ലണ്ടന്‍: ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് പ്രീമിയര്‍ ലീഗ് കിരീടം നേടിക്കൊടുത്ത പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോളയ്‌ക്ക് പരുസ്‌കാരം. ലീഗ് മാനേജേഴ്‌സ് അസോസിയേഷന്റെ മികച്ച പരിശീലകനുള്ള ഇയര്‍ ഓഫ് ദ മാനേജര്‍ പുരസ്‌കാരമാണ് ഗ്വാര്‍ഡിയോളയ്‌ക്ക് ലഭിച്ചത്. സ്പാനിഷുകാരനായ പെപ്പ് ഇത് രണ്ടാം തവണയാണ് ഈ പുരസ്‌കാരം നേടുന്നത്. 2017-18 സീസണില്‍ ഈ പുരസ്‌കാരം ലഭിച്ചിരുന്നു.
മുപ്പത്തിയെട്ട് മത്സരങ്ങളില്‍ 86 പോയിന്റോടെയാണ് സിറ്റി ഇത്തവണ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കാള്‍ പന്ത്രണ്ട് പോയിന്റിന് മുന്നിലെത്തി. യുണൈറ്റഡിന് 38 മത്സരങ്ങളില്‍ 74 പോയിന്റാണ് ലഭിച്ചത്.
സിറ്റി ഇത്തവണ ലീഗ് കപ്പും സ്വന്തമാക്കി. ഏപ്രിലില്‍ നടന്ന ഫൈനലില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ടോട്ടനത്തെ തോല്‍പ്പിച്ചാണ് സിറ്റി തുടര്‍ച്ചയായ നാലാം തവണ ലീഗ് കപ്പ് നേടിയത്. ശനിയാഴ്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ പെപ്പിന്റെ മാഞ്ചസ്റ്റര്‍ സിറ്റി ചെല്‍സിയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: