റോം: ഏഴു തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ എസി മിലാന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ചാമ്പ്യസ് ലീഗില്‍ തിരിച്ചെത്തി. സീരീ എയില്‍ നിന്ന് യുവന്റസും കഷ്ടിച്ച ചാമ്പ്യന്‍സ് ലീഗില്‍ കയറിക്കൂടി. സീരീ എ യിലെ അവസാന റൗണ്ട് മത്സരത്തില്‍ അറ്റ്ലാന്റയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മിലാന് ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയത്. പെനാല്‍റ്റിയിലൂടെ ഫ്രാങ്ക് കെസിയാണ് രണ്ട് ഗോളുകളും നേടിയത്.
യുവന്റസ് അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബോലോഗ്നയെ പരാജയപ്പെടുത്തി. ഹെല്ലാസ്വെറോണയും നാപ്പോളിയും തമ്മിലുള്ള മത്സരം സമനിലുമായ (1-1)തോടെയാണ് യുവന്റസിന് ചാമ്പ്യന്‍സ് ലീഗിലേക്ക് ടിക്കറ്റ് ലഭിച്ചത്. മുപ്പത്തിയെട്ട് മത്സരങ്ങളില്‍ 78 പോയിന്റുമായി യുവന്റസ് നാലാം സ്ഥാനത്തെത്തി. യുവന്റസിനെക്കാള്‍ ഒരു പോയിന്റിന് പിന്നിലായ നാപ്പോളി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
അല്‍വാറോ മോറാട്ടയുടെ ഇരട്ട ഗോളാണ് അവസാന മത്സരത്തില്‍ യുവന്റസിന് വിജയം നേടിക്കൊടുത്തത്. ഫെഡ്രിക്കോ ചീസ, ആഡ്രിയന് റാബിയോട്ട് എന്നിവര്‍ ഓരോ ഗോള്‍ അടിച്ചു.
നേരത്തെ തന്നെ സീരീ എ കിരീടം സ്വന്തമാക്കിയ ഇന്റര്‍ മിലാന് അവസാന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഉഡ്നീസിനെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ 38 മത്സരങ്ങളില്‍ 91 പോയിന്റുമായി ഇന്റര്‍ മിലാന് ഒന്നാം സ്ഥാനം നിലനിര്‍ത്തി. എസി മിലാന് 38 മത്സരങ്ങളില്‍ 79 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. അറ്റ്ലാന്റയ്്ക്കാണ് മൂന്നാം സ്ഥാനം. അവര്‍ക്ക് 38 മത്സരങ്ങളില്‍ 78 പോയിന്റ് കിട്ടി. പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കാണ് ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: