തിരുവനന്തപും: വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ പ്രചാരവേലയാണ് കേന്ദ്രസര്‍ക്കാരിനും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനുമെതിരെ ഇസ്ലാമിക ഗ്രൂപ്പുകള്‍ നടത്തുന്നത്. പശ്ചാത്തല സൗകര്യവികസത്തിനും വിനോദസഞ്ചാര മേഖലയെ ആകര്‍ഷിക്കാനുമായി അഡ്മിനിസ്‌ട്രേറ്റര്‍ കൈക്കൊണ്ട പരിഷ്‌കാരങ്ങളെ ഒരുപിടി വ്യാജപ്രചാരണങ്ങള്‍ക്കൊണ്ട് നേരിടാനുള്ള ശ്രമം ഒരുവിഭാഗം തുടരുന്നു. അമൂല്‍ കമ്പനിക്കുവേണ്ടി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഡയറി ഫാം അടച്ചുപൂട്ടാനും ഇവിടെയുള്ള പശുക്കളെ വില്‍ക്കാനും അഡ്മിനിസ്‌ട്രേറ്റര്‍ തീരുമാനമെടുത്തുവെന്നതാണ് ഇതിലൊന്ന്.
എന്നാല്‍ ഈ വാദത്തെ പൊളിക്കുന്ന വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. പശുക്കളും എരുമകളും ഉള്‍പ്പെടെ 35 കന്നുകാലികളാണ് സര്‍ക്കാര്‍ നടത്തുന്ന രണ്ടു ഫാമുകളിലായുള്ളത്. പ്രതിദിനം ലഭിക്കുന്നത് 100 ലിറ്റര്‍ പാല്‍. ലിറ്ററിന് 35 രൂപ നിരക്കിലാണ് വില്‍പ്പന. ഈ കന്നുകാലികളെ പരിപാലിക്കാന്‍ വേണ്ടിവരുന്ന ഭീമമായ ചെലവാണ് പ്രധാനപ്രശ്‌നം. കാലിത്തീറ്റ കേരളത്തില്‍നിന്ന് എത്തിക്കണം. ഇവയ്‌ക്കുള്ള പുല്ല് ലക്ഷദ്വീപ് ദ്വീപുകളില്‍ ഒരിടത്തുമാത്രമേ വളരുന്നുള്ളൂ.
കന്നുകാലികളെ പരിപാലിക്കാനുള്ള സാമ്പത്തികഭാരം കണക്കിലെടുത്താണ് ഇവയെ ലേലം ചെയ്യാന്‍ ലക്ഷദ്വീപ് ഭരണകൂടം തീരുമാനിച്ചത്. ഉയര്‍ന്ന ഗുണനിലവാരവും മിതമായ വിലയില്‍ ലഭ്യമാകുന്നതും പരിഗണിച്ചാണ് അമൂല്‍ പാല്‍ ഇറക്കുമതിക്കുള്ള തീരുമാനത്തിലേക്ക് എത്തിയത്. 80,000 പ്രദേശവാസികള്‍ക്ക് 100 ലിറ്റര്‍ പാല്‍ മതിയാകില്ല എന്ന വസ്തുതയും ജനങ്ങള്‍ക്കുമുന്‍പില്‍ തുറന്നുകാട്ടപ്പെടേണ്ടതാണ്. ഇതോടെ ഇസ്ലാമിക ഗ്രൂപ്പുകളുടെ ഒരു വാദംകൂടി പൊളിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: