മെല്‍ബണ്‍: ഐപിഎല്ലില്‍ കൊച്ചി ടസ്കേഴ്സിനായി കളിച്ചതിന്റെ ബാക്കി പ്രതിഫലം കിട്ടാനുണ്ടെന്ന് മുന്‍ ഓസീസ് ബാറ്റ്സ്മാന് ബ്രാഡ്് ഹോഡ്ജ് . 2010 സീസണിലാണ് ഹോഗ് കൊച്ചി ടസ്കേഴ്സിനായി കളിച്ചത്. മുപ്പത്തിയഞ്ച് ശതമാനം പ്രതിഫലം കൂടി കിട്ടാനുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
2020 ലെ ടി 20 വനിതാ ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീമിന് സമ്മാത്തുക ഇത്്വരെ നല്‍കിയിട്ടില്ലെന്ന് ഇംഗ്ലണ്ടിലെ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിനിന് പിന്നാലെയാണ് ഹോഡ്ജിന്റെ വെളിപ്പെടുത്തല്‍. 2010 ലെ താരലേലത്തില്‍ 425000 ഡോളറി (ഏകദേശം മൂന്ന് കോടി രൂപ) നാണ് കൊച്ചി ടസ്ക്കേഴ്സ്ബ്രാഡ്് ഹോഡ്ജിനെ സ്വന്തമാക്കിയത്. പതിനാല് മത്സരങ്ങള്‍ കളിച്ച ഹോഡ്ജ് 285 റണ്‍സ് നേടി. 35.63 ശതമാനമാണ് ശരാശരി.
പത്ത് വര്‍ഷം മുമ്പ്് ഐപിഎല്ലില്‍ കേരള ടസ്ക്കേഴ്സിനായി കളിച്ചതിനുള്ള പ്രതിഫലത്തിന്റെ മുപ്പത്തിയഞ്ച് ശതമാനം ഇതുവരെ കളിക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ഈ പണം കണ്ടെത്താന്‍ ബിസിസഐയ്ക്ക് കഴിയുമോയെന്ന് ഹോഡ്ജ് ചോദിക്കുന്നു. രാഹുല്‍ ദ്രാവിഡ്, എസ്.ശ്രീശാന്ത്, മഹേള ജയവര്‍ധന തുടങ്ങിയവര്‍ കൊച്ചി ടസ്ക്കേഴ്സിനായി കളിച്ചിരുന്നു. ഒരു വര്‍ഷത്തിനുശേഷം ടസ്ക്കേഴ്സിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കി. 2011 ല്‍ വാര്‍ഷിക ഫീസായ 155.3 കോടി നല്‍കാതിരുന്നതിനാണ് പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: