ലക്ഷദ്വീപ് കേന്ദ്രീകരിച്ച് നടക്കുന്ന രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാരിന് കഴിവുണ്ട്. പൃഥ്വിരാജും സലിം കുമാറും സണ്ണി വെയ്നും മോങ്ങി കരഞ്ഞാലൊന്നും ലക്ഷദ്വീപിനെ പഴയത് പോലെ മയക്കുമരുന്ന്- ജിഹാദി- കള്ളക്കടത്തിന്റെ ഹബ്ബാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കില്ലെന്ന് എഴുത്ത്കാരനും സംവിധായകനുമായ ജോണ്‍ ഡിറ്റോ.
ജിഹാദികളുടെ പച്ചപ്പണമില്ലെങ്കില്‍ സിനിമയില്ല. സ്വര്‍ണക്കടത്തും തീവ്രവാദവും തമ്മിലുള്ള അവിശുദ്ധ ബന്ധവും അറിയാവുന്നതാണ്. വാര്യന്‍ കുന്നന് പ്രേമവും ലക്ഷദ്വീപിനോടുള്ള സ്നേഹം അലയടിക്കുന്നതിനുള്ള കാരണവും അതാണെന്ന് സാമാന്യമായി സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അറിയാവുന്ന വസ്തുതയാണെന്നും ജോണ്‍ ഡിറ്റോ ഫേസ്്ബുക്ക് പോസ്റ്റ് വഴി രൂക്ഷമായി വിമര്‍ശിച്ചു.
ലക്ഷദ്വീപില്‍ ഐഎസിന്റെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രഫുല്‍ പട്ടേലിനെ അഡ്മിനിസ്ട്രേറ്ററാക്കി നിയമിച്ചത്. ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളാണ് കൈക്കൊള്ളുന്നത് അത് തുടരും.
പിണറായിയെപ്പോലെ ഉണ്ട ബോണ്ടയ്ക്ക് നന്ദി കാട്ടാതെ, സത്യമെന്താണെന്ന് അറിയുക. അല്ലെങ്കില്‍ മമ്മൂട്ടിയെപ്പോലെ ബുദ്ധിപൂര്‍വ്വം മിണ്ടാതിരിക്കുകയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: