Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്ഷേത്രത്തിനു പുറത്തെ ബലിവട്ടം

വാസ്തുവിദ്യ - 66

Janmabhumi Editorial Desk by Janmabhumi Editorial Desk
May 25, 2021, 04:16 pm IST
in Vasthu
FacebookTwitterWhatsAppTelegramLinkedinEmail

ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിനു പുറത്തായി വലിയ ബലികല്ല് കൂടാതെ പുറത്തെ ബലിവട്ടത്തില്‍ സാധാരണയായി എട്ട് ബലിക്കല്ലുകള്‍ ആണ് ഉണ്ടാവുക. ഇവ നാല് പ്രധാന ദിക്കിലും നാല് കോണ്‍ ദിക്കിലുമായാണ് സ്ഥാപിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന ദേവീദേവന്മാരെ ആശ്രയിച്ച് ഈ ബലിക്കല്ലുകളുടെ  എണ്ണത്തില്‍ ചിലപ്പോള്‍ വര്‍ദ്ധനവ് ഉണ്ടാകാം.

ഈ ബലിക്കല്ലുകള്‍ക്ക് ധ്വജ ദേവതകള്‍ എന്നും പറയാറുണ്ട്. ക്ഷേത്രങ്ങളില്‍ ഉത്സവസമയത്ത് കൊടിയേറ്റിനുശേഷം ദിക് കൊടികള്‍ സ്ഥാപിക്കുന്നത് ഈ മേല്‍പ്പറഞ്ഞ ബലിക്കല്ലുകളുടെ സ്ഥാനങ്ങളിലാണ്. ഇവര്‍ ക്ഷേത്രത്തിലെ പ്രധാന ദേവന്റെ സേവകരാണ്. ക്ഷേത്ര സംരക്ഷണ ചുമതല ഇവരുടെ  ഉത്തരവാദിത്വത്തില്‍ വരുന്നതാണ്. ഈ ഓരോ ബലിക്കല്ലിനു ചുറ്റും അനേകം ഭൂതഗണങ്ങള്‍ വേറെയും ഉണ്ട് എന്നാണ് സങ്കല്പം. പ്രധാന ദേവനെ ആശ്രയിച്ച് ഇവരുടെ എണ്ണത്തിലും മാറ്റം ഉണ്ടാവുന്നുണ്ട്. ഓരോരുത്തര്‍ക്കും സേവകരായി വേറെയും നിരവധി ഭൂതഗണങ്ങള്‍ ഉണ്ടായിരിക്കും എന്നാണ് സങ്കല്പം.

ക്ഷേത്രങ്ങളിലെ പുറത്തെ ബലിവട്ടത്തിലെ ബലിക്കല്ലുകള്‍ സാമാന്യേന കാഴ്‌ച്ചയില്‍ സമാനമാകുന്നുവെങ്കിലും അതില്‍ വസിക്കുന്നവര്‍ക്ക് പ്രതിഷ്ഠ അനുസരിച്ചു ഭേദം ഉണ്ടാകും. അപ്രകാരം പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു എങ്കില്‍ കുമുതന്‍, കുമുതക്ഷന്‍, പൂണ്ഡരികന്‍, വാമനന്‍, ശങ്കുകര്‍ണ്ണന്‍, സര്‍വ്വനേത്രന്‍, സുമുഖന്‍, സുപ്രതിഷ്ഠന്‍ എന്നിവരാണ് കിഴക്കു തുടങ്ങി ഈ എട്ടു ബലികല്ലുകളില്‍ കല്പ്പിച്ചിരിക്കുന്ന സേവകര്‍.  

പ്രധാന ദേവന്‍ പരമശിവന്‍ എങ്കില്‍, നന്ദി, മഹാകാളന്‍, ഭൂതാനന്തന്‍, മഹിധരന്‍, പര്‍വ്വദേശന്‍, മഹേശന്‍, കാലപാശന്‍, കപാലി എന്നിവരായിരിക്കും പ്രധാന സേവകര്‍. അപ്രകാരം ദുര്‍ഗ്ഗാ ക്ഷേത്രമെങ്കില്‍, കാളി, കരാളി, വിരജ, വന്ദര, വിന്ധ്യവാസിനി, സുപ്രഭ, സിംഹവക്ത്ര, ദൈത്യമര്‍ദ്ദിനി എന്നിവരായിരിക്കും പുറത്തെ ബലിവട്ടത്തില്‍. പ്രതിഷ്ഠ സുബ്രഹ്മണ്യനെങ്കില്‍, ദേവസേനാപതി, അഗ്‌നിലോചനന്‍, ദണ്ഡഹസ്തന്‍, അസിധാരിണി, പാശപാലന്‍, ധ്വജശേഖരന്‍, ഗതി, ശൂലവാസി എന്നിവര്‍ക്കായിരിക്കും ബലി പീഠങ്ങള്‍.  

ഇപ്രകാരം ഗണപതിക്ക്, വജ്രദന്തന്‍, ഗജാസ്യന്‍, ഭീമന്‍, മഹിഷാസ്യന്‍, മേഘനാഥന്‍, വിരൂപാക്ഷന്‍, വരദന്‍, സര്‍വ്വതാക്ഷന്‍ എന്നിവരും ശാസ്താവെങ്കില്‍ ഗോത്രന്‍, പിംഗളക്ഷന്‍, വീരസേനന്‍, ശാബവാന്‍, ത്രിനേത്രന്‍, ശൂലന്‍, ദക്ഷന്‍, ബീമരൂപന്‍ എന്നിവരും ബലിപീഠസ്ഥരാകുന്നു. ഭദ്രകാളി ക്ഷേത്രത്തിലെ പുറത്തെ ബലി വട്ടത്തിലെ  ബലിക്കല്ലുകളില്‍ എട്ട് ഭൈരവന്‍മാരും, പത്ത് ക്ഷേത്രപാലകന്‍മാരും സ്ഥിതിചെയ്യുന്നതായിട്ടാണ് സങ്കല്പം.

അസിതാംഗ ഭൈരവന്‍, രുരു ഭൈരവന്‍, ചണ്ഡ ഭൈരവന്‍, ക്രോധ ഭൈരവന്‍, ഉന്മത്ത ഭൈരവന്‍, കപാല ഭൈരവന്‍, തീക്ഷ്ണ ഭൈരവന്‍, സംഹാര ഭൈരവന്‍ എന്നിവരാണ് അഷ്ട ഭൈരവന്‍മാര്‍. ഹേതുക- ത്രിപുരാന്തക-അഗ്‌നിജിഹ്വ-വേതാളജിഹ്വ-കളാക്ഷ-കരാള-ഏകബാല-ബീമരൂപ-അലോഹ(വടക്ക് കിഴക്ക് )അഷ്ടകോശപാലകന്‍(തെക്കുപടിഞ്ഞാറ്) എന്നിവരാണ് ഈ പത്തു ക്ഷേത്രപാലകന്മാര്‍.

ഇത് കൂടാതെ വടക്കു കിഴക്ക് ഭാഗത്ത് പ്രധാനമായ മറ്റൊരു ബലിപീഠമാണ് ക്ഷേത്രപാലന്റേത്. അകത്തെ ബലിവട്ടത്തില്‍ നിര്‍മ്മാല്യധാരിക്ക് സമാനമായ സ്ഥാനമാണ് പുറത്തെ ബലിവട്ടത്തില്‍ ക്ഷേത്രപാലന്മാര്‍ക്കുള്ളത്. ദേവന്റെ ഏതൊരു നിവേദ്യവും നിര്‍മ്മാല്യ ധാരിക്ക് നിവേദിച്ചു നിര്‍മ്മാല്യമാക്കി കൊടുക്കുകയാണ് ക്ഷേത്രത്തില്‍ ചെയ്യുന്നത്. ദേവന്റെ നിവേദ്യം പ്രാണാഹുതി പുരസ്സരം നിര്‍മ്മാല്യ ധാരിക്ക് അവസാനം നിവേദിക്കുകയാണ് പതിവ്. അപ്രകാരം തന്നെ ബലിയുടെ അവസാനം ‘ക്ഷേത്രപാലന് പാത്രത്തോടെ’ നിവേദിക്കുകയാണ് ചെയ്യുന്നത്. ദേവപരമായ നിവേദ്യ ശേഷം നിര്‍മ്മാല്യ ധാരിക്കും ഭൂതപരമായ ബലിശേഷം ക്ഷേത്രപാലനുമാണ് സമര്‍പ്പിക്കുന്നത്. അതിനാല്‍ സൂക്ഷ്മശരീരമായ അകത്തെ ബലിവട്ടത്തിന്റെയും സ്ഥൂലശരീരമായ പുറത്തെ ബലിവട്ടത്തിന്റെയും പാലകന്മാരായ നിര്‍മ്മാല്യധാരിയുടെയും ക്ഷേത്രപാലന്മാരുടെയും സങ്കല്‍പ്പങ്ങള്‍ ഒന്ന് തന്നെയാകുന്നു.  

അകത്തെ ബലിവട്ടത്തിലെ ബലിക്കല്ലില്‍ നിര്‍മ്മാല്യധാരിക്ക് പ്രധാന ദേവീ ദേവന് അനുസരിച്ച് മാറ്റമുണ്ടാവും. പ്രതിഷ്ഠയുടെ ഭേദം അനുസരിച്ചു മഹാദേവന് ചണ്ഡേശന്‍, മഹാ വിഷ്ണുവിനു വിഷ്വക്‌സേനന്‍, ഗണപതിക്ക് കുംഭോദരന്‍, സുബ്രഹ്മണ്യനു ധൂര്‍ത്തസേനന്‍, ശാസ്താവിനു ഘോഷാവതി, സൂര്യനു തേജശ്ചണ്ടന്‍, ദുര്‍ഗ്ഗക്ക് മുണ്ഡിനി, ഭദ്രകാളിക്കു പ്രോം ശേഷിക, പാര്‍വ്വതിക്ക് സുഭഗ, ഭഗവതിക്ക് ധൃതി, സരസ്വതിക്ക് യതി എന്നിവരാണ് നിര്‍മ്മാല്യധാരികള്‍.

 

Tags: ക്ഷേത്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

ഡോ. ഹാരിസ് ചിറക്കല്ലിന്റെ ആരോപണം അന്വേഷിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies