലെന്നും തദ്ദേശവാസികൾ വാദിക്കുന്നുണ്ട്.
“ഇവിടെ ജനങ്ങള്‍ ഭയത്തിലാണ്. ഈ തീരുമാനം ഇവിടുത്തെ ജനങ്ങളെ ബാധിക്കും,” ഐഎസ് കുടുംബങ്ങള്‍ താമസിക്കാനെത്തുന്ന ഖയാറ ടൗണില്‍ താമസിക്കുന്ന ഇറാഖിയായ സാദൂല്‍ അല്‍ സാദ് പറയുന്നു. “ഈ ഐഎസ് ക്യാമ്പില്‍ സുരക്ഷയില്ലാത്തിനാല്‍ ആളുകള്‍ സദാ പേടിയിലാണ്. ഇതിനെ ഇറാഖിലെ പ്രാദേശിക ഭരണാധികാരികള്‍ അനുകൂലിക്കുന്നില്ല,”- അദ്ദേഹം പറയുന്നു.
മെയ് ആദ്യവാരത്തില്‍ 100 ഐഎസ് കുടുംബങ്ങളെ ഇറാഖില്‍ എത്തിക്കാനായിരുന്നു പദ്ധതിയെങ്കിലും ഇറാഖിലെ പ്രാദേശിക ഭരണാധികാരികളുടെ എതിര്‍പ്പ് മൂലം വൈകി. ഭീകരരുമായി ബന്ധമുള്ളവരെ ,പുനരധിവസിപ്പിക്കാനും സമൂഹത്തിൽ വീണ്ടും ഇടപഴകാൻ സഹായിക്കാനും പദ്ധതികളൊന്നുമില്ലെന്ന് ഇറാഖ് നിനവാ പ്രവിശ്യാ ജനപ്രതിനിധി ഷെർവാൻ ദുബാർദാനി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: