ബെയ്ജിങ്: വടക്കന്‍ ചൈനയില്‍ കത്തോലിക്കാ ബിഷപ്പിനേയും ഏഴു പുരോഹിതരേയും നിരവധി പുരോഹിത വിദ്യാര്‍ഥികളെയും അറസ്റ്റ് ചെയ്തു. വത്തിക്കാന്റെ അംഗീകാരമുള്ള കത്തോലിക്കാ സഭയെ തകര്ക്കിന്നതിന്റെ ഭാഗമായി നിരവധി കടുത്ത നിയമങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ കൊണ്ടുവന്നിരിരുന്നു. ഇതിന്റെ ഭാഗമായണ് വത്തിക്കാന്‍ അംഗീകാരമുള്ള സഭയിലെ അംഗങ്ങളെ അറസ്റ്റ് ചെയ്തത്.
ഹെനാന്‍ പ്രവിശ്യയിലെ സിന്‍സിയാംഗ് രൂപത ബിഷപ്പ് ജോസഫ് സാംഗ് വെയ്സു(63) ആണു അറസ്റ്റിലായത്. മതസംബന്ധമായ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് പുരോഹിതരെയും പുരോഹിതവിദ്യാര്ഥികളെയും കഴിഞ്ഞ വ്യാഴാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്നാണ് ബിഷപ്പിനേയും അറസ്റ്റ് ചെയ്തത്.
സിന്‍സിയാംഗ് രൂപതയെ ചൈനീസ് അധികൃതര്‍ അംഗീകരിച്ചിട്ടില്ല. 1936ലാണ് സിന്‍സിയാംഗ് രൂപത സ്ഥാപിതമായത്. 1991ലാണ് ജോസഫ് സാംഗ് വെയ്സു ബിഷപ്പായി അഭിഷിക്തനായത്. എന്നാല്‍, ചൈനയുടെ അംഗീകാരമുള്ള ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ചര്‍ച്ച് ഇന്‍ ചൈന(ബിസിസിസിസി), ചൈനീസ് കാത്തലിക് പേട്രിയോട്ടിക് അസോസിയേഷന്(സിസിപിഎ) എന്നിവ ബിഷപ് ജോസഫിന്റെ നിയമനം അംഗീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: