ന്യൂദല്‍ഹി : കോവിഡ് മഹാമാരിയില്‍ രക്ഷിതാക്കളെ നഷ്ടമായ കുട്ടികളെ സംരക്ഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കരുകള്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ഇതുസംബന്ധിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. രണ്ടാം മോദി സര്‍ക്കാരിന്റെ വാര്‍ഷിക ദിനമായ മെയ് 30ന് പദ്ധതിയുടെ തുടക്കം കുറിക്കാണ് തീരുമാനം.
കോവിഡ് രോഗബാധയെ തുടര്‍ന്ന് നിരവധി കുട്ടികള്‍ക്കാണ് രക്ഷിതാക്കളെ നഷ്ടമായിരിക്കുന്നത്. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സംസ്ഥാന അധികാരികളോട് വിവരം തേടുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കാനും ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ നദ്ദയും ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡിനെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് ഉത്തര്‍ പ്രദേശ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ വാര്‍ഷികാഘോഷം വളരെ ചുരുക്കി ആയിരിക്കും ആഘോഷിക്കുക. വിവിധ സാമൂഹ്യ ക്ഷേമ പരിപാടികള്‍ അന്നേ ദിവസം സംഘടിപ്പിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: