ഗോമ: മധ്യ ആഫ്രിക്കയിലെ രാജ്യമായ ഡമോക്രാറ്റിക് റിപ്പബ്ലിക് കോംഗോയില്‍ അഗ്നിപര്‍വ്വതം പൊട്ടിയുണ്ടായ ലാവാപ്രവാഹത്തില്‍ നിന്നും രക്ഷനേടാന്‍ ആയിരങ്ങള്‍ വീട് വിട്ട് ഓടിപ്പോയി.
രാത്രിയില്‍ തന്നെ ആയിരക്കണക്കിന് പേര് കിട്ടിയതും വാരിയെടുത്ത് ഓടി രക്ഷപ്പെടുകയായിരുന്നു. കിഴക്കന്‍ മേഖലയില്‍പ്പെട്ട ഗോമയിലാണ് അഗ്നിപര്‍വ്വതമായ മൗണ്ട് നിരഗോംഗോ പൊട്ടിയത്. നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് അഗ്നിപര്‍വ്വതമായ മൗണ്ട് നിരഗോംഗോ. അഗ്നിപര്‍വ്വതം പൊട്ടിയതോടെ തിളച്ചുമറയുന്ന ലാവ താഴ് വരകളിലേക്ക് ഒഴുകാന്‍ തുടങ്ങി. 2002ല്‍ ഇതേ അഗ്നിപര്‍വ്വതം പൊട്ടിയപ്പോള്‍ ലാവയില്‍പ്പെട്ട് 250 പേര് കൊല്ലപ്പെട്ടിരുന്നു.
നൂറുകണക്കിന് വീടുകളെ മുക്കി ലാവ പരന്നു. ഇതില്‍ മൂന്ന് നിലകെട്ടിടത്തെ വരെ ലാവ മൂടിയതായി പറയുന്നു. എന്നാല്‍ ഭാഗ്യത്തിന് ഗോമ നഗരത്തിന് സമീപമെത്തിയപ്പോള്‍ ലാവാപ്രവാഹം നിലച്ചു. 20 ലക്ഷംപേരാണ് ഗോമ നഗരത്തില്‍ താമസിക്കുന്നത്. ലാവ നഗരസമീപത്ത് ഉറഞ്ഞതോടെ ആളുകള്‍ പരക്കംപാച്ചില്‍ നിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: