ചേര്‍ത്തല: സേവാഭാരതി തണ്ണീര്‍മുക്കം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യ കിറ്റും, മാസ്കും സാനിറ്റൈസറും വിതരണം ചെയ്തു. വാരനാട് മേഖലയില്‍ ദുരിതം അനുഭവിക്കുന്ന 300 വീടുകളിലാണ് കിറ്റ് നല്‍കിയത്.
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ .പി.എസ്. ജ്യോതിസ് ഉദ്ഘാടനം ചെയ്തു. ആര്‍എസ്എസ് ചേര്‍ത്തല ഖണ്ഡ് ശാരീരിക പ്രമുഖ് മുരുകേഷ് കൊല്ലേലില്‍, ഉപഖണ്ഡ് കാര്യവാഹ് പ്രശാന്ത് വാരനാട്, വാരനാട് മണ്ഡല് കാര്യവാഹ് ബിജു, മണ്ഡല് ശാരീരിക പ്രമുഖ് മനു ശങ്കര്‍, മുഖ്യശിക്ഷക് അഭിലാഷ്, രാജേഷ് മരുത്തോര്‍വട്ടം, കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: