കവരത്തി: ഭരണകൂടത്തിനെതിരായ സമരമെന്ന് തരത്തില്‍ ലക്ഷദീപില്‍ കാശ്മീര്‍ മോഡല്‍ പ്രതിഷേധം ഉയരുന്നതിനെതിരേ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. വ്യാജവാര്‍ത്തകളിലൂടെ പ്രതിഷേധം ആളിക്കത്തിക്കാന്‍ ശ്രമിച്ചതിന് ലക്ഷദ്വീപിലെ ആദ്യ ന്യൂസ് പോര്‍ട്ടലായ ദ്വീപ് ഡയറിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയമാണ് വിലക്കേര്‍പ്പെടുത്തിയത്. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരേ വസ്തുത വിരുദ്ധമായ ഒരു വാര്‍ത്തയും പ്രസിദ്ധീകരിക്കരുതെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റേതാണ് പോര്‍ട്ടല്‍. അതേസമയം, ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ക്കെതിരേ നുണപ്രചാരണം ട്വീറ്റ് ചെയ്ത കെഎസ്യു സംസ്ഥാന കമ്മറ്റിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. ലക്ഷദ്വീപിലെ സമാധാന ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതരത്തിലായിരുന്നു വ്യാജപ്രചാരണം.
കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേലിനെതിരെയെന്ന രീതിയില്‍ രാജ്യവിരുദ്ധ മോഡല്‍ പ്രതിഷേധമാണ് ദീപില്‍ നടക്കുന്നത്. 2020 ഡിസംബറിലാണ് പ്രഫുല്‍ ഖോഡ അഡ്മിനിസ്ട്രേറ്ററായി ദീപില്‍ എത്തുന്നത്. തുടര്‍ന്ന് ദീപില്‍ നിരവധി ലഹരി വേട്ടകള്‍ നടത്തുകയും ബോട്ടുകള്‍ അടക്കം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
മദ്യനിരോധിത മേഖലയായ ലക്ഷദ്വീപില്‍ കോവിഡ് സാഹചര്യങ്ങളുടെ മറവില്‍ മദ്യവും കഞ്ചാവും ഉള്‍പ്പെടെ ലഹരി വസ്തുക്കളും എത്തിയിരുന്നു. ആറുമാസത്തിനിടെ ലക്ഷദ്വീപ് പൊലീസ് വിവിധ ദ്വീപുകളിലായി 18ലധികം ലഹരിവേട്ടയാണ് നടത്തിയത്. ദ്വീപുകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപഭോഗം വര്‍ധിച്ച് വരുന്നതിനാല്‍ പല ദ്വീപിലും ക്രമസമാധാന പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.
ദീപിലേക്കുള്ള ലഹരിവരവ് തടയാനും കൃത്യമായ ശിക്ഷ ഉറപ്പാക്കാനുമായി അഡ്മിനിസ്ട്രേറ്റര്‍ അടിയന്തരമായി ഗുണ്ടാ ആക്ട് നടപ്പിലാക്കിയിരുന്നു. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികള്‍ അദേഹം സ്വീകരിച്ചിരുന്നു. ദ്വീപില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്നു. എന്‍ആര്‍സി/സിഎഎക്കെതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ ലക്ഷദീപില്‍ നിന്ന് നീക്കം ചെയ്തിരുന്നു. ദീപിലെ ജനസംഖ്യ ക്രമാതീതമായി ഉയരുന്നത് തടയാനായി രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയമങ്ങള്‍ക്കെതിരെയാണ് ദ്വീപില്‍ കടന്നുകൂടിയിരിക്കുന്ന തീവ്രവാദ ശക്തികള്‍ രംഗത്തെത്തിയത്. ഇതിനു ആക്കം കൂട്ടാനാണ് വ്യാജപ്രചാരണവുമായി നിരവധി സംഘടനകള്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: