റിയോ ഡി ജനീറോ : കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊതുപരിപാടിയില്‍ പങ്കെടുത്ത പ്രസിഡന്റ് ജൈര്ബൊല്സൊനാരോയ്ക്കെതിരെ ശിക്ഷ വിധിച്ച് ബ്രസീല്‍. പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മാറഞ്ഞോ സംസ്ഥാനത്തെ ഗവണര്‍ ഫ്ളാവിയോ ഡിനോ പ്രസിഡന്റിനെതിരെ പിഴ ചുമത്തിയത്.
തന്റെ സംസ്ഥാനത്ത് നൂറിലധികം പേര് ഒത്തുചേരുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതാണ്. മാസ്ക് ധരിക്കേണ്ടതും നിര്‍ബന്ധമാണ്. നിയമം രാജ്യത്തെ സാധാരണക്കാര്‍ക്കെന്നപോലെ പ്രസിഡന്റിനും ബാധകമാണെന്ന് ഫ്ളാവിയോ ഡിനോ അറിയിച്ചു. ഇത് കൂടാതെ ആരോഗ്യ വകുപ്പ് അധികൃതര്‍ ബൊല്‍സൊനാരോയ്ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുമുണ്ട്.
നടപടിയില്‍ ബൊല്‍സൊനാരോയ്ക്ക് അപ്പീല്‍ നല്കാന് പതിനഞ്ച് ദിവസത്തെ സമയമുണ്ട്. അതിന് ശേഷമാകും പിഴത്തുക എത്രയെന്ന് നിശ്ചയിക്കുകയെന്ന് വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. അമേരിക്കക്ക് ശേഷം ലോകത്ത് ഏറ്റവുമധികം കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: