വെടിനിര്‍ത്തല്‍ വെള്ളിയാഴ്ച നിലവില്‍ വന്നുവെങ്കിലും ഭീകര സംഘടനയുടെ നേതാക്കളെ തെരഞ്ഞു പിടിച്ച് കൊന്നൊടുക്കണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് മൊസാബ് ഹസ്സന് യൂസഫ്. ന്യൂയോര്‍ക്ക് പോസ്റ്റിന് നല്കിയ ടെലഫോണ്‍ അഭിമുഖത്തിലൂടെയാണ് ഹമാസ് സ്ഥാപകന്‍ ഹസ്സന് യൂസഫിന്റെ മകനായ മൊസാബ് ഹസ്സന് ഇക്കാര്യം ആവശ്യപ്പെട്ടത്.
‘നേതൃത്വത്തെ കൊന്നൊടുക്കിയതു കൊണ്ട് മാത്രം ഹമാസിനെ നശിപ്പിക്കാനാവില്ല. എന്നാല്‍ അതവരെ ഒരു പാഠം പഠിപ്പിക്കും, സ്വന്തം പ്രവൃത്തിയെ പറ്റി ബോധമുള്ളവരാക്കും’ മൊസാബ് അഭിമുഖത്തില്‍ പറഞ്ഞു. ‘അടുത്ത തവണ ഇരുചേരിയിലുമുള്ള സാധാരണക്കാരെ ഇത്തരം ചോരക്കളിയിലേക്ക് നയിക്കും മുമ്പ് ആയിരം തവണ നിങ്ങള്‍ ചിന്തിയ്ക്കും. ഇതാണ് എന്റെ വ്യക്തിപരമായ അഭിപ്രായം’
തന്റെ പിതാവ് ഉള്‍പ്പെടെയുള്ള ഹമാസിന്റെ ഉന്നത നേതാക്കള്‍ സുരക്ഷിതമായ ബാങ്കറുകളില്‍ ഇരുന്നു കൊണ്ടാവും മിക്കവാറും ഈ അക്രമ പരമ്പരയ്ക്ക് നേതൃത്വം കൊടുത്തത് എന്നാണ് മൊസാബ് പറയുന്നത്. എന്നിട്ട് സ്വന്തം ജനങ്ങളുടെ മരണത്തെ വിദേശങ്ങളില്‍ പ്രചരണത്തിനായി ഉപയോഗിയ്ക്കുകയും ചെയ്യുന്നു. മൊസാബ് പറഞ്ഞു.
‘നൂറുക്കണക്കിന് കുട്ടികള്‍ ഇതിന്റെ വില കൊടുത്തു കഴിഞ്ഞു. ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ അതിനുശേഷം രക്ഷപ്പെടാന്‍ പാടില്ല. പിന്നെ ഒരൊറ്റ ദിവസം പോലും അവര്‍ക്ക് സ്വയം സുരക്ഷിതരാണെന്ന് തോന്നാന്‍ പാടില്ല. ഹമാസ് തങ്ങളുടെ സ്വന്തം കുട്ടികളെ സ്നേഹിക്കുന്നതിനേക്കാള്‍ ഇസ്രയേലിനെ വെറുക്കുന്നു’
മദ്ധ്യേഷ്യാ മേഖലയിലെ പ്രാദേശിക പ്രശ്നങ്ങള്‍ താന്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരുന്നതായി 43 കാരനായ മൊസാബ് യൂസഫ് പറഞ്ഞു. ഈയടുത്ത കാലത്തായി ഹമാസിന് അവിടെ പ്രാധാന്യം കുറഞ്ഞു വരുന്നുണ്ട്. അതാണ് ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട പ്രശ്നങ്ങളുടെ മൂലകാരണം. ഇപ്പോഴത്തെ അസ്വസ്ഥതകള്‍ക്ക് വഴിമരുന്നിട്ട കിഴക്കന്‍ ജെറുസലേമിലെ ഷേക്ക് ജാറയില്‍ ഉണ്ടായ ഉടമസ്ഥവകാശ തര്‍ക്കം ഈ യഥാര്‍ത്ഥ കാരണത്തിന് ഒരു മറ മാത്രമാണ്.
‘അബ്രഹാം ഉടമ്പടികളുടെ കാര്യത്തില്‍ ഹമാസ് വളരെ അതൃപ്തരാണ്. കാരണം അതില്‍ അവര്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടു’ പല മദ്ധ്യപൂര്‍വ്വ രാജ്യങ്ങളുമായി ഈയിടെ ഇസ്രയേല്‍ ഉണ്ടാക്കിയ ഉടമ്പടികളെ പറ്റി സൂചിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ‘ആ മേഖലയില്‍ പ്രസിഡണ്ട് ട്രംപ് രൂപപ്പെടുത്തിയ പുതിയ യാഥാര്‍ഥ്യമാണിത്. അതിനോട് പൊരുത്തപ്പെടാന്‍ ഹമാസിന് കഴിയുന്നില്ല. അതിനെ അംഗീകരിയ്ക്കാന്‍ അവര്‍ തയ്യാറല്ല’
ഈ സംഭവ വികാസങ്ങള്‍ ഒട്ടുമുക്കാലും രൂപപ്പെട്ടു വന്നത് ട്രംപ് ഭരണ കൂടത്തിന്റെ അവസാന മാസങ്ങളില്‍ ആയിരുന്നു. ട്രംപിന്റെ കൈയ്യൊപ്പ് പതിഞ്ഞ ആ ഉടമ്പടികളിലൂടെ ബഹ്റിന്, യുഎഇ, സുഡാന്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളുമായി ഇസ്രയേല്‍ തങ്ങളുടെ ബന്ധങ്ങള്‍ ഊഷ്മളമാക്കി. അമേരിക്കന്‍ എംബസി ജെറുസലേമിലേക്ക് മാറ്റിയ ട്രംപിന്റെ തീരുമാനം, ഗോലാന്‍ കുന്നുകളിന്മേല്‍ ഇസ്രയേലിനുള്ള പരമാധികാരം അംഗീകരിയ്ക്കുന്ന ഒന്നായിരുന്നു. അതിനെതിരെ ഹമാസിന് വലുതായൊന്നും പ്രതികരിയ്ക്കാനായില്ല.
‘ട്രംപിന്റെ ഭാഷ മദ്ധ്യപൂര്‍വ്വേഷ്യ ശരിയ്ക്കും മനസ്സിലാക്കി. അത് തീയുടെ ഭാഷയായിരുന്നു. അദ്ദേഹം വളരെയൊന്നും സഹിഷ്ണുത കാണിച്ചില്ല’ മൊസാബ് യൂസഫ് പറഞ്ഞു. ‘മദ്ധ്യപൂര്‍വ രാജ്യങ്ങളുടെ ഏഴാം നൂറ്റാണ്ടിന്റെ മാനസികാവസ്ഥ സഹിഷ്ണുതയെ ദൗര്‍ബല്യമായി തെറ്റിദ്ധരിയ്ക്കുന്ന ഒന്നാണ്’
വെസ്റ്റ് ബാങ്ക് നഗരമായ രാമള്ളയില്‍ ജനിച്ച മൊസാബ് യൂസഫിനെ, അദ്ദേഹത്തിന്റെ പിതാവ് പലസ്തീന് ഭീകര സംഘടനയുടെ അടുത്ത തലവനായി വളര്‍ത്തിക്കൊണ്ടു വരികയായിരുന്നു. എന്നാല്‍ 1997 ല്‍, ഇസ്രയേലിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ഷിന് ബെറ്റുമായി മൊസാബ് സഹകരിയ്ക്കാന്‍ ആരംഭിച്ചു. പത്തു വര്‍ഷക്കാലം അവരുടെ ഏറ്റവും വിലപിടിപ്പുള്ള രഹസ്യാന്വേഷണ സഹായിയായി മൊസാബ് പ്രവര്‍ത്തിച്ചു. ദി ഗ്രീന്‍ പ്രിന്‍സ് (ഹരിത രാജകുമാരന്) എന്നായിരുന്നു അക്കാലത്തെ മൊസാബിന്റെ രഹസ്യനാമം. മൊസാബിന്റെ ഐതിഹാസിക ജീവിതത്തെ കുറിച്ച് 2010 ല്‍ ഒരു പുസ്തകവും, 2014 ല്‍ സിനിമയും പുറത്തിറങ്ങി.
പില്ക്കാലത്ത് മൊസാബ് െ്രെകസ്തവ മതത്തിലേക്ക് തിരിയുകയും, അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടുകയും, 2018 ല്‍ യുഎസ് പൗരനാവുകയും ചെയ്തു. ഇപ്പോള്‍ കാലിഫോര്‍ണിയയില്‍ യോഗ, നീന്തല്‍ തുടങ്ങിയ തന്റെ ഹോബികളുമായി മൊസാബ് നിശബ്ദ ജീവിതം നയിയ്ക്കുന്നു. സംഘടനയിലെ അഴിമതിയില്‍ മനം മടുത്ത് മൊസാബിന്റെ മറ്റൊരു സഹോദരനായ സുഹൈബ് യൂസഫും 2019 ല്‍ ഹമാസിനെ വിട്ടകന്നു. ‘പാലസ്തീന് ജനതയ്ക്ക് അപകടം ഉണ്ടാക്കുന്ന വംശീയ ഭീകരസംഘടന’ എന്നാണ് ഹമാസിനെ പറ്റി സുഹൈബ് ഇസ്രയേലി മാദ്ധ്യമങ്ങളോട് പറഞ്ഞത്.
1990 കളുടെ മധ്യത്തില്‍ ഒരു ഇസ്രയേലി ജയിലില്‍ വച്ച് കുറച്ചുകാലം തന്റെ പിതാവിന്റെ സഹപ്രവര്‍ത്തകരോട് ഇടപഴകാന്‍ അവസരമുണ്ടായതാണ് വെളിച്ചത്തിലേക്ക് തന്നെ നയിച്ചത് എന്ന് മൊസാബ് യൂസഫ് പറയുന്നു. പിന്നീട് ഇസ്രയേലി ചാരന്മാര് എന്നു സംശയിക്കപ്പെട്ടവരെ തുടച്ചു നീക്കാന്‍ ഹമാസ് പ്രവര്‍ത്തകര്‍ മെഗ്ഗിഡോ ജയിലില്‍ വച്ച് അഴിച്ചു വിട്ട പീഡന പര്‍വ്വവും നേരില്‍ക്കാണാന്‍ ഇടയായി.
‘ആ സമയത്ത് നൂറുക്കണക്കിന് പേരെ ഹമാസ് പീഡിപ്പിയ്ക്കുകയും കൊന്നൊടുക്കുകയും ചെയ്തു’ മൊസാബ് പറഞ്ഞു. നഖങ്ങള്‍ക്കടിയില്‍ സൂചി തറയ്ക്കുക, ശരീരമാസകലം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കത്തിച്ച് ചാമ്പലാക്കുക തുടങ്ങി മനസ്സാക്ഷിയെ മരവിപ്പിക്കുന്ന പീഡനങ്ങള്‍ മൊസാബ് ഇപ്പോഴും ഓര്‍ക്കുന്നു. ‘എല്ലാവരുമല്ലെങ്കിലും, അവരില്‍ പലര്‍ക്കും ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗത്തോട് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല’
‘അവരുടെ നിലവിളികള്‍ ഞാനൊരിയ്ക്കലും മറക്കില്ല’ മൊസാബ് തുടരുന്നു. ‘അതോടെ ഞാന്‍ എന്നോടു തന്നെ ഒരു ചോദ്യം ചോദിയ്ക്കാന്‍ തുടങ്ങി. ഇസ്രായേലിനെ തകര്‍ത്ത് സ്വന്തം ഭരണകൂടം സ്ഥാപിയ്ക്കാന്‍ ഹമാസിന് കഴിഞ്ഞാല്‍, നമ്മുടെ ജനങ്ങളേയും അവര്‍ ഇപ്രകാരം നശിപ്പിയ്ക്കുമോ ?’
2006 ല്‍ ഗാസയിലെ പാലസ്തീനികളാല് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ടവരാണ് ഹമാസ് എങ്കിലും, മാദ്ധ്യമ വാര്‍ത്തകളില്‍ കാണുന്നതു പോലെയുള്ള സ്വീകാര്യത അവര്‍ക്ക് ജനങ്ങളുടെ ഇടയില്‍ ഇല്ല എന്നതാണ് വാസ്തവം.
‘ഗാസയിലെ ഭൂരിപക്ഷം നിശബ്ദരായിരിയ്ക്കുന്നത് അവര്‍ ഹമാസിനെ പിന്തുണയ്ക്കുന്നതു കൊണ്ടല്ല, മറിച്ച് ഭയക്കുന്നതു കൊണ്ടാണ്’ അദ്ദേഹം പറഞ്ഞു. ‘ജനങ്ങള്‍ ഭയത്തില്‍ ജീവിയ്ക്കുന്നു. ഹമാസ് ആയുധം കൊണ്ട് അവരെ ഭരിയ്ക്കുന്നു. നിങ്ങള്‍ എതിര്‍ത്താല്‍ അവര്‍ ഉടനടി നിങ്ങളെ വെടിവച്ചോ, കെട്ടിത്തൂക്കിയോ കൊല്ലും. നിങ്ങളും നിങ്ങളുടെ കുടുംബവും തുടച്ചു നീക്കപ്പെടും’
2009 മുതല്‍ തനിക്ക് തന്റെ കുടുംബത്തോട് ബന്ധമില്ല എന്ന് മൊസാബ് യൂസഫ് പറയുന്നു. ധാരാളം യാത്രകള്‍ ചെയ്യാറുണ്ടെങ്കിലും, ഒരിയ്ക്കലും സ്വദേശത്തേക്ക് പോകുന്നതിനെ പറ്റി ചിന്തിയ്ക്കുന്നില്ല. കാരണം അവിടെ ഉറപ്പുള്ള മരണമാണ് മൊസാബിനെ കാത്തിരിയ്ക്കുന്നത്. സ്വന്തം പിതാവ് തന്നെ മകനെ വധിയ്ക്കാന്‍ അനുയായികള്‍ക്ക് അനുമതി കൊടുത്തു കഴിഞ്ഞിരിയ്ക്കുന്നു.
”അവന് എന്റെ പുത്രനല്ല’ എന്ന് പരസ്യമായി തന്നെ എന്റെ പിതാവ് പറഞ്ഞു കഴിഞ്ഞു. അതിന്റെ അര്‍ത്ഥം, തന്റെ അനുയായികള്‍ക്ക് അവനെ വധിയ്ക്കണമെങ്കില്, അങ്ങനെയാവാം. തടസ്സപ്പെടുത്താന്‍ ഞാന്‍ വരികയില്ല എന്നാണ്’
‘അദ്ദേഹം എന്റെ രക്തം ഹലാല്‍ ആക്കിയിരിയ്ക്കുന്നു’ മൊസാബ് പറഞ്ഞു നിര്‍ത്തി.
‘Green Prince’ at Jerusalem Post Conference
2016 മേയ് മാസത്തില്‍ ന്യൂയോര്‍ക്കിള്‍ നടന്ന ജെറുസലേം പോസ്റ്റ് പത്രത്തിന്റെ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു കൊണ്ട് മൊസാബ് ഇങ്ങനെ പറഞ്ഞു.
‘ജൂതരാഷ്ട്രം എനിക്ക് പ്രിയപ്പെട്ടതാണ്. മറ്റു രാഷ്ട്രങ്ങള്‍ ജൂത സമൂഹത്തിന് എതിരെ യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് കാണുമ്പോള്‍ അതെന്നെ മുറിപ്പെടുത്തുന്നു. ജൂതസമൂഹം മനുഷ്യരാശിയുടെ ശത്രുക്കള്‍ ആണെന്ന് ഒരിയ്ക്കല്‍ ഞാനും വിചാരിച്ചിരുന്നു. ജൂത രാഷ്ട്രത്തെ അനുഭവിച്ചറിയുന്നതു വരെ, അവര്‍ പാലസ്തീന് ജനതയുടേയും ശത്രുക്കളാണെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് സര്‍വ്വീസിലൂടെയും നേരിട്ട് കണ്ടും മനസ്സിലാക്കിയത് മദ്ധ്യപൂവ്വേഷ്യയിലെ കൂരിരുട്ടിനു നടുവിലെ ഒരേയൊരു പ്രകാശം ഈ ജനാധിപത്യ രാഷ്ട്രമാണ് എന്നതാണ്’
‘ഇരട്ടത്താപ്പും രാഷ്ട്രീയ ശരിയും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. മുസ്ലീം സമൂഹത്തില്‍ ഒരമ്മ തന്റെ അഞ്ചു മക്കളെ ആത്മഹത്യാ ബോംബറുകളായി പൊട്ടിത്തെറിക്കാന്‍ അയച്ചത് ഞാന്‍ കണ്ടു. തന്റെ സമൂഹത്തില്‍ ആദരവ് നേടാനായി ഒന്നിനു പുറകേ ഒന്നായി അവരെ ബെല്‍റ്റ് ബോംബുകള്‍ അണിയിച്ചിട്ട്, പോയി ജൂതന്മാരെ കൊലചെയ്യൂ എന്ന് ആശീര്‍വദിച്ച് അയയ്ക്കുകയാണ് ചെയ്തത്. ഇത് ഇരട്ടത്താപ്പാണ്’
‘നമുക്ക് നമ്മെ സ്വയം വിഡ്ഡികളാക്കാന്‍ കഴിയില്ല. ഇവിടെയൊരു ഇസ്ലാമിക പ്രശ്നമുണ്ട്. അല്‍ക്വൈദ, ഹമാസ്, ഹെസ്ബൊള്ള, ഇസ്ലാമിക് ജിഹാദ്, ബൊക്കോ ഹറാം തുടങ്ങിയ എല്ലാവരും അള്ളാഹുവിന്റെ നാമത്തിലാണ് കൊല ചെയ്യുന്നത്. അവരാരും യേശുവിന്റേയോ, യഹോവയുടേയോ, മഹാവീരന്റേയോ, ബുദ്ധന്റേയോ, ലാവോസുവിന്റേയോ പേരില്‍ കൊല്ലുന്നില്ല. ഇവിടെ വ്യക്തമായും ഒരു ഇസ്ലാമിക പ്രശ്നം ഉണ്ട്. മനുഷ്യ സമൂഹം ഇതിനെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. എന്തെന്നാല്‍ ഈ വിപത്ത് ഇസ്രയേലിനെതിരെ മാത്രമുള്ളതല്ല. ഈ വിപത്ത് മനുഷ്യസമൂഹത്തിന്റെ മൊത്തം വികാസത്തിന് എതിരേയുള്ളതാണ്’
‘മുസ്ലീം ലോകത്ത് ജീവിയ്ക്കുന്ന ഓരോ വ്യക്തിയോടും എനിക്ക് പറയാനുള്ളത് ഇതാണ് വളരാനുള്ള സമയം എന്നാണ്. നിങ്ങള്‍ വളര്‍ന്ന് സോഷ്യല്‍ കണ്ടീഷനിങ് എന്ന ചുറ്റുമതില്‍ തകര്‍ത്ത് പുറത്തേക്ക് വികസിക്കൂ. ഇസ്ലാം സമാധാനത്തിന്റെ മതമാണ് എന്ന് അവരോട് പറയുമ്പോള്‍ ഭീകരന്മാര്ക്ക് തുടര്‍ന്നും വളരാനുള്ള കൃത്യമായ അന്തരീക്ഷം നമ്മള് ഒരുക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഞാന്‍ മറിച്ചാണ് പറയുക. നമുക്ക് വ്യക്തികളോട് യാതൊരു പ്രശ്നവുമില്ല. നമ്മുടെ പ്രശ്നം ഈ വിശ്വാസ സംഹിതയോടാണ്. കുറേ വൈകിയെങ്കിലും ഒടുവില്‍ നാസിസത്തിനെതിരെ ലോകം ഒരുമിച്ചതു പോലെ ഇതിനെതിരെയും മനുഷ്യ സമൂഹം ഒന്നിച്ചു വരേണ്ടതുണ്ട്’
പ്രതികരിക്കാൻ ഇവിടെ എഴുതുക: