പുണെ: മഹാമാരിയില്‍ സംസ്ഥാനം വലയുമ്പോള്‍ സമൂഹത്തിനായി വിപ്ലവകരമായ തീരുമാനം കൈക്കൊണ്ട് മഹാരാഷ്ട്രയിലെ നന്ദേദിലെ തക്ത് ശ്രീ ഹസൂര്‍ സാഹിബ് ഗുരുദ്വാര. തങ്ങള്‍ക്ക് കഴിഞ്ഞ 50 വര്‍ഷമായി ലഭിച്ച തുകയും സ്വര്‍ണവും ഉപയോഗിച്ച് മെഡിക്കല്‍ കോളജും ഉന്നത നിലവാരമുള്ള ആശുപത്രിയും ആരംഭിക്കാന്‍ ഗുരുദ്വാര അധികൃതര്‍ വ്യക്തമാക്കി. സമൂഹത്തിലെ ആവശ്യം മനസിലാക്കി ഗുരുദ്വാരയിലെ പ്രധാന പുരോഹിതന് ബാബാജി കുല്‍വന്ത് സിങാണ് തീരുമാനം അറിയിച്ചത്.
ഓറംഗാബാദിലോ ആനന്ദഡിലോ ആശുപത്രി ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ നടപടികള്‍ ആരംഭിക്കാനാണ് ശ്രമം. ആശുപത്രി നിലവില്‍ വരുന്നതോടെ മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളെ ആശ്രയിക്കാതെ തന്നെ മേഖലയിലുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കാനാകുമെന്നും ഗുരുദ്വാര അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: