Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ആഭരണങ്ങള്‍ മോഷണം പോകുന്നത് പതിവ്

കൊവിഡ് വിഭാഗത്തില്‍ സ്വര്‍ണാഭരണം ധരിക്കുകയോ, വിലകൂടിയ വസ്തുക്കള്‍ കൊണ്ടുവരികയോ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2021, 05:00 am IST
in Kerala

ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖലയ്‌ക്ക് തന്നെ മാനക്കേടായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ ആഭരണങ്ങള്‍ മോഷണം പോകുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിക്കുന്ന കൊവിഡ് ബാധിതരുടെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോകുന്നത്. ഇത്തരത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ വിട്ടുനല്‍കുമ്പോഴാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെടുന്നതായി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പരാതികള്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചു. ഇത് സംബന്ധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനും പോലീസിലും പരാതി നല്‍കി.  

ഏറ്റവും ഒടുവിലായി ഹരിപ്പാട് മുട്ടം സ്വദേശി വത്സലകുമാരിയുടെ ആറര പവന്റെ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. കൊവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞ 12ന് വൈകിട്ടാണ് ഹരിപ്പാട് മുട്ടം മണിമല ജങ്ഷനു സമീപം ശ്രീകൈലാസത്തില്‍ സദാശിവന്റെ ഭാര്യ വത്സലകുമാരി (59)യെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഐസിയുവില്‍ പ്രവേശിപ്പിക്കുമ്പോള്‍ നാലര പവന്റെ മാല ഉള്‍പ്പെടെ ഏഴര പവന്‍ സ്വര്‍ണാഭരണങ്ങള്‍ വത്സലകുമാരിയുടെ ശരീരത്തിലുണ്ടായിരുന്നു. രോഗം മൂര്‍ഛിച്ച വത്സല കുമാരി വെള്ളിയാഴ്ച ഉച്ചയ്‌ക്ക് മരിച്ചു. വൈകിട്ട് ഏഴേ മുക്കാലോടെ മൃതദേഹം പുറത്തിറക്കിയപ്പോള്‍ ഒരു പവന്റെ വള മാത്രമാണ് മുറിച്ച നിലയില്‍ ബന്ധുക്കള്‍ക്ക് കൈമാറിയത്.

രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചതിന് ശേഷം ബന്ധുക്കള്‍ പലതവണ ആഭരണങ്ങള്‍ ചോദിച്ചെങ്കിലും പിന്നീട് നല്‍കാമെന്ന് പറഞ്ഞ് ആശുപത്രി ജീവനക്കാര്‍ ഒഴിഞ്ഞു മാറിയതായും ബന്ധുക്കള്‍ ആരോപിക്കുന്നു. എല്ലാവരും പിപിഇ കിറ്റ് ഉപയോഗിക്കുന്നതിനാല്‍ ആശുപത്രി ജീവനക്കാരെ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ നഷ്ടപ്പെട്ട സ്വര്‍ണം ആരോട് ചോദിക്കുമെന്നറിയാത്ത ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി.

കൊവിഡ് ബാധിച്ച് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ച അവലൂക്കുന്ന് വാലയില്‍ വീട്ടില്‍ ബി.എല്‍. ജോസഫിന്റെ ഭാര്യ ആനി ജോസഫി (55)ന്റെ രണ്ടരപ്പവന്റെ സ്വര്‍ണമാലയും മൊബൈല്‍ഫോണും നഷ്ടപ്പെട്ടിരുന്നു, പട്ടണക്കാട് സ്വദേശി പ്രഭാവതി അമ്മയുടെ ആറു പവന്‍ സ്വര്‍ണം, ഹരിപ്പാട് സ്വദേശി ലിജോ ബിജുവിന്റെ പേഴ്‌സ്, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. പരാതികള്‍ അമ്പലപ്പുഴ പോലിസിന് കൈമാറിയിരിക്കുകയാണ്.

ആശുപത്രിയില്‍ കൊവിഡ് ബാധിച്ചു മരിച്ചവരുടെ ആഭരണങ്ങള്‍ നഷ്ടമായ സംഭവം ആവര്‍ത്തിച്ചതോടെ പോലീസ് നിരീക്ഷണം ശക്തമാക്കി. കൊവിഡ് വാര്‍ഡില്‍ പ്രവേശിപ്പിക്കും മുന്‍പ് രോഗിയുടെ ആഭരണങ്ങളുടെ വിവരങ്ങള്‍ രേഖപ്പെടുത്തി വെക്കാന്‍ നിര്‍ദേശിച്ചതായി പോലീസ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ആശുപത്രി സൂപ്രണ്ട് ഡോ.ആര്‍.വി. രാംലാലും പറഞ്ഞു.

കൊവിഡ് വിഭാഗത്തില്‍ സ്വര്‍ണാഭരണം ധരിക്കുകയോ, വിലകൂടിയ വസ്തുക്കള്‍ കൊണ്ടുവരികയോ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപിയില്‍ വച്ചുതന്നെ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും കൂട്ടിരിപ്പുകാരെ ഏല്‍പിച്ച് രജിസ്റ്റര്‍ ചെയ്യും. രോഗിയുടെ ശരീരത്തില്‍ ആഭരണങ്ങളില്ലെന്ന് ഉറപ്പുവരുത്താന്‍ സുരക്ഷാജീവനക്കാരെ ചുമതലപ്പെടുത്തി.

Tags: ഐഎസ്alappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

Kerala

ആലപ്പുഴയിൽ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

Travel

ആലപ്പുഴ വഴിയുള്ള റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ രണ്ടാംഘട്ടത്തിന് റെയില്‍വേ മന്ത്രാലയം 450.5 കോടി അനുവദിച്ചു

Kerala

ആലപ്പുഴയിൽ അമ്മയെ മകൻ കുഴിച്ചുമൂടി; മകൻ ഗിരീഷ് കസ്റ്റഡിയിൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് പരിസരവാസികൾ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.