ബ്രസീലിയ: ഒരു പൊതുപരിപാടിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് പിഴ ചുമത്തി. ബ്രസീല്‍ സംസ്ഥാനമായ മാറഞ്ഞോയിലെ ഗവര്‍ണറാണ് പ്രസിഡന്റിനെതിരെ നടപടി സ്വീകരിച്ചത്. ആരോഗ്യവകുപ്പ് അധികൃതര്‍ ബൊല്‍സൊനാരോയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്. നിയമം എല്ലാവര്ക്കും ബാധകമാണെന്ന് മാറഞ്ഞോ ഗവര്‍ണര്‍ ~സാവിയോ ഡിനോ പറഞ്ഞു.
മാറഞ്ഞോയില്‍ നൂറിലധികം പേര് ഒത്തുചേരുന്നത് വിലക്കിയിട്ടുണ്ടെന്നും മാസ്ക് നിര്‍ബന്ധമാണെന്നം അദ്ദേഹം ഓര്‍മിപ്പിച്ചു. ബൊല്‍സൊനാരോയ്ക്ക് അപ്പീല്‍ നല്കാന് 15 ദിവസത്തെ സമയമുണ്ട്. അതിനുശേഷം പിഴ അടയ്ക്കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: