കൊല്‍ക്കത്ത: ബംഗാളി വാര്‍ത്ത ചാനലായ ‘റിപ്പബ്ലിക് ബംഗ്ല’യില്‍ പരിശീലന കാലയളവിലായിരുന്ന റിപ്പോര്‍ട്ടറെ സസ്പെന്‍ഡ് ചെയ്തതായി റിപ്പബ്ലിക് ടിവിയുടെ ട്വീറ്റ്. അന്വേഷണ ഉദ്യോഗസ്ഥരായി ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. അവിഷേക് സെന്‍ഗുപ്ത എന്ന റിപ്പോര്‍ട്ടറുടെ സസ്പെന്ഷന് ഉടനടി പ്രാബല്യത്തില്‍ വന്നാതായും സ്ഥാപനം അറിയിച്ചു. ആള്‍മാറാട്ടം മാത്രമല്ല, തട്ടിക്കൊണ്ടുപോകല്‍ ആരോപണവും ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായുള്ള ആള്‍മാറാട്ടം, വ്യാജ തിരിച്ചറിയല്‍ രേഖ സൃഷ്ടിക്കുക, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ ഗൗരവമേറിയ ആരോപണങ്ങള്‍ സെന്‍ഗുപ്ത നേരിടുന്നതായി ചൊവ്വാഴ്ചയാണ് ശ്രദ്ധയില്‍പെട്ടതെന്ന് റിപ്പബ്ലിക് അറിയിച്ചു. റിപ്പബ്ലിക് ടിവിയിലെ സ്ഥിരം ജീവനക്കാരനല്ലാത്ത ഇയാളുടെ സസ്പെന്ഷന് മെയ് 25 മുതല്‍ നിലവിലായി. സെന്‍ഗുപ്ത വ്യവസായിയെ തട്ടിക്കൊണ്ടുപോയെന്നും ഒരുകോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും പറയുന്ന പ്രഥമ വിവര റിപ്പോര്‍ട്ട് ഒരു ട്വിറ്റര്‍ ഉപയോക്താവ് പങ്കുവച്ചു.
ഇത്തരം കുറ്റകൃത്യങ്ങളോട് ഒരുതരത്തിലും വിട്ടുവീഴ്ച ചെയ്യില്ലെന്നും വിഷയത്തില്‍ അന്വേഷണം തുടങ്ങിയെന്നും ചാനല്‍ പറയുന്നു. ഇന്നലെമുതല്‍ അവിഷേക് സെന്ഗുപ്തയെക്കുറിച്ച് വിവരമില്ല.. ഈ വര്‍ഷം മാര്‍ച്ച് ഏഴിനാണ് അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് മീഡിയ നെറ്റ്വര്ക് ബംഗാളി വാര്‍ത്ത ചാനലായ ‘റിപ്പബ്ലിക് ബംഗ്ല’ ആരംഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: