ആലപ്പുഴ: ജില്ലയില്‍ ഇന്നലെ 2178 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്ന് എത്തിയതാണ്. 2162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 14 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2619 പേര് രോഗമുക്തരായി. ആകെ 136101 പേര് രോഗമുക്തരായി. 20798 പേര് ചികിത്സയിലുണ്ട്. 26.27 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ജില്ലയിലാകെ നിരീക്ഷണത്തില്‍ കഴിയുന്നത് 62930 പേരാണ്. ഇന്നലെ 3896 പേരെ നിരീക്ഷണത്തിലാക്കി. 5105 പേരെ ഒഴിവാക്കി. വൈറസ് ബാധിച്ച് ആശുപത്രികളില്‍ 435 പേരും, സിഎഫ്എല്‍ടിസികളില്‍ 2028 പേരുമാണ് ചികിത്സയില്‍ കഴിയുന്നത്. വീടുകളില്‍ 15793 പേര് ഐസൊലേഷനില്‍ കഴിയുന്നു. ഇന്നലെ 8288 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: