ന്യൂദല്‍ഹി: ലക്ഷദ്വീപില്‍ സ്വാധീനമുറപ്പിക്കാന്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തീവ്ര മുസ്ലിം സംഘടനകളും തയാറാക്കിയ ഗൂഢപദ്ധതിയാണ് ‘സേവ് ലക്ഷദ്വീപ്’പ്രചാരണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വിലയിരുത്തി. ഒരു കേന്ദ്രത്തില്‍ തയാറാക്കി പ്രചരിപ്പിച്ച ടൂള്‍ കിറ്റുകളാണ് പ്രചാരണത്തിന് പിന്നിലെന്നും അതില്‍ പറയുന്ന വിഷയങ്ങള്‍ മിക്കതും വ്യാജമാണെന്നുമാണ് കേന്ദ്രരഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് .
കേരളത്തില്‍ നടക്കുന്ന സംഘടിത പ്രചാരണങ്ങളെപ്പറ്റി ലക്ഷദ്വീപ് ഭരണകൂടവും ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ലക്ഷദ്വീപിനെ നശിപ്പിക്കാന്‍ ബിജെപി-കേന്ദ്രസര്‍ക്കാര്‍ ശ്രമം എന്ന തരത്തില്‍ സിനിമാ താരങ്ങളെയും ബുദ്ധിജീവികളെയും രാഷ്ട്രീയ നേതാക്കളെയും മാധ്യമങ്ങളെയും കൂട്ടുപിടിച്ച് തീവ്ര മുസ്ലിം സംഘടനകള്‍ നടത്തിയ പ്രചാരണത്തിലെ യാഥാര്‍ത്ഥ്യം: മാംസം നിരോധിച്ചെന്ന പ്രചാരണം: ഇത്തരം ഒരു നടപടിയും അഡ്മിനിസ്ട്രേഷന് എടുത്തിട്ടില്ല. അറവുശാലകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് മറ്റെല്ലാ സംസ്ഥാനങ്ങളിലെയും പോലെ നിര്‍ബന്ധമാക്കി. സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തിയത് പിന്‍വലിച്ചു. മാംസാഹാരം സ്കൂളുകളില്‍ വിതരണം ചെയ്യേണ്ട എന്നത് വിദ്യാഭ്യാസ വിദഗ്ധരുടെ നിര്‍ദ്ദേശമാണ്. മുട്ടയോ മീനോ ആവാം. ഉച്ചഭക്ഷണത്തില്‍ മാംസം ഉള്‍പ്പെടുത്തിയത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ്. കുട്ടികള്‍ ഉച്ചയ്ക്ക് ഉറങ്ങിപ്പോകുന്നു എന്ന അധ്യാപകരുടെ പരാതി ചൂണ്ടിക്കാട്ടി പരിഷ്കാരം റദ്ദാക്കുകയായിരുന്നു.
മദ്യവിതരണം: മദ്യ വിതരണം ആരംഭിച്ചത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് ഭരണകാലത്ത്. വിനോദ സഞ്ചാര വികസനത്തിനായി ബങ്കാരത്തിലെ റിസോര്‍ട്ടുകളില്‍ മാത്രമായിരുന്നു അനുമതി. അഗത്തിയിലും മിനിക്കോയിയിലും റിസോര്‍ട്ടുകളില്‍ മദ്യം നല്‍കാനാണ് ഇപ്പോള്‍ അനുമതി. പൊതു മദ്യശാലകള്ക്കല്ല.
ഗുണ്ടാ ആക്ട്: പ്രധാനമന്ത്രിയുടെ തന്തയുടെയല്ല ഇന്ത്യ എന്ന തരത്തിലുള്ള അസഭ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചതിനാണ് തീവ്ര സംഘടനകളുടെ അനുയായികളെ അറസ്റ്റ് ചെയ്തത്. ദ്വീപ് നിവാസികളെ തീവ്ര നിലപാടുകളിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കാന്‍ തുടങ്ങി. ആള്‍പ്പാര്‍പ്പില്ലാത്ത ദ്വീപുകളില്‍ കഞ്ചാവ്, മയക്കുമരുന്ന് കടത്ത് നടത്തിയ ചിലരെയും ഈ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: