ഇസ്ലാമാബാദ് : പാകിസ്താനില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് മുസ്ലീങ്ങളൊഴികെ മറ്റ് മതസ്ഥരെ ആവശ്യപ്പെട്ട് പരസ്യം. ദക്ഷിണ കറാച്ചി ജില്ലയിലെ ആരോഗ്യവകുപ്പാണ് ഈ വിവാദ പരസ്യം നല്‍കിയത്. മുസ്ലിം ഇതര വിഭാഗം എന്നത്കൊണ്ട് പ്രധാനമായും ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയുമാണ് ലക്ഷ്യം വെക്കുന്നത്.
എസ്ജിഡി ഡൽഹി പി കോളനി, എസ്ജിഡി സ്പെഷ്യൽ ലെപ്രസി ക്ലിനിക്, എസ്ജിഡി ചക്കിവാര എന്നിവിടങ്ങളിൽ ഒഴിവുള്ള 5 ശുചീകരണ തൊഴിലാളികളുടെ തസ്തികകളിലേക്കാണ് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ക്ഷണിച്ചിരിക്കുന്നത്.
മാലിന്യ നിര്‍മ്മാര്‍ജ്ജന ജോലികൾ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മാത്രമേ ഏറ്റെടുക്കാനാകൂ എന്ന് ആരോഗ്യ വകുപ്പ് റിക്രൂട്ട്മെന്റ് നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്. ‘മാലിന്യനിര്‍മ്മാര്‍ജ്ജന ജോലികൾ’ മുസ്ലിം ഇതര വിഭാഗത്തിനു മാത്രമുള്ളതാണെന്നാണ് അത്തരമൊരു പരസ്യത്തിലൂടെ ആരോഗ്യവകുപ്പ് ഉദ്ദേശിച്ചത്. അതുകൊണ്ട് തന്നെ ഈ പരസ്യത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
സമാനമായ പരസ്യം സിന്ധ് സർക്കാരിന്റെ മൃഗസംരക്ഷണ വകുപ്പും അവതരിപ്പിച്ചിട്ടുണ്ട് . ശുചീകരണത്തൊഴിലാളികള്‍ക്കും സാനിറ്ററി തൊഴിലാളികൾക്കുമുള്ള 42 ഒഴിവുകളാണ് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് . അപേക്ഷിക്കുന്നവർ മുസ്ലീം ഇതര മതസ്ഥർ ആകണമെന്നും പറയുന്നുണ്ട് .
ഇതിനെതിരെ പാകിസ്താനില്‍ ഹിന്ദു സന്നദ്ധ പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട് . ‘ ഇത്തരം വിവേചനപരമായ ജോലികൾ നിങ്ങൾക്കായി വച്ചോളൂവെന്നും , മികച്ച സ്ഥാനത്ത് തുടരാൻ ഞങ്ങൾ ദിവസവും കഠിനാധ്വാനം ചെയ്യുമെന്നും ഹിന്ദു മത വിശ്വാസികൾ പറയുന്നു . ഈയിടെ ഒരു ഹിന്ദു പെണ്‍കുട്ടി പാകിസ്താനിലെ സിവില്‍ സര്‍വ്വീസ് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: