ഗ്ഡാന്‍സ്ക് (പോളണ്ട്): യുറോപ്പ ലീഗ് കലാശക്കളിയില്‍ പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റ്ഡ് ഇന്ന്്് ലാ ലിഗ ടീമായ വിയാ റയലിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് കിക്കോഫ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് മഞ്ചസ്റ്റര്‍ യുണൈറ്റഡ്് യുറോപ്പ ലീഗ് ഫൈനലിനിറങ്ങുന്നത്. പ്രീമിയര്‍ ലീഗിലെ അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട വിജയവും ഒരു സമനിലയും രണ്ട്് തോല്‍വിയും ഏറ്റുവാങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്് മാഞ്ചസ്്റ്റര്‍ സിറ്റിക്ക് പിന്നില്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായി.
അതേസമയം വിയാ റയല്‍ ലി ലിഗയിലെ അവസാന അഞ്ചു മത്സരങ്ങളില്‍ ഒമ്പത് പോയിന്റ് നേടി. ലീഗില്‍ അവര്‍ 38 മത്സരങ്ങളില്‍ 58 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി. അടുത്ത സീസണിലെ യുറോപ്പ ലീഗില്‍ കളിക്കാന്‍ യോഗ്യതയും നേടി.
പലതവണ യുറോപ്പ ലീഗില്‍ സെമിഫൈനല്‍ വരെ എത്തിയെങ്കിലും കിരീടം നേടാന്‍ കഴിഞ്ഞില്ല. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് അവര്‍ ഇന്ന് കലാശക്കളിക്ക്് ഇറങ്ങുന്നത്. യുനൈ എമറി പരിശീലകനായ വിയാ റയല്‍ ശക്തമായ ടീമാണ്. ജെറോമിയോ റുല്ലി, സെര്‍ജിയോ അസെന്ജോ, ജെറാര്‍ഡ് മെറേനോ , പാകോ അല്‍കാസര്‍, കാര്‍ലോസ് ബാക്ക എന്നിവരാണ് അവരുടെ കരുത്ത്. അല്‍കാസര്‍ ഈ സീസണില്‍ ആറു ഗോളുകള്‍ നേടി.
ഒലെ ഗുണ്ണര്‍ സോള്സ്ജെയറാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്. യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ ഹാരി മാഗ്യുറി പരിക്കിന്റെ പിടിയിലായതിനാല്‍ ഫൈനലില്‍ കളിക്കാന്‍ സാധ്യത കുറവാണ്. മാഗ്യുറി വിട്ടു നില്ക്കുന്ന സാഹചര്യത്തില്‍ ഒലെ ഗുണ്ണര്‍, വിക്ടര്‍ ലിന്ഡോഫിനെയും എറിക് ബെയ്ലിയേയും പ്രതിരോധനിരയില്‍ ഇറക്കും. ബ്രൂണോ ഫെര്‍ണാണ്ടസ്, ഉറുഗ്വെ താരം എഡിസന് കവാനി, ഫ്രഞ്ച് മീഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ എന്നിവരാണ് ടീമിലെ മറ്റ് കരുത്തന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: