തിരുവനന്തപുരം: ലക്ഷദ്വീപ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും രാജ്യത്ത് നിലവിലുള്ള ഏത് നിയമവും യൂണിയന്‍ ടെറിട്ടറിക്ക് ബാധകമായ മറ്റു നിയമങ്ങളും അനുസരിക്കാന്‍ അവിടുത്തുകാര്‍ക്ക് ബാധ്യതയുണ്ടെന്നുമുള്ള കുറിപ്പുമായി അരുണ്‍ലാല്‍ എം.വി. എന്ന യുവാവ്. ശരിയത്ത് നിയമങ്ങളും, മഹല്‍ കോടതികളുമൊക്കെ അങ്ങ് ബാംഗ്ലാദേശിലും അഫ്ഗാനിലും നടപ്പിലാക്കിയാല്‍ മതി.പുറത്ത് നല്ല വാട്ടര്‍ പൈപ്പാണ്. പക്ഷേ, മലിന ജലം കുറേ ഒഴുകിയത് കൊണ്ട് ഉള്ളില്‍ നന്നായി മാലിന്യം കട്ടപ്പിടിച്ചിട്ടുണ്ട്. പലയിടത്തും തുരുമ്പ് പിടിച്ചിട്ടുണ്ട്. ഞങ്ങളൊരു സാന്‍ഡ്‌പേപ്പര്‍ ഉപയോഗിച്ച് അതൊന്ന് ഉരച്ചു വൃത്തിയാക്കുന്നു എന്ന് മാത്രമെന്നും യുവാവ് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
“99 ശതമാനം മുസ്ലിങ്ങളുള്ള നാട്ടിൽ ഭൂരിപക്ഷത്തിന്റെ വികാരം മാനിക്കാതെ മദ്യവിൽപ്പനയ്‌ക്ക് അംഗീകാരം നൽകിയിരിക്കുകയാണ് കേന്ദ്രം നിയോഗിച്ച അഡ്മിനിസ്ട്രേറ്റർ. ഇതിനെതിരെ പ്രതിഷേധിക്കണം. സേവ് ലക്ഷ്ദ്വീപ്.”
82 ശതമാനം ഹിന്ദുക്കളുള്ള രാജ്യത്ത് ഭൂരിപക്ഷത്തിന്റെ വികാരം മാനിക്കാതെ കവലകൾ തോറും പശുവിനെയും കാളയെയും അറുത്ത് വിൽപ്പന തുടങ്ങിയപ്പോൾ ഈ ഭൂരിപക്ഷ വികാരം അറിയായിരുന്നില്ലേ എന്നൊന്നും ചോദിക്കുന്നില്ല. മുസ്ലിങ്ങൾ ഭൂരിപക്ഷമുള്ളിടത്ത് ഭൂരിപക്ഷ വികാരവും, മുസ്ലിം ജനസംഖ്യ കുറഞ്ഞിടത്ത് ന്യൂനപക്ഷ വികാരവും, അതുവഴി ന്യൂനപക്ഷ സംവരണം വരെ നടപ്പിലാക്കുന്ന ഒരു പ്രത്യേക തരം മതേതരത്വമാണല്ലോ നമ്മുടെ നാട്ടിൽ. അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതലായി പറയുന്നില്ല.
പക്ഷേ, ഒരു കാര്യം ചോദിച്ചോട്ടെ?
99 ശതമാനം വരുന്ന മുസ്ലിങ്ങൾക്ക് മദ്യം ഹറാമാണെങ്കിൽ പോയി കുടിക്കാതിരിക്കുക.
ഊണിലും ഉറക്കത്തിലും മതം ഭക്ഷിച്ചു ജീവിക്കുന്നവർക്ക് മദ്യം കാണുമ്പോഴേക്കും കൺട്രോൾ പോകുവോ? വേണ്ടെങ്കിൽ കുടിയ്‌ക്കണ്ട. പറ്റുമെങ്കിൽ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്യ്.
കോടാനുകോടി രൂപ വിലവരുന്ന മയക്കു മരുന്ന് കടത്താണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ലക്ഷ്ദ്വീപിൽ നിന്ന് കോസ്റ്റ് ഗാർഡ് പിടിച്ചിട്ടുള്ളത്. അതിൽ 90 ശതമാനവും ഫിഷിങ് ബോട്ടിൽ നിന്ന് തന്നെയാണ് പിടിക്കപ്പെട്ടിട്ടുള്ളത്. 99 ശതമാനം മുസ്ലിങ്ങളുള്ള നാട്ടിൽ ജൂതന്റെ ബോട്ടായിരിക്കില്ലല്ലോ പിടിക്കപ്പെടുന്നത്.
അപ്പോൾ, മദ്യം ഹറാമും മയക്കുമരുന്ന് ഹലാലും അല്ലേ? (ബാലരാമൻ പറയുന്നത് പോലെ കാടടച്ച് പറയുന്നതല്ല. ഞാൻ പോസ്റ്റിൽ പ്രതിപാദിക്കുന്നതിന്റെ സകല ന്യൂസ് ലിങ്കും പോസ്റ്റിന്റെ അവസാനം നൽകുന്നുണ്ട്)
ഒരുതരത്തിൽ പറഞ്ഞാൽ, ലക്ഷദ്വീപ് മയക്കുമരുന്ന് കടത്തിന്റെ പിടിക്കപ്പെടാത്ത ഒരു ഇടനാഴിയായിരുന്നു. ഗുജറാത്തിലെ മുൻ ആഭ്യന്തര സഹമന്ത്രി കൂടിയായ ശ്രീ പ്രഫുൽ പട്ടേൽ അഡ്മിനിസ്‌ട്രേഷൻ നിയന്ത്രിക്കാൻ തുടങ്ങിയതോട് കൂടി ഒന്നൊന്നായി പിടിക്കപ്പെട്ടു. പലരുടെയും അധിക വരുമാനം നിന്നു. ലഹരി മാത്രമല്ല, ആയുധക്കടത്തും ഉണ്ടായിരുന്നു. AK 47 ഉൾപ്പെടെയുള്ള അത്യാധുനിക ആയുധ ശേഖരം തന്നെയാണ് ഈയടുത്ത് പിടിക്കപ്പെട്ടിട്ടുള്ളത്. പിടിക്കപ്പെട്ടവരിൽ ഭൂരിഭാഗം പേരും ദ്വീപ് നിവാസികൾ തന്നെയാണ്. ഇതൊന്നും പക്ഷേ, മലയാള മാധ്യമങ്ങൾ പ്രസിദ്ധീകരിയ്‌ക്കില്ല.
കേന്ദ്രം 251 കോടി രൂപയും, 68262 ടൺ ഭക്ഷ്യ ധാന്യവും സ്കൂൾ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതിക്കായി കേരളത്തിലേക്ക് അയച്ചപ്പോൾ ആ വാർത്ത ചരമ കോളത്തിലും, ഇതേ ധാന്യങ്ങളെടുത്ത് കിറ്റാക്കി പിണറായി വിജയന്റെ സ്റ്റിക്കാറൊട്ടിച്ച് നൽകിയാൽ അത് ഫസ്റ്റ് പേജിലും നൽകുന്ന മലയാള മാധ്യമങ്ങൾ വഴി നാം സത്യം പലപ്പോഴും അറിയാതെ പോകും. അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുകയും ചെയ്യും.
ഇനി ഗുണ്ടാ ആക്ട് നിയമം നടപ്പിലാക്കി എന്ന അടുത്ത പരിഭവത്തിലേക്ക് കടക്കാം. ഗുണ്ടാ ആക്ട് നടപ്പിലാക്കിയാൽ ഗുണ്ടകൾ മാത്രം പരിഭവിച്ചാൽ പോരേ എന്നൊന്നും ചോദിക്കുന്നില്ല. ഒരു കേസുപോലും ഇല്ലാത്ത, ഒരു ജയില് പോലും ഇല്ലാത്ത നാട്ടിൽ എന്തിന് ഗുണ്ടാ ആക്ട് എന്നാണ് ചോദ്യം?
നാല് ജയിലുകളുണ്ട് ലക്ഷദ്വീപിൽ. 9 പോലീസ് സ്റ്റേഷനുകളുണ്ട്. 3ലധികം പോലീസ് എയ്ഡ്‌പോസ്റ്റുകളുണ്ട്. വെറും 65000 പേർ താമസിക്കുന്നിടത്താണ് എന്ന്കൂടി ഓർക്കണം.
ഇതൊന്നും പ്രഫുൽ പട്ടേൽ വന്നതിന് ശേഷം നിലവിൽ വന്നതല്ല. 2019 ലെ നാഷണൽ ക്രൈം റെക്കോർഡ് അനുസരിച്ച് അവിടെ 182 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ കൂടുതലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉള്ളതാണ്. മഹാബലിമാരും ഹരിഷ്ചന്ദ്രന്മാരുമല്ല ലക്ഷ്ദ്വീപിൽ. കുറ്റകൃത്യങ്ങൾ പ്രാദേശിക മഹൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹൽ കോടതി കൈകാര്യം ചെയ്യുന്നത് കൊണ്ട് അവ പൊതുസമൂഹം അറിയുന്നില്ല, രേഖകളിൽ ഇടം പിടിക്കുന്നില്ല. മാത്രവുമല്ല, പല പല ദ്വീപുകളിലായി താമസിക്കുന്നവർക്ക് കവരത്തിയിൽ പോയി പരാതി നൽകാനും സാധിക്കുന്നില്ല.
മെയ് 21 നാണ് 15 IS തീവ്രവാദികളെ ലക്ഷദ്വീപിൽ യാത്ര ചെയ്യുമ്പോൾ പിടിക്കപ്പെട്ടത്. ശ്രീലങ്കയായിരുന്നു അവരുടെ ലക്ഷ്യം. മൂന്ന് AK 47 തോക്കുകളും കണ്ടെത്തി. പ്രാദേശികമായി സഹായം നൽകിയവരെയും അഴിക്കകത്താക്കി. ലഹരിക്കടത്തിന്റെ മാത്രമല്ല, ആയുധക്കടത്തിന്റെയും ഭീകരവാദത്തിന്റെയും നിശബ്ദ ഇടനാഴിയാണ് ലക്ഷദ്വീപ്. അത് കയ്യോടെ പിടികൂടുമ്പോൾ അത് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ സർക്കാർ നടപ്പിലാക്കും. കർശന നിയമങ്ങൾ നടപ്പിലാക്കും. ഹരിഷ്ചന്ദ്രന്മാർ ആയിരുന്നെങ്കിൽ പ്രാദേശിക സഹായം നൽകി ആയുധവും, മയക്കുമരുന്നും, തീവ്രവാദികളെയും കടത്തുന്ന ചാനലായി ലക്ഷ്ദ്വീപിനെ മാറ്റില്ലല്ലോ?
ലക്ഷദ്വീപ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. രാജ്യത്ത് നിലവിലുള്ള ഏത് നിയമവും യൂണിയൻ ടെറിട്ടറിക്ക് ബാധകമായ മറ്റു നിയമങ്ങളും അനുസരിക്കാൻ അവിടുത്തുകാർക്ക് ബാധ്യതയുണ്ട്. ശരിയത്ത് നിയമങ്ങളും, മഹൽ കോടതികളുമൊക്കെ അങ്ങ് ബാംഗ്ലാദേശിലും അഫ്ഗാനിലും നടപ്പിലാക്കിയാൽ മതി എന്ന് സാരം.
പുറത്ത് നല്ല വാട്ടർ പൈപ്പാണ്. പക്ഷേ, മലിന ജലം കുറേ ഒഴുകിയത് കൊണ്ട് ഉള്ളിൽ നന്നായി മാലിന്യം കട്ടപ്പിടിച്ചിട്ടുണ്ട്. പലയിടത്തും തുരുമ്പ് പിടിച്ചിട്ടുണ്ട്. ഞങ്ങളൊരു സാൻഡ്പേപ്പർ ഉപയോഗിച്ച് അതൊന്ന് ഉരച്ചു വൃത്തിയാക്കുന്നു എന്ന് മാത്രം.
മദ്യം മാത്രമല്ല, റേഷൻകട വഴി മാത്രം വിതരണം ചെയ്യുന്ന പെട്രോളും ഇനി മുതൽ പെട്രോൾ പമ്പുകൾ സ്ഥാപിച്ച് വിതരണം നടത്തും.
ലക്ഷദ്വീപിന്റെ അനന്തമായ ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗിക്കും.
അതിന് വേണ്ട പാക്കേജുകൾ കേന്ദ്ര സർക്കാർ കൊണ്ടുവരുന്നു. അനുദിനം കരയുടെ വിസ്തീർണ്ണം ഇല്ലാതായി കടലെടുക്കുന്ന നാട്ടിൽ ഏതാണ്ടൊരു 30 വർഷം കഴിഞ്ഞാൽ വാസയോഗ്യമാണോ എന്ന് സ്വയം ചിന്തിക്കണം ദ്വീപ് നിവാസികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: