കണ്ണൂര്‍: ജില്ലയിലെ കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് പാസ് അനുവദിക്കുന്ന കാര്യത്തില്‍ ജില്ലാ കലക്ടര്‍ സിപിഎമ്മിന്റെ ചട്ടുകമായി മാറിയിരിക്കുകയാണെന്ന് ബിജെരി ജില്ലാ പ്രസിഡണ്ട് എന്‍. ഹരിദാസ് പറഞ്ഞു. ജില്ലാ കലക്ടറുടെ പക്ഷപാതപരമായ രാഷ്ട്രീയ നിലപാടില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മിറ്റി കലക്ട്രേറ്റിന് മുന്നില്‍ സംഘടിപ്പിച്ച നില്‍പ്പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കകയയായിരുന്നു അദ്ദേഹം. എല്ലാവര്ക്കും തുല്യ നീതി ലഭ്യമാക്കേണ്ട കലക്ടര്‍ ഏകപക്ഷീയമായി പ്രവര്‍ത്തിക്കുകയാണ്.
തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ രാഷ്ട്രീയപരമായാണ് പ്രവര്‍ത്തിക്കുന്നത്. കളളക്കടത്തുകാര്‍ക്കും കൊളളക്കാര്‍ക്കും കൊലക്കേസ് പ്രതികള്‍ക്കും പാസ് നല്‍കുകയാണ്. കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണെന്ന് ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു ബിജെപി പ്രവര്‍ത്തകര്‍ക്ക് പാസ്സ് നിഷേധിക്കുകയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ സെകട്ടറിമാര്‍ സിപിഎം നേതാക്കള്‍ കൊടുക്കുന്ന ലീസ്റ്റ് അനുസരിച്ച് സ്വന്തം അധികാരം ഉപയോഗപ്പെടുത്തി പഞ്ചായത്തിന് പൂറത്തുള്ളവര്‍ക്ക് പാസ് കൊടുക്കുകയുമാണ്.
ഇതിന്റെ ഫലമായാണ് തലശ്ശേരി ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി ചൊക്ലി പഞ്ചായത്ത് സ്വദേശിയായ സിപിഎം-ഡിവൈഎഫിഐ പ്രവര്ത്തകന് പാസ് നല്‍കുകയും ആ പാസ് ഉപയോഗിച്ച് 8 കിലോ കഞ്ചാവ് കടത്തുകയും ചെയ്തത്. ഇതിനിടയില്‍ ഇയാള്‍ പോലീസ് പിടിയിലായി. ജില്ലയില്ലെ പല പഞ്ചായത്തുകളിലും, മുന്‍സിപ്പാലിറ്റികളിലും കലക്ടറുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഐആര്‍പിസിയൂടെ പേരില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പാസ് നല്‍കിയിട്ടുള്ളത്.
ജില്ലയില്‍ സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് മാത്രമെ സന്നദ്ധ സേവന പ്രവര്‍ത്തനം നടത്താന്‍ പാടുള്ളൂ വെന്ന സിപിഎമ്മിന്റെ തീരുമാനത്തിന് ഭരണകൂടം സഹായം നല്‍കുകയാണ്. ജില്ലാ കലക്ടറോട് പരാതി പറഞ്ഞിട്ടും യാതൊരു പരിഹാരവും ഉണ്ടായില്ല. ജില്ലാ കലക്ടര്‍ സിപിഎം ജില്ലാ സെക്രട്ടറിയെ പോലെ പ്രവര്‍ത്തിക്കുകയാണ്. ഐആര്‍പിസിയെ റിലീഫ് സംഘടനയായി പ്രഖ്യാപിച്ചു. കാലങ്ങളായി സേവന രംഗത്ത് മുന്‍പന്തിയിലുള്ള സേവാഭാരതിയെ പരിഗണിച്ചില്ല. സിപിഎം ജില്ലാസെക്രട്ടറി പറയുന്നതു പോലെ പ്രവര്‍ത്തിക്കുകയാണ്. രാഷ്ട്രീയ അന്ധത ബാധിച്ച കലക്ടര്‍ പദവി ദുരുപയോഗം ചെയ്യുകയാണ്. ബിജെപിക്കാര്‍ക്ക് പാസ് ലഭിക്കാന്‍ പോലീസ് വാരിഫിക്കേഷന്‍ വേണമെന്നാണ് കലക്ടറും പോലീസും പറയുന്നു.
കഞ്ചാവ് വില്‍പ്പനക്കാരനായ ഡിവൈഎഫ്ഐക്കാരനും കൊലക്കേസ് പ്രതിയായ ഐആര്‍പിസി ചെയര്‍മാനും ഒരു വാരിഫിക്കേഷനും ഇല്ലാതെ പാസ് നല്‍കുയാണെന്നും ഹരിദാസ് പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ക്ക് പാസ് നല്‍കാനും സേവാഭാരതിയെയും റിലീഫ് സംഘടനയായി പ്രഖ്യാപിക്കാന്‍ തയ്യാറാവുകയും വേണം. പാസ് നല്കാന് അധികൃതര്‍ തയ്യാറായില്ലെങ്കിലും ബിജെപിയും പോഷക സംഘടനകളും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ ജനറള്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ല ട്രഷറര്‍ യു.ടി. ജയന്തന്, ജനറല്‍ സെക്രട്ടറി ബിജുഏളക്കുഴി, സെക്രട്ടറി അഡ്വ. അര്‍ച്ചന വണ്ടിച്ചാല്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡണ്ട് കെ. രതീഷ്, അഴീക്കോട് മണ്ഡലം ട്രഷറര്‍ സി.സി. രതീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: