തിരുവനന്തപുരം : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഡി സതീശന് സ്വീകരണം സംഘടിപ്പിച്ചതില്‍ പരാതി. പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തെരഞ്ഞെടുത്തതിന് പിന്നാലെ അദ്ദേഹത്തിന് സ്വീകരണം സംഘടിപ്പിച്ചിരുന്നു. ഇതില്‍ നിരവധി നേതാക്കള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ തടിച്ചുകൂടിയെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.
എഐവൈഎഫ് സംസ്ഥാന ജോ.സെക്രട്ടറി എന്‍.അരുണ്‍ ആണ് വി.ഡി. സതീശനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കോവിഡ് ചുമതലയുള്ള ജില്ലാ കളക്ടര്‍ക്കും പോലീസ് മേധാവിക്കും ഉള്‍പ്പടെ തെളിവോടുകൂടിയാണ് പരാതി നല്‍കിയിരിക്കുന്നത്. നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും പരാതിക്കാരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: