Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെപിസിസി പ്രസിഡന്റ് സ്ഥാനം: മുല്ലപ്പള്ളിയെ സംരക്ഷിക്കാന്‍ രാഹുലുമില്ല

തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിന് നേരിടേണ്ടി വന്ന ദയനീയ പരാജയമാണ് മുല്ലപ്പള്ളിക്ക് വിനയായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷവും മുല്ലപ്പള്ളിയെ സംരക്ഷിച്ച രാഹുല്‍ ഗാന്ധിയും ഇപ്പോള്‍ മുഖം തിരിച്ച് നില്‍ക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 11:04 am IST
in Kerala

കണ്ണൂര്‍: കേരളത്തിലെ നേതാക്കളുടെ അഭിപ്രായത്തെ മാനിക്കാതെ രാഹുല്‍ ഗാന്ധിയുടെ പ്രത്യേക താല്‍പര്യ പ്രകാരം കെപിസിസി പ്രസിഡന്റായി നിയമിതനായ മുല്ലപ്പള്ളിയുടെ പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന് പൂര്‍ണ്ണമായും അതൃപ്തി. മുല്ലപ്പള്ളിക്ക് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ ഇപ്പോള്‍ രാഹുലിന്റെ പോലും പിന്‍തുണയില്ല. 

രാഹല്‍ ഗാന്ധിയെ എഐസിസി പ്രസിഡന്റാക്കുന്നതിനുള്ള സംഘടനാ തെരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് മുല്ലപ്പള്ളി രാമചന്ദ്രനായിരുന്നു. ഇതിനുള്ള ഉപകാര സ്മരണയെന്ന നിലയിലായിരുന്നു രാഹുല്‍ ഗാന്ധി മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റാക്കിയത്. കേരളത്തിലെ സംഘടനാ സംവിധാനത്തില്‍ സജീവമല്ലാതിരുന്ന മുല്ലപ്പള്ളിയുടെ വരവിനെ കേരളത്തിലെ ഭൂരിഭാഗം നേതാക്കളും അംഗീകരിച്ചിരുന്നില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഇഷ്ടപ്രകാരം കെപിസിസി പ്രസിഡന്റായി നിയമിതനായ മുല്ലപ്പള്ളിയെ പരസ്യമായി എതിര്‍ക്കാന്‍ കേരളത്തിലെ നേതാക്കള്‍ തയ്യാറിയില്ല.  

തദ്ദേശ തെരഞ്ഞെടുപ്പിലും തുടര്‍ന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ്സിന് നേരിടേണ്ടി വന്ന ദയനീയ പരാജയമാണ് മുല്ലപ്പള്ളിക്ക് വിനയായത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷവും മുല്ലപ്പള്ളിയെ സംരക്ഷിച്ച രാഹുല്‍ ഗാന്ധിയും ഇപ്പോള്‍ മുഖം തിരിച്ച് നില്‍ക്കുകയാണ്. നിയമ സഭയിലെ പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ കൊണ്ടുവന്നപ്പോള്‍ തന്നെ മുല്ലപ്പള്ളിയുടെ സ്ഥാനവും തുലാസിലായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായുള്ള അടുത്ത ബന്ധം തനിക്ക് തുണയാകുമെന്ന പ്രതീക്ഷയിലായിരുന്നു മുല്ലപ്പള്ളി. സംഘടനാ തലത്തില്‍ തലമുറ മാറ്റമെന്നും ഊര്‍ജ്ജസ്വലരായ നേതാക്കള്‍ വേണമെന്നുമുള്ള മുറവിളികള്‍ കണ്ടില്ലെന്ന് നടിക്കാന്‍ രാഹുല്‍ ഗാന്ധിക്കും സാധിക്കില്ല.  

മുല്ലപ്പള്ളിയെ മാറ്റി കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കാന്‍ നേരത്തെ നീക്കം നടന്നപ്പോള്‍ അതിന് വിലങ്ങ് തടിയായി നിന്നത് കെ.സി. വേണുഗോപാലായിരുന്നു. മുല്ലപ്പള്ളിയെ മാറ്റുന്നതിനെക്കാള്‍ സുധാകരന്‍ കെപിസിസി പ്രസിഡന്റാകുന്നതായിരുന്നു കെ.സി. വേണുഗോപാലിന്റെ നിലപാടിന് പിന്നില്‍. എന്നാല്‍ ഇപ്പോള്‍ വേണുഗോപാലിനും കൃത്യമായ നിലപാടെടുക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്. ചെന്നിത്തലയെ മാറ്റി വി.ഡി. സതീശനെ പ്രതിപക്ഷ നേതാവാക്കിയതു പോലെ ഏകപക്ഷീയമായി ഹൈക്കമാന്റ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കും പുതിയ ആളെ കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ്സില്‍ ചെന്നത്തലയെക്കെതിരെ നടന്നത് ഗൂഡാലോചനയാണെന്നും വി.ഡി. സതീശന്‍ സാഹചര്യം മുതലാക്കിയെന്നുമുള്ള ആരോപണം നിലനില്‍ക്കെയാണ് മുല്ലപ്പള്ളിയെയും മാറ്റാനുള്ള നീക്കം നടക്കുന്നത്. 

പുതിയ നിലപാടുകള്‍ കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പിസം ഇല്ലാതാക്കുന്നതിന് പകരം പുതിയ ശാക്തിക ചേരികളുണ്ടാക്കുകയാണ് ചെയ്യുകയെന്നുറപ്പാണ്. മുല്ലപ്പള്ളിയെ മാറ്റിയാലും പുതിയ സാഹചര്യത്തില്‍ അദ്ദേഹം എന്ത് നിലപാടെടുക്കും ഏത് ഗ്രൂപ്പ് സമവാക്യത്തിന്റെ ഭാഗമാകും എന്ന് മാത്രമേ അറിയാനുള്ളു. പ്രതിപക്ഷ നേതാവിനെ മാറ്റിയത് പോലെ ധൃതി പിടിച്ച് കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ ഹൈക്കമാന്റ് നീക്കമില്ലെന്നതാണ് മാത്രമാണ് മുല്ലപ്പള്ളിക്ക് താല്‍ക്കാലിക ആശ്വാസം.

Tags: Rahul Gandhicongressകെപിസിസിമുല്ലപ്പള്ളി രാമചന്ദ്രന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

India

അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകൾ മാർച്ച് 28 നകം ഒഴിയണം; കോൺഗ്രസിന് നോട്ടീസ്

Kerala

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

India

രാഹുൽ രാജ്യത്തെ അപകീർത്തിപ്പെടുത്താനും ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കാനും ശ്രമിക്കുന്നു ; രൂക്ഷവിമർശനവുമായി ദേവേന്ദ്ര ഫഡ്‌നാവിസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

കനിമൊഴിയും ഉദയനിധി സ്റ്റാലിനും (ഇടത്ത്)

സ്റ്റാലിന്‍ കുടുംബത്തില്‍ വടംവലി; കനിമൊഴിയ്‌ക്ക് നിയമസഭാ സീറ്റ് നല്‍കിയാല്‍ ഉദയനിധിയുടെ മേധാവിത്വം തകരുമെന്ന് സ്റ്റാലിന് ഭയം

സര്‍വകലാശാലകളില്‍ വി സി നിയമനം വൈകുന്നതില്‍ അധിക സത്യവാംഗ്മൂലം നല്‍കാന്‍ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.